Monday, November 10, 2025

National

ടയറുകളില്‍ ഇനി ‘സാദാ കാറ്റ്’ വേണ്ട, നൈട്രജന്‍ നിര്‍ബദ്ധമാക്കാന്‍ കേന്ദ്രം!

ദില്ലി: (www.mediavisionnews.in) രാജ്യത്തെ വാഹനങ്ങളുടെ സിലിക്കണ്‍ ടയറുകളും ഈ ടയറുകളില്‍ നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. രാജ്യസഭയിലാണ് ഗഡ്‍കരി ഇക്കാര്യം അറിയിച്ചത്.  ദില്ലിയിൽ നിന്നും ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കൺ ചേർത്ത...

എം.എല്‍.എമാരെ കാണാനായില്ല; ഡി.കെ ശിവകുമാറിനെയും മിലിന്ദ് ദിയോറയേയും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

മുംബൈ (www.mediavisionnews.in)  : കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി. ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത്...

2016-18 കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവന 915 കോടി; ദേശീയപാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചതിന്റെ 93 ശതമാനമാണിത്

ന്യൂദല്‍ഹി: (www.mediavisionnews.in)കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അതായത് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ച സംഭാവനയുടെ 93 ശതമാനമാണിത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. 985.18 കോടി രൂപയാണ് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കും സംഭാവനയായി വന്നത്. സംഭാവനയുടെ ഉറവിടങ്ങള്‍ അവര്‍...

ട്രെയിനിടിച്ച് പശു ചത്തു; ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

അഹമ്മദാബാദ്: (www.mediavisionnews.in) ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്‍ ജംഗ്ഷന് സമീപത്തൂടെ ട്രെയിന്‍ കടന്നുപോകവേ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. പശുവിന്റെ ജഡം ട്രാക്കില്‍ നിന്നും മാറ്റാന്‍ പറയുന്നതിനിടെ ബിപന്‍...

കലങ്ങിമറിഞ്ഞ് കര്‍ണാടക; എം.എല്‍.എമാരെ ‘സംരക്ഷിക്കാന്‍’ റിസോര്‍ട്ടിലേക്ക് മാറ്റി ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസും

ബെംഗളൂരു: (www.mediavisionnews.in) ഭരണ പ്രതിസന്ധിയിലായ കര്‍ണാടകയില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. ജെ.ഡി.എസും കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ജെ.ഡി-എസിന്റെ നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ എം.എല്‍.എമാരെ ദേവനഹള്ളിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. വൈകീട്ട് ബി.ജെ.പിയുടെ യോഗത്തിന് ശേഷം തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി യെലഹങ്ക ദൊഡ്ഡബല്ലാപുരിലെ ഹോട്ടലിലേക്കാണ് മാറ്റുന്നത്....

‘മുസ്‌ലിം സ്ത്രീകള്‍ ആവശ്യം ഉന്നയിക്കട്ടെ’; പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹിന്ദു മഹാസഭയുടെ ഹരജി തള്ളി

ന്യൂദല്‍ഹി: (www.mediavisionnews.in) മുസ്‌ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. മുസ്‌ലീം സ്ത്രീകള്‍ ഈ ആവശ്യം ഉന്നയിക്കട്ടെ എന്നാണ് ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ഹിന്ദു മഹാ സഭയുടെ കേരള ഘടകമാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം...

കര്‍ണാടകയില്‍ സര്‍ക്കാറിന് വീണ്ടും തിരിച്ചടി: സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ചു; സര്‍ക്കാറിനുളള പിന്തുണ പിന്‍വലിച്ചു

ബെംഗളുരു(www.mediavisionnews.in): കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി സ്വതന്ത്ര എം.എല്‍.എയും മന്ത്രിസ്ഥാനം രാജിവെച്ചു. സ്വതന്ത്ര എം.എല്‍.എയായ എച്ച്. നാഗേഷ് ഗവര്‍ണര്‍ വിജുഭായ് വാലയാണ് രാജിവെച്ചത്. മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഗവര്‍ണറെ കണ്ടാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. നാഗേഷ് ഇപ്പോള്‍ രാജ്ഭവനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ...

ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം

ദില്ലി: (www.mediavisionnews.in) ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20...

സണ്ണി ഡിയോളിന്റെ എം.പി സ്ഥാനം നഷ്ടപ്പെട്ടേക്കും; കൂടുതല്‍ പണം ചെലവഴിച്ചെന്ന് ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: (www.mediavisionnews.in) ഗുരുദാസ്പൂര്‍ എം.പിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച പണം അനുവദനീയമായതിലും അധികമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെലവഴിക്കാവുന്ന തുകയായ 70 ലക്ഷം രൂപയില്‍ കൂടുതലാണ് ചെലവഴിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുദാസ്പൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നിന്നാണ് അന്തിമ റിപ്പോര്‍ട്ടിലാണ് സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച പണം അനുവദനീയമായതിലും അധികമെന്ന് പറയുന്നത്. 78,51,592...

‘കൂടോത്രം’ പേടിയില്‍ ചെറുനാരങ്ങ നിയമസഭയില്‍ വിലക്കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗലൂരു (www.mediavisionnews.in) ; കര്‍ണാടക നിയമസഭ ചെറുനാരങ്ങയ്ക്ക് വിലക്കിയിരിക്കുകയാണ്. 11 എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് പുതിയ നിരോധന വാര്‍ത്ത ശ്രദ്ധേയമാകുന്നത്. വിധാന്‍ സൗധയിലും അനുബന്ധ ഓഫീസുകളിലും ചെറുനാരങ്ങയുമായി പ്രവേശിക്കാന്‍ പാടില്ലെന്നാണ് പൊലീസിന്‍റെ നിര്‍ദേശം.  ജൂണ്‍ 12നാണ് നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ സര്‍ക്കാര്‍ നിലംപതിക്കുമോ എന്ന ചോദ്യം...
- Advertisement -spot_img

Latest News

തദ്ദേശപ്പോരിന് ഇന്ന് തീയതി കുറിക്കും; പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...
- Advertisement -spot_img