Thursday, January 29, 2026

National

കർണാടകയിൽ ഇക്കുറി കോൺഗ്രസ് നേട്ടം കൊയ്യുമെന്ന് സർവേ; വിഭാഗീയത ബി.ജെ.പിക്ക് തിരിച്ചടിയാകും

ബെംഗളൂരു: രണ്ടു പതിറ്റാണ്ടായി ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയത്തിന്റെ രണ്ടക്കങ്ങളിലേക്ക് കടന്നു കയറാൻ കഴിഞ്ഞിട്ടില്ല കോൺഗ്രസിന്. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്യു​മ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നതാണ് പതിവു കാഴ്ചകൾ. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്നാണ് സൂചനകൾ. വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ വർഷം കർണാടകയിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിലും...

കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും ഐക്യരാഷ്ട്രസഭയുടെ പ്രതികരണം

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്‍റെ സൂചനയാണിത്. നേരത്തേ കെജ്രിവാളിന്‍റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര...

‘മരണ കാരണം ഹൃദയാഘാതമല്ല’, ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് കുടുംബം; മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ...

ഒറ്റരാത്രികൊണ്ട് മമ്മൂട്ടിയുടെ നായിക മറുകണ്ടം ചാടി; അമരാവതിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും; മോദിയെയും അമിത് ഷായെയും പുകഴ്ത്തി നവനീത് റാണ

മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ...

ഹൈദരാബാദിൽ ഉവൈസിക്കെതിരെ സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

ഹൈദരാബാദ്: ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഗോവ, തെലങ്കാന, യു.പി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ...

‘താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം’; ആഗ്ര കോടതിയിൽ ഹരജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹരജി ഏപ്രിൽ ഒമ്പതിന് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ...

മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ബെംഗളൂരു: ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററില്‍വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയര്‍ബ്ലോവര്‍വെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ്...

വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്ററ്റിയൂട്ട്‌ ഓഫ് ഹ്യുമണ്‍ ഡെവലപ്‌മെന്റ്(ഐഎച്ച്ഡി)യുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. സെക്കണ്ടറി വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതരായ യുവാക്കളുടെ അനുപാതം 2000ലെ 35.2 ശതമാനത്തില്‍നിന്ന് 2022ല്‍ 65.7 ശതമാനമായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷമുള്ള കൊഴിഞ്ഞുപോക്ക് ഉയര്‍ന്ന നിരക്കിലാണ്....

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; സിറ്റിങ് എം.പി സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പി.യില്‍

ഡൽഹി: ജലന്ധര്‍ സിറ്റിങ് എം.പിയും ലോക്‌സഭ സ്ഥാനാര്‍ഥിയുമായ സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പി.യില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോകസഭാംഗമാണ് സുശീല്‍ കുമാര്‍ റിങ്കു. ഡല്‍ഹിയിലെത്തിയാണ് റിങ്കു അംഗത്വം സ്വീകരിച്ചത്. ' ജലന്ധറിലുള്ളവര്‍ക്ക് ഞാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എനിക്ക് നിറവേറ്റാന്‍ സാധിച്ചില്ല. കാരണം ആം ആദ്മി പാര്‍ട്ടി എന്നെ പിന്തുണച്ചില്ല. എന്നാല്‍ പ്രധാന മന്ത്രി...

തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഒരു ഹൈന്ദവ ഉത്സവമായ ഹോളിക ദഹന്‍റെ തീക്കനലിലേക്ക് ഒരു ആൺകുട്ടിയെ എടുത്തിടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വീഡിയോയിൽ ആറോളം വ്യക്തികൾ ചേർന്ന് ഒരു ആൺകുട്ടിയെ എരിയുന്ന തീക്കനലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ്...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img