Friday, May 3, 2024

National

ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്. നിരവധി തവണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഓടുന്ന ട്രെയിനില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്യുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞ...

500 കോടി നിക്ഷേപം! യൂസഫലി വാഗ്ദാനം ചെയ്ത് മാസങ്ങൾ, 2 ലക്ഷം സ്ക്വയർഫീറ്റിൽ പുതിയ ലുലു മാൾ തെലങ്കാനയിൽ റെഡി

ഹൈദരാബാദ്: ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും...

ഹുക്ക സിഗരറ്റിനേക്കാള്‍ അപകടകാരി!, കര്‍ണാടക നിരോധനത്തിനൊരുങ്ങുന്നു

കര്‍ണാടകയില്‍ ഹുക്ക ബാറുകളും പാര്‍ലറുകളും നിരോധിച്ചു. പുകവലിക്ക് ബദലായി ചില റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ ഹുക്ക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവക്കും നിരോധനം ബാധകമാകും. സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ഹുക്ക എന്ന് പഠനങ്ങള്‍ ഉണ്ട്. ഇതാണ് കര്‍ണാടക ഹുക്ക ബാറുകള്‍ ഉടന്‍ നിരോധിക്കാന്‍ കാരണം. ഇതിനായി സിഗരറ്റ്, പുകയില ഉല്‍പന്നങ്ങളുടെ നിയമത്തില്‍ ആണ് കര്‍ണാടക ഭേദഗതി വരുത്തുന്നത്. ഇത്...

വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെ.പി ബഹുദൂരം മുന്നില്‍; കണക്കുകള്‍ പുറത്തുവിട്ട് സന്നദ്ധ സംഘടന

ബി.ജെ.പിയും അനുബന്ധ ഗ്രൂപ്പുകളുമാണ് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള 'ഹിന്ദുത്വ വാച്ച്' ആണ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പഠനത്തിനായെടുത്ത മുസ്‌ലിംകള്‍ക്കെതിരായ 255 വിദ്വേഷ പ്രസംഗങ്ങളില്‍ 80 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ മോദി അധികാരത്തിലെത്തിയ...

മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടു, ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍, മൃതദേഹങ്ങള്‍ കണ്ടെത്താനാവാതെ സിബിഐ

മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മണിപ്പൂരിലെ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. സിബിഐ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സായുധസംഘത്തിന്റെ കാടിനകത്തുള്ള താല്‍കാലിക ക്യാമ്പിന്...

ബെംഗളൂരുവില്‍ ബന്ദ് തുടങ്ങി; അതീവ ജാഗ്രതയില്‍ പോലീസ്, നിരോധനാജ്ഞ, 29ന് കര്‍ണാടക ബന്ദ്

ബെംഗളൂരു: ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറു മുതലാണ് ബന്ദ് തുടങ്ങിയത്. ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പോലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിലധികം ആളുകള്‍...

ഡോക്ടർ എ.സി ഓണാക്കി ഉറങ്ങി; തണുപ്പ് താങ്ങാനാകാതെ രണ്ട് നവജാതശിശുക്കൾ മരിച്ചു

മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിൽ തണുപ്പ്താങ്ങാനാകാതെ രണ്ട് നവജാത ശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർകണ്ടീഷണർ ഓണാക്കി വച്ചിരുന്നതായി കുഞ്ഞുങ്ങളുടെ കുടുംബം പറയുന്നു . ഞായറാഴ്ച രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച കൈരാനയിലെ...

‘റോഡില്‍ ഡയമണ്ട് പാക്കറ്റ് വീണുപോയി’; പിന്നീട് നടന്നത്- വീഡിയോ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്. ഇവയില്‍ പലതും യഥാര്‍ത്ഥമായ സംഭവങ്ങളുടെ തന്നെ നേര്‍ക്കാഴ്ചകളായിരിക്കും. ചിലതെല്ലാം കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയും ആയിരിക്കും. എന്തായാലും യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്ക് തന്നെയാണ് എപ്പോഴും ഡിമാൻഡ് കൂടുതലുണ്ടാകാറ്. ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. തിരക്കുള്ളൊരു പട്ടണഭാഗത്ത്...

ഭാര്യയുടെ കാമുകനെ നാട്ടുകാര്‍ പിടികൂടി; ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്

ലഖ്നോ: ഒരു ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലുണ്ടായത്. ഭാര്യയെ തേടിയെത്തിയ കാമുകന് പങ്കാളിയെ വിവാഹം ചെയ്തുകൊടുത്തിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ബിഹാര്‍ സ്വദേശിയായ ആകാശ് ഷാ എന്ന യുവാവ് കാമുകിയെ കാണാന്‍ ദിയോറിയിലെത്തിയപ്പോളാണ് ഭര്‍തൃവീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ദിയോറിയയിലെ ബരിയാർപൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം.ഒരു വര്‍ഷം മുന്‍പായിരുന്നു ബരിയാര്‍പൂര്‍...

‘യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം’; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എക്‌സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്തോ. യൂട്യൂബിൽ വീഡിയോ കണ്ടാൽ പണം തരാമെന്ന് പറയുന്നതോ,...
- Advertisement -spot_img

Latest News

ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത

മലപ്പുറം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ...
- Advertisement -spot_img