Thursday, November 6, 2025

National

ഗോവയില്‍ ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യകക്ഷി; ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും

പഞ്ചിം(www.mediavisionnews.in): ബി.ജെ.പി നേതൃത്വത്തിലുള്ള ഗോവന്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി). ഏപ്രില്‍ 23ന് നടക്കുന്ന മപുസ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും പാര്‍ട്ടി മേധാവി ദീപക് ധവാലികര്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു. ‘പ്രമോദ് സാവന്ത് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് ഉടന്‍ കത്തയക്കും’-...

മോദിയേയും അമിത് ഷായേയും രാജ്യത്തു നിന്നു പുറത്താക്കണം: രാജ് താക്കറെ

മുംബൈ(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. നന്ദഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ പരാജയത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയെ താക്കറെ വിമര്‍ശിക്കുകയും ചെയ്തു. ‘കഴിഞ്ഞ നാലരവര്‍ഷമായി മോദി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്....

അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപി മന്ത്രി രാജി വച്ചു

ഷിംല(www.mediavisionnews.in) : അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഷിംലയിലെ ഊര്‍ജമന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മ മന്ത്രിസ്ഥാനം രാജിവച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന അച്ഛന്‍ സുഖ്‌റാമും തന്റെ മകന്‍ ആശ്രയ്‌ ശര്‍മ്മയും കഴിഞ്ഞയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ അനില്‍ ശര്‍മ്മയെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആശ്രയ്‌ ശര്‍മ്മ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മാണ്ഡിയില്‍ നിന്ന്‌ മത്സരിക്കുന്നുമുണ്ട്‌. മകന്റെ...

‘വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി തേടി വന്നാല്‍ രണ്ടാമത് ആലോചിക്കേണ്ടിവരും’; മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

സുല്‍ത്താന്‍പൂര്‍(www.mediavisionnews.in): തെരഞ്ഞെടുപ്പില്‍ തനിക്കു വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി അന്വേഷിച്ചുവന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍. പിലിഭിത്തിലെ തെരഞ്ഞെടുപ്പു യോഗത്തിലാണ് മേനക വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്തായാലും താന്‍ ജയിക്കുമെന്ന് ഉറപ്പാണെന്നാണ് മേനക പറയുന്നത്. എന്നാല്‍ മുസ്ലിംകള്‍ വോട്ടു ചെയ്യുമോയെന്ന് അറിയില്ല. അത് അത്ര...

1952ല്‍ ആറു പൈസ, 2014ല്‍ 46 രൂപ: തിരഞ്ഞെടുപ്പിന് ഒരു വോട്ടര്‍ക്ക് ചെലവായ തുകയിങ്ങനെ!

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പിനായി ഒരു വോട്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവാക്കുന്ന രൂപയെത്ര? 1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആറ് പൈസയാണ് ഒരു വോട്ടര്‍ക്കായി ചെലവായത്. എന്നാല്‍ 2014ലിലേയ്‌ക്കെത്തിയപ്പോള്‍ ഇത് 46 രൂപയായി. 3,870 കോടി രൂപയാണ് 2014ലിലെ തിരഞ്ഞെടുപ്പില്‍ കമ്മീഷന് ചെലവായത്. 1952ലാകട്ടെ 10 കോടി രൂപ മാത്രവും. 2014ലില്‍ 46 രൂപ ഒരു വോട്ടര്‍ക്ക് ചെലവായപ്പോള്‍ 2009ലാകട്ടെ അതിന്റെ പകുതിയില്‍ കുറവാണ് ചെലവായത്....

അജ്മീര്‍ റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ തമ്മില്‍തല്ല്; പിടിച്ചുമാറ്റാനെത്തിയ നേതാവിനും മര്‍ദ്ദനമേറ്റു: അടിപിടിക്കിടെ സ്ഥലംവിട്ട് സ്ഥാനാര്‍ത്ഥി : വീഡിയോ

അജ്മീര്‍(www.mediavisionnews.in): അജ്മീറില്‍ നടന്ന ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകരുടെ തമ്മില്‍തല്ല്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ മസുഥയില്‍ ഇന്നലെ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍തല്ലിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരിഗര്‍ ചൗധരി റാലിയെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. അതേസമയം എന്താണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. പത്തോളം ആളുകള്‍ പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു. റാലി കൂട്ടത്തല്ലായി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചു; യുവാവിന്റെ കരണംപുകച്ച് ഖുശ്ബു; വീഡിയോ വൈറല്‍

ബംഗളൂരു(www.mediavisionnews.in) ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു. ബംഗളൂരുവിലെ ഇന്ദിരാനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. പ്രചാരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരിച്ച് എത്തിയ ഖുശ്ബു ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു. ശാന്തിനഗര്‍...

ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഹിന്ദുക്കളല്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കും: അമിത് ഷാ

കൊല്‍ക്കത്ത(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് കുടിയേറിയ ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കും. ബാക്കിയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. 'നരേന്ദ്ര മോദി...

ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങളെല്ലാം വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

ലക്‌നൗ(www.mediavisionnews.in): ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് ഇവര്‍ പുറത്തായത്. മാസങ്ങളായി ഈ കുടുംബം ബിസാര ഗ്രാമത്തില്‍ താമസിക്കുന്നില്ലെന്നും അതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസര്‍...

കത്തിക്കുത്ത്, വെടിവെപ്പ്, മാവോയിസ്റ്റ് ആക്രമണം, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്; ആദ്യഘട്ട വോട്ടെടുപ്പിന്റെ ചിത്രം ഇങ്ങനെ

ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണവും ആന്ധ്രപ്രദേശില്‍ സംഘര്‍ഷവുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ കലുഷിതമായ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആന്ധ്രയില്‍ പതിനഞ്ചോളം സ്ഥലങ്ങളിലാണു വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ടി.ഡി.പി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. കത്തിക്കുത്തേറ്റായിരുന്നു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. അതിനിടെ നൂറ്റമ്പതോളം...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img