Tuesday, November 11, 2025

National

വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള...

‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ ലൗ ജിഹാദായി കണ്ട് പിടിച്ചെടുക്കണം’ ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

യുപി: (www.mediavisionnews.in) മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ്. ‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലൗ ജിഹാദാണെന്ന് നമ്മള്‍ കരുതുന്നു. ഇതു അതുപോലെ ‘ഗോമാതാവ്’ പോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം’. ഏതു വിധേനയേയും മുസ്‌ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച്...

ഉന്നാവോ അപകടത്തില്‍ ബി.ജെ.പി എം.എല്‍.എയും സഹോദരനും പ്രതികള്‍; കേസെടുത്തത് 10 പേര്‍ക്കെതിരെ

റായ്ബറേലി: (www.mediavisionnews.in) ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്കും സഹോദരനും എതിരെ കേസ്. ഇവരടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഇന്നലെയാണ് റായ്ബറേലിയില്‍ വെച്ച് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും...

കർണാടകയിൽ വിശ്വാസ വോട്ട് നേടി യെദിയൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ

കര്‍ണാടക: (www.mediavisionnews.in) കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച  വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.  ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. ആറ്...

കര്‍ണാടകയിൽ 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 14 വിമത എംഎല്‍എമാര്‍ അയോഗ്യരെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. അയോഗ്യരായവരില്‍ 11 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും അയോഗ്യരാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി. സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും...

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നതെന്ന് സംശയിച്ചു; കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു

ഭോപ്പാല്‍: (www.mediavisionnews.in) കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘമെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചു. നവല്‍സിംഗ് ഗ്രാമത്തന് സമീപത്താണ് സംഭവം. ഗ്രാമത്തില്‍ നിന്ന് കുട്ടികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.  ആള്‍ക്കൂട്ടം  ആദ്യം മരങ്ങക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് പ്രധാന റോഡ് തടസ്സപ്പെടുത്തി. ഇത് രാത്രിയില്‍ ഈ വഴി പോകുകയായിരുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു....

എന്‍ഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയില്‍ 20 പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) എൻഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയിൽ 20 പേർ മലയാളികൾ. പട്ടികയിൽ മഅദ്‌നിയും തടിയന്റവിട നസീറുമുണ്ട്. ഹാഫിദ് സായിദും മസൂദ് അസറും സയിദ് സലാഹുദീനും ആദ്യ പേരുകാരാണ്. ഇവർക്കു പുറമേ സാക്കീർ നായിക്കും ഭീകരവാദികളുടെ പട്ടികയിലുണ്ട്. യുഎപിഎ നിയമ ഭേദഗതി പാസായാൽ ഇവരെ ഭീകരവാദികളായി പ്രഖ്യാപിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പട്ടികയിലുള്ളവരെ ഭീകരവാദികളായി പ്രഖ്യാപിക്കാനും...

യെദിയൂരപ്പ സര്‍ക്കാറിന് ജെ.ഡി.എസ് രക്ഷയാകുമോ: ബി.ജെ.പിയെ പിന്തുണയ്ക്കണമെന്ന് കുമാരസ്വാമിയോട് ഒരു വിഭാഗം

ബെംഗളുരു: (www.mediavisionnews.in) കര്‍ണാടകയില്‍ ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി.ടി ദേവഗൗഡ. എന്നാല്‍ അന്തിമ തീരുമാനം കുമാരസ്വാമിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതിനു പിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ ഭാവി തീരുമാനം സംഭവിച്ച് ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവി...

കനത്ത മഴയില്‍ മുങ്ങി മുംബൈ; റെയില്‍-വ്യോമ ഗതാഗതം സ്തംഭിച്ചു; 2000ഓളം യാത്രക്കാരുമായി ട്രെയിന്‍ ട്രാക്കില്‍ കുടുങ്ങി

മുംബൈ: (www.mediavisionnews.in) രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടയിലാണ്. ഇതോടെ വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം അനുഭവപ്പെുന്നത്. റെയില്‍ വ്യോമ ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍...

മുസ് ലിം എം.എൽ.എയോട് ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ച് ഝാർഖണ്ഡ് മന്ത്രി

റാഞ്ചി (www.mediavisionnews.in) :ഝാർഖണ്ഡ് നിയമസഭയിലെ മുസ് ലിം എം.എൽ.എയോട് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ച് സംസ്ഥാന മന്ത്രി. നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങൾക്ക് മുമ്പിൽവെച്ചാണ് കോൺഗ്രസ് എം.എൽ.എ ഇർഫാൻ അൻസാരിയോട് 'ജയ് ശ്രീറാം' വിളിക്കാൻ ബി.ജെ.പി നേതാവും മന്ത്രിയുമാ‍യ സി.പി. സിങ് നിർബന്ധിച്ചത്.  'ഇർഫാൻ ഭായ് ഞാൻ നിങ്ങളോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെടുന്നു' എന്ന് മന്ത്രി ഉച്ചത്തിൽ പറയുന്നത്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img