Thursday, July 31, 2025

Sports

പുതിയ കായികനയം വരുന്നു; ജനപ്രിയ ഇനങ്ങളില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി

തിരുവനന്തപുരം : സർക്കാരിന്റെ കായിക നയം 2022 സംസ്ഥാനത്തെ കായിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനും സ്പോർട്സ് ഓർഗനൈസേഷനിൽ നയരൂപീകരണത്തിനും ശുപാർശ ചെയ്യുന്നു. കായികരംഗത്ത് ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കേരള കായിക വികസന ഫണ്ട് രൂപീകരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ കേരള...

ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ

ഡ്യൂറണ്ട് കപ്പിന്‍റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഐ ലീഗ് ക്ലബ്ബായ സുദേവ ഡൽഹി എഫ്സി, ആർമി ഗ്രീൻ, ഐഎസ്എൽ ക്ലബ്ബുകളായ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ അടുത്ത മാസം ആരംഭിക്കും.

‘എല്ലാ കരുത്തും ഉപയോഗിക്കുക’; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി

എല്ലാ ശക്തിയുമെടുത്ത് മത്സരിക്കാൻ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രഖ്യാപിച്ചിരുന്നു. 215 അത്ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉൾപ്പെടെ 322 പേരാണ് സംഘത്തിലുള്ളത്. ഈ വർഷത്തെ ഗെയിംസിനായി ഞങ്ങളുടെ...

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ; സ്റ്റീപിൾചേസിൽ സാബ്‌ലെയ്ക്ക് 11–ാം സ്ഥാനം

യുജീൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ നിരാശപ്പെടുത്തി. ദേശീയ റെക്കോർഡ് ഉടമയായ സാബ്‌ലെ ഫൈനലിൽ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ 8:18.75 മിനിറ്റിനുള്ളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ സാബ്‌ലെ 8:31.75 മിനിറ്റിലാണാ ഫൈനൽ ഫിനിഷ് ചെയ്തത്. 8:25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊറോക്കോയുടെ സുഫിയാൻ...

1500 മീറ്റര്‍ ജേതാവായി ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാന്‍; വിജയം വിളിച്ചുപറഞ്ഞ് അച്ഛന്‍

"അതെ എന്റെ മകന്‍, അവന്‍ ലോകചാമ്പ്യനായിരിക്കുന്നു" കമന്‍ററി ബോക്സിൽ നിന്ന് വൈറ്റ്മാന്‍റെ വിജയം വിളിച്ചു പറഞ്ഞ് അച്ഛൻ. അദ്ദേഹത്തിന്‍റെ പിതാവ് ജെഫ് വൈറ്റ്മാൻ സ്റ്റേഡിയത്തിലെ ഒരു അനൗൺസർ കൂടിയാണ്. ജെയ്ക് വൈറ്റ്മാന്‍റെ വിജയം പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. മകന്‍റെ വിജയം പ്രഖ്യാപിക്കുമ്പോൾ അച്ഛന്‍റെ ശബ്ദം ഇടറിയിരുന്നു. മൂന്ന് മിനിറ്റ് 29.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ്...

പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍

26 കാരിയായ എലെനര്‍ പാറ്റേഴ്‌സണ്‍ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തി ഹൈജമ്പില്‍ റെക്കോഡ് നേടി. 1.98 മീറ്റർ ഉയരം മൂന്നാം ശ്രമത്തില്‍ മാത്രം മറികടന്ന താരം കരിയറില്‍ ആദ്യമായി രണ്ടു മീറ്റര്‍ രണ്ടാമത്തെ ശ്രമത്തിലാണ് മറികടന്നത്. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 2.02 മീറ്റര്‍ ഉയരം ആദ്യ ശ്രമത്തില്‍ തന്നെ മറികടന്ന...

കോമൺവെൽത്ത് ഗെയിംസ് ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ 1.2 മില്ല്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി അധികൃതർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള 1.2 ദശലക്ഷം ടിക്കറ്റുകൾ വിറ്റതായി അധികൃതർ അറിയിച്ചു. ഈ മാസം 31ന് എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ധാരാളം ആളുകൾ എഡ്ജ്ബാസ്റ്റണിൽ താമസിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന്‍റെ എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗെയിംസ് സിഇഒ ഇയാൻ റീഡ് പറഞ്ഞു. ...

ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കാൻ സാധ്യത

ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ വിലക്ക് ഒഴിവാക്കാനുള്ള മാർഗം എ.ഐ.എഫ്.എഫിന്‍റെ ഭരണഘടനാ കരട് എത്രയും വേഗം സുപ്രീം കോടതിയിൽ സമർപ്പിക്കുകയും തുടർന്ന്, അനുമതി വാങ്ങി പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും, പുതിയ എ.ഐ.എഫ്.എഫ് കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതിയാണ് കരട് തയ്യാറാക്കിയതെങ്കിലും നിരവധി...

റയൽ മാഡ്രിഡിന്റെ പ്രീസീസൺ; സ്ക്വാഡ് പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് പ്രീ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ സംഘമാണ് ആഞ്ചലോട്ടിക്കൊപ്പം അമേരിക്കയിലേക്ക് പോയിരിക്കുന്നത്. ചൗമെനിയും റുദിഗറും സ്ക്വാഡിൽ ഉണ്ട്. ഈ ട്രാൻസ്ഫറിൽ അവർ മാത്രമാണ് വിൻഡോയിൽ റയൽ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയ റയൽ മാഡ്രിഡ് ടീമിലെ എല്ലാ പ്രധാന കളിക്കാരും ഉൾപ്പെടുന്നതാണ് പ്രീ സീസൺ സ്ക്വാഡ്. ഫിറ്റ്നസ്...

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

ദോഹ: ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ കളിമുറ്റത്ത്​ പന്തുരുളാൻ തീയതി കുറിച്ചു. ആദ്യ കിക്കോഫ് ഓഗസ്റ്റ് 11ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. സ്റ്റേഡിയത്തിലെ എല്ലാ നിർമ്മാണ ജോലികളും പൂർത്തിയായി. ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബി-അൽ റയ്യാൻ മത്സരത്തിനാണ് ലോകകപ്പിന്‍റെ സ്വപ്ന വേദി സാക്ഷ്യം വഹിക്കുക. സ്റ്റാർസ് ലീഗ് മാറ്റിയ മത്സരത്തിന്‍റെ ഫിക്സ്ചർ കഴിഞ്ഞ ദിവസമാണ്...
- Advertisement -spot_img

Latest News

കളിക്കാനാകില്ലെന്ന് വീണ്ടും ഇന്ത്യൻ താരങ്ങൾ, സെമിയിൽനിന്ന് പിന്മാറി; പാകിസ്താൻ ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ലെജൻഡ്‌സ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ...
- Advertisement -spot_img