Wednesday, November 12, 2025

National

ആപ്പിളിനേക്കാൾ ഉയർന്ന വില സവാളയ്ക്ക്, സ്റ്റോക്ക് എത്തുന്നത് അഫ്ഗാനിസ്ഥാനിൽ നിന്ന്; ഉള്ളിവില കുതിക്കുന്നു

ചണ്ഡിഗഡ്: (www.mediavisionnews.in) രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പഞ്ചാബിലെ അമൃത്സറിലേക്ക് ഉള്ളി വരുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ്. പാകിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് അമൃത്സറിലേക്ക് ഉള്ളി എത്തുന്നത്. രാജ്യത്ത് വരാൻ പോകുന്ന ഉള്ളിക്ഷാമത്തെ നേരിടുന്നതിന്‍റെ ഭാഗമായാണ് ഉള്ളി പുറത്തുനിന്ന് എത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കിൽ ഉള്ളിക്ക് കടുത്ത ക്ഷാമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉള്ളിയുമായി എത്തിയ ഒരു...

പല കേസുകളിലായി പിടിച്ചെടുത്തത് 63878 കിലോ കഞ്ചാവ്; കൂട്ടത്തോടെ കത്തിച്ചു പോലീസ്

വിശാഖപട്ടണം: (www.mediavisionnews.in) പല കേസുകളിലായി പിടിച്ചെടുത്ത 63878 കിലോ കഞ്ചാവ് പൊലീസ് കൂട്ടിയിട്ടു കത്തിച്ചു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 455 കേസുകളില്‍ നിന്നായി പിടിച്ചെടുത്തതാണ് 63 ടണ്‍ കഞ്ചാവ്. സംസഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് വിശാഖപട്ടണം റൂറല്‍ പൊലീസ് പരിധിയിലെത്തിച്ചാണ് കൂട്ടത്തോടെ നിര്‍മാര്‍ജനം ചെയ്തത്. ”കഴിഞ്ഞ വര്‍ഷം 43341 കിലോ...

ഉപതിരഞ്ഞെടുപ്പ് യെദിയൂരപ്പയ്ക്ക് നിര്‍ണായകം; 6 മണ്ഡലങ്ങൾ പിടിക്കണം

ബംഗളൂരു: (www.mediavisionnews.in) കർണാടകയിൽ 15 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപി സർക്കാരിന് നിർണായകം. 6 മണ്ഡലങ്ങളിൽ വിജയം നേടാനായാൽ മാത്രമേ യെദിയൂരപ്പ സർക്കാരിന് ഭരണം നിലനിർത്താനാകൂ. അതേസമയം കോൺഗ്രസും ദളും സഖ്യമില്ലാത്തയാണ് ഇത്തവണ അങ്കത്തിനിറങ്ങുക. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണത്തിലേറിയ ബിജെപി സർക്കാർ തുടരുമോ, അതോ വീണ്ടും ...

സ്ത്രീകള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ സ്ത്രീത്വത്തിനു നേര്‍ക്കുള്ള ആക്രമണമായിക്കാണാമെന്ന് കോടതി

ന്യൂദല്‍ഹി: (www.mediavisionnews.in) സ്ത്രീകള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നത് അവരുടെ സ്ത്രീത്വത്തിനു നേര്‍ക്കുള്ള ആക്രമണമായി കണക്കാക്കാമെന്ന് ദല്‍ഹി കോടതി. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കെയാണ് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഈ വിധി പുറപ്പെടുവിച്ചത്. ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും മുഖം കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ചാണ്...

വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം; ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്ക് കുറച്ചു, 1000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ജിഎസ്ടി ഈടാക്കില്ല

ദില്ലി: (www.mediavisionnews.in) രാജ്യത്ത് വീണ്ടും നികുതി പരിഷ്കരണം. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ പ്രാധാന്യം നല്‍കിയത്. ഇത് പ്രകാരം ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആയിരം വരെയുള്ള മുറികൾക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു. 7500 രൂപ വരെയുള്ള മുറികൾക്ക് 18 ശതമാനമായിരുന്ന...

മാന്ദ്യം പിടിമുറുക്കുന്നു, കേന്ദ്രത്തിന്റെ കണക്കുകൾ പിഴക്കുന്നു; ആദായ നികുതി വരുമാനത്തിൽ വൻ ഇടിവ്, ജി എസ് ടിയിലും കുറവ്

മുംബൈ (www.mediavisionnews.in) : സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ, പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ കനത്ത ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള അഞ്ചര മാസക്കാലം കൊണ്ട് ഉണ്ടായ നികുതി വരുമാനം ആകെ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇക്കാലയളവിൽ ആദായ നികുതി...

മഅദനിയുടെ ആരോഗ്യനില ഗുരുതരം; കേരളം ഇടപെടണമെന്ന് പി.ഡി.പി

ബെംഗളൂരു : (www.mediavisionnews.in) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മൂര്‍ച്ഛിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. മഅദനിയുടെ വിചാരണ നീളുന്നതിനാല്‍ കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പി.ഡി.പിയുടെ ആവശ്യം. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅദനിയെ ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍...

മായാവതിക്ക് തിരിച്ചടി; രാജസ്ഥാനിലെ മുഴുവന്‍ ബി.എസ്.പി. എം എല്‍ എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പുര്‍: (www.mediavisionnews.in) രാജസ്ഥാനില്‍ മായാവതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമസഭയിലെ മുഴുവന്‍ ബി എസ് പി അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറ് എം എല്‍ എമാരാണ് നിയമസഭയില്‍ ബി എസ് പിക്കുണ്ടായിരുന്നത്.  രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണാ, സന്ദീപ് യാദവ്, വജീബ് അലി, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസില്‍...

കര്‍ണ്ണാടകയില്‍ കന്നഡ തന്നെ, വിട്ടുവീഴ്ച്ചയില്ല; അമിത് ഷായുടെ ഹിന്ദി വാദത്തെ തള്ളി യെദ്യൂരപ്പ

ബെംഗ്‌ളൂരു (www.mediavisionnews.in) : ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ‘രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രാധാന്യമാണ്. എന്തിരുന്നാലും കര്‍ണ്ണാടകത്തെ സംബന്ധിച്ച്...

കോൺഗ്രസിന് കിട്ടിയ സംഭാവനകളിൽ വൻ വർധന: മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് ഉയർന്നു

ദില്ലി (www.mediavisionnews.in)  ഇപ്പോഴും ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് ബഹുദൂരം പിന്നിലാണെങ്കിലും കോൺഗ്രസിന്റെ സംഭാവനകളിൽ അഞ്ച് മടങ്ങ് വർധന രേഖപ്പെടുത്തി. 2018-19 വർഷത്തിൽ 146 കോടി രൂപയാണ് കോൺഗ്രസ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത്. തൊട്ടുമുൻപത്തെ വർഷം വെറും 26 കോടി മാത്രമായിരുന്നു സംഭാവനയായി ലഭിച്ചിരുന്നത്. ആഗസ്റ്റ് മാസത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പാർട്ടിയുടെ വരവ് ചിലവ് കണക്കിലാണ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img