Saturday, July 26, 2025

Sports

ട്വന്‍റി 20 ലോകകപ്പ് സെമി; ന്യൂസിലന്‍ഡിന് പാകിസ്ഥാനെ വീഴ്‌ത്തുക എളുപ്പമല്ലെന്ന് കണക്കുകള്‍

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ആദ്യ സെമിയാണ് നാളെ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ലോകകപ്പിലെ സൂപ്പര്‍-12ല്‍ തോല്‍വിയോടെ തുടങ്ങിയിട്ടും സെമിയിലെത്തിയ പാകിസ്ഥാന്‍ ജയം തുടരാന്‍ ഇറങ്ങുമ്പോള്‍ കിവികള്‍ക്കെതിരായ നേര്‍ക്കുനേര്‍ കണക്ക് പരിശോധിക്കാം. ലോകകപ്പുകളുടെ(ഏകദിനം, ടി20) ചരിത്രത്തില്‍ മൂന്ന് തവണയാണ് ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയില്‍ മുഖാമുഖം വന്നത്. മൂന്ന്...

ജയിച്ചു, ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിൽ, പോരാട്ടം തീപാറും

അഡ്ലെയ്ഡ്: ഭാ​ഗ്യനിർഭാ​ഗ്യങ്ങൾ മാറിമറിഞ്ഞപ്പോൾ ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ  ബം​ഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ​ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം 18.1 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്. അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ​ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക....

പാകിസ്താനെ തോൽപ്പിച്ച് ബംഗ്ലാദേശ് സെമിയിലെത്തുമോ ? ഗ്രൂപ്പ് രണ്ടിലെ സാധ്യതകൾ ഇങ്ങന

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിന്റെ സെമിയിൽ ന്യൂസിലാൻഡിനെ കൂടാതെ ഏതൊക്കെ ടീമുകൾ എത്തുമെന്ന് നാളെ അറിയാം. ഗ്രൂപ്പ് രണ്ടിൽ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് നാളെ നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. നിലവിലെ പോയിന്റ് പരിശോധിച്ചാൽ, 6 പോയിന്റുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 5 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ...

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി

ന്യൂഡല്‍ഹി: എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി. ബൈജൂസുമായി മെസ്സി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ...

ഇന്ത്യക്ക് അനുകൂലമായി തീരുമാനമെടുത്തു, അമ്പയര്‍ മറൈസ് ഇറാസ്മസിനെതിരെ സൈബര്‍ ആക്രമണവുമായി പാക് ആരാധകര്‍

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് കീഴടക്കി സെമി സാധ്യതകള്‍ വര്‍ധിച്ചപ്പോള്‍ പുറത്തേക്കുള്ള വഴിയിലായത് പാക്കിസ്ഥാനാണ്. ഇന്നലെ ബംഗ്ലാദേശ് ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം പാക്കിസ്ഥാനും സെമി സാധ്യത ഉണ്ടാവുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ഇന്നിംഗ്സിനിടെ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ മഴക്കുശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യ കൈവിട്ട ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 ഓവറില്‍ 185...

കപ്പ് നേടാൻ വന്നവരെ തോൽപ്പിക്കുമെന്ന ബം​ഗ്ലാ ക്യാപ്റ്റന്റെ വെല്ലുവിളി ഏറ്റില്ല; നാണംകെട്ട് ഷാക്കിബ്

അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിനെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന ബം​ഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിൽ അൽ ഹസന്റെ സ്വപ്നം പടിവാതിലിൽ വീണുടഞ്ഞു. മത്സരത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയർത്തിയെങ്കിലും അവസാന ഓവറുകളിൽ നിർണായക വിക്കറ്റുകൾ നേടി ഇന്ത്യ തിരിച്ചടിച്ചതോടെ ബം​ഗ്ലാദേശിന് ജയം കൈവിട്ടു. മത്സരത്തിന് മുമ്പായിരുന്നു ഷാക്കിബിന്റെ വെല്ലുവിളി. കീരിടം നേടുകയല്ല, ഇന്ത്യയെപ്പോലെ...

ബം​ഗ്ലാദേശ് വിജയം വൈകിപ്പിച്ച അപൂർവ നോബോൾ, അറിയാം ക്രിക്കറ്റിലെ അറിയപ്പെടാത്ത നിയമം

ട്വന്റി20 ലോകകപ്പിൽ ആവേശകരമായ ബം​ഗ്ലാദേശ്-സിംബാബ്വെ ഏറ്റുമുട്ടലിൽ അവസാന ബോളിലെ നോബോൾ ചർച്ചകൾക്ക് തുടക്കമിട്ടു. അവസാന പന്തിൽ അഞ്ച് റൺ ജയിക്കാൻ വേണ്ട സമയത്താണ് സിംബാബ്വെ ബാറ്റ്സ്മാൻ ബ്ലെസിങ് മുസറബാനി പുറത്തായത്. ടസ്കിൻ അഹമ്മദായിരുന്നു ബൗളർ. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിടത്ത് ഒരു ബൈഫോറും  സിക്സും പറത്തി എൻ​ഗരാവ വിജയപ്രതീക്ഷ നൽകി. തൊട്ടടുത്ത...

മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ന് എംസിജിയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പര്‍ 12 പോരാട്ടവും രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടവും മഴമൂലം തടസപ്പെട്ടിരുന്നു. അഫ്ഗാന്‍-അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോള്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം...

പെര്‍ത്തില്‍ വന്‍ അട്ടിമറി! സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് തോല്‍വി; സെമി സാധ്യതകള്‍ തുലാസില്‍

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ...

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി...
- Advertisement -spot_img

Latest News

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...
- Advertisement -spot_img