ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എൽ.എയുമായ പ്രഹ്ലാദ് ഗുഞ്ചാൽ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോൺഗ്രസ് പ്രവേശം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ട നോർത്ത് സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിലെ ഹദോതിയിൽ നിന്നുള്ള നേതാവാണ് പ്രഹ്ലാദ്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാട്‍സാപ്പിലൂടെ 'വികസിത് ഭാരത്' സന്ദേശമയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ഉൾപ്പടെ വ്യക്തമാക്കുന്ന കത്തായിരുന്നു വാട്‌സാപ്പിലൂടെ എല്ലാവർക്കും അയച്ചിരുന്നത്. ഇത് പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ പെരുമാറ്റ ചട്ട ലംഘനം...
ബംഗളൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് സദാനന്ദഗൗഡ വ്യക്തമാക്കി.ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും.
ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല.പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണ്.മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്‍റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നൽകി...
ബെംഗളൂരു: ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് മർദ്ദനം. മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ തിങ്കളാഴ്ചയാണ് സംഭവം.
വാഹിദ് റഹ്മാൻ കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. അഞ്ച് മണിക്കൂറോളം...
ബംഗളുരു: മുസ്ലിം സമുദായത്തിനെതിര ആക്രമത്തിന് ആഹ്വാനം നൽകിയ ബി.ജെ.പി എംപിക്കെതിരെ പരാതി.ബംഗളുരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാമ്പയിൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ് സ്പീച്ച് ആണ് എം.പിക്കെതിരെ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമീഷനും പരാതിനൽകിയത്. തേജസ്വി സൂര്യക്ക് പുറമെ, ബംഗളുരു സെൻട്രൽ എം.പി പി.സി മോഹൻ,...
കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണ്ണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിന് എതിരെ കോൺഗ്രസ് പാർട്ടി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന്...
ജാര്‍ഖണ്ഡിലെ ബിജെപി നേതാവും മണ്ഡു മണ്ഡലത്തിലെ എംഎല്‍എയുമായ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് ജയ് പ്രകാശ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഗുലാം അഹ്‌മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാകൂര്‍, മന്ത്രി ആലംഗിര്‍ ആലം എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
ബിജെപിയുടെ ആശയങ്ങള്‍ തന്റെ പിതാവ്...
പട്ന:ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ ബിഹാറില്‍ കോണ്‍ഗ്രസിന് ഉണര്‍വ്വേകി പപ്പുയാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജന്‍ അധികാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും പപ്പു യാദവ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിഹാറിലെ പുര്‍ണിയ...
ചെന്നൈ: തങ്ങളുടെ ജാതിക്കും മതത്തിനും പ്രശ്നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കൊപ്പം ഒരിക്കലും ചേരരുതെന്ന് നടൻ വിജയ് സേതുപതി. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം തമിഴിൽ വിശദമായി ഇക്കാര്യം പറയുന്ന വിഡിയോയാണ് ഏറെ പങ്കുവെക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ കക്ഷിയെയും പേരെടുത്ത് പറയുന്നില്ലെങ്കിലും...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ...
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...