ഐ.സി.സി ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട് സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 17, 19 തീയതികളിൽ ബ്രിസ്ബേൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹ മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യാഴാഴ്ചയാണ് ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ 10ന് രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്...
മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു....
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പലരും കാണുന്നത് ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞതാണ്. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്‌ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത...
അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
26കാരനായ താരത്തിന് ഓസീസ് ആഭ്യന്തര ടീമുകളിലോ ദേശീയ ടീമിലോ കരാറില്ല. മാച്ച് പേമെന്റ് അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്. വളരെ മികച്ച താരമാണ് ടിം ഡേവിഡ്....
ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ നാളെ ഹോങ്കോങിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഏതാനും മാറ്റങ്ങള്‍ ഉറപ്പ്. ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തുടരുമോ എന്നാണ് പ്രധാന ആകാംക്ഷ. രാഹുലിന് പകരം പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന റിഷഭ് പന്തിനെ വീണ്ടും ഓപ്പണറാക്കി ഒരു പരീക്ഷണത്തിന് ഇന്ത്യ മുതിരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
അന്തിമ ഇലവനില്‍...
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ ജേഴ്സിയില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ പുതിയ ജേഴ്സിയിലും പ്രത്യക്ഷത്തില്‍ കാണാന്‍ ഇല്ല. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ്...
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓഗസ്റ്റ് 28ന് നടക്കുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ആരു ജയിക്കുമെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. തങ്ങളുടെ ടീമുകള്‍ ജയിക്കുമെന്ന വാദവുമായി ഇരുപക്ഷത്തെയും ആരാധകര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വാക്‌പോരും കനക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടക്കുന്നതെന്നതാണ്...
ദില്ലി: ഒരുകാലത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഏറെകാലം മധ്യനിരയില്‍ കളിച്ചതിന് ശേഷമാണ് സെവാഗ് ഓപ്പണറാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും താരം ഓപ്പണായി. സെവാഗിനെ ഓപ്പണറാക്കിയത് മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ തീരുമാനമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയല്ലെന്നാണ് സെവാഗ് പറയുന്നത്. ഏഷ്യാകപ്പില്‍...
കെയ്റോ: കഴിഞ്ഞയാഴ്ച ഈജിപ്തിൽ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ക്രിസ്ത്യൻ പള്ളിക്ക് വൻതുക സംഭാവന ചെയ്ത് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ്. 30 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട്(ഏകദേശം 1.24 കോടി രൂപ) ആണ് ഈജിപ്ത് ദേശീയ ഫുട്‌ബോൾ ടീമിന്റെ നായകൻ കൂടിയായ സലാഹ് പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവന ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയുടെ...
ലോര്‍ഡ്‌സ്: സാക്ഷാല്‍ ജാക്ക് കാലിസിനെ വിറപ്പിച്ച എസ് ശ്രീശാന്തിന്‍റെ ബൗണ്‍സര്‍! ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വിസ്‌മയ പന്ത് പോലൊന്ന് എറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ സാറെല്‍ എര്‍വീയെ പുറത്താക്കാനാണ് സ്റ്റോക്‌സ് തകര്‍പ്പന്‍ ബൗണ്‍സര്‍ എറിഞ്ഞത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 55-ാം ഓവറിലായിരുന്നു ഈ വണ്ടര്‍ ബോള്‍....
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...