Friday, July 4, 2025

National

ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയെ ഓഫീസിനുള്ളിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്നൌ: (www.mediavisionnews.in) മുൻ അഖില ഭാരത ഹിന്ദുമഹാസഭ നേതാവും ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനുമായ കമലേഷ് തിവാരിയെ അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തി. കമലേഷ് തിവാരിയെ അദ്ദേഹത്തിന്റെ ലക്നൌവിലുള്ള വസതിയിൽ വെച്ച് അക്രമികൾ കഴുത്തറുത്ത ശേഷം ദേഹമാസകലം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ലക്നവിലെ നക ഹിന്ദോളയിലുള്ള ഖുർഷിദാബാഗ് ഏരിയയിലാണ് കമലേഷ് തിവാരിയുടെ വസതി. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന കോൺസ്റ്റബിൾമാരിൽ...

സ്വതന്ത്രന്‍മാരെ മാത്രം നിയമസഭയിലേക്ക് അയക്കുന്ന ഒരു മണ്ഡലമുണ്ട് ഇന്ത്യയില്‍; ആ മണ്ഡലത്തിലും ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്

ഹരിയാന (www.mediavisionnews.in) :കഴിഞ്ഞ 23 വര്‍ഷമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിക്കുന്നൊരു നിയമസഭ മണ്ഡലമുണ്ട് ഇന്ത്യയില്‍. ഒക്ടോബര്‍ 21നാണ് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. പ്രധാന കക്ഷികളും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇക്കുറി ചരിത്രം തിരുത്തുമോ അതോ തുടരുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഹരിയാനയിലെ പുന്ദ്രി മണ്ഡലത്തിലാണ് ഇക്കാര്യം നടക്കുന്നത്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി...

അയോധ്യ കേസ്: മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തിനിയമ ബോർഡ്

ദില്ലി: (www.mediavisionnews.in) അയോധ്യ കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തിനിയമ ബോർഡ്. മധ്യസ്ഥ ചർച്ചകളെ എതിർത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് മുസ്ലീം വ്യക്തിനിയമ ബോർഡ് കത്ത് നൽകി. പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിപ്പില്ല. സുന്നി വഖഫ് ബോർഡിൻ്റെ നിലപാട് മറ്റ് മുസ്ലീം കക്ഷികളെ അറിയിച്ചിട്ടില്ല. മധ്യസ്ഥസമിതിയുടെ ശുപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നും...

പട്ടിണിയില്‍ മാത്രമല്ല ഇന്ത്യ മുന്നില്‍; ഇത് നാണക്കേടിന്റെ രണ്ടാം അദ്ധ്യായം

ഡല്‍ഹി: (www.mediavisionnews.in) ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ...

‘പ്രതിപക്ഷത്തെ പഴിചാരിയാല്‍ പ്രതിസന്ധി മറികടക്കാനാവില്ല, കാരണം കണ്ടെത്തി പരിഹരിക്കാന്‍ തയ്യാറാവൂ’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

ഡല്‍ഹി (www.mediavisionnews.in): രാജ്യത്തെ ബാംങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗാണെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ കുറ്റപ്പെടുത്തലിനോട് പ്രതികരിച്ച്‌ മൻ‌മോഹൻ സിംഗ്. പരിഹാരങ്ങൾ കണ്ടെത്തുന്നതിനുപകരം പ്രതിപക്ഷത്തിന് മേൽ കുറ്റം ചുമത്താൻ ശ്രമിക്കുന്നതിലാണ് സർക്കാരിന്റെ താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. “ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനകൾ ഞാൻ കണ്ടു. ആ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ...

സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി യുവാവ്-വീഡിയോ കാണാം

ഡല്‍ഹി (www.mediavisionnews.in):സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം. ഇയാളെ പിന്നീട് രക്ഷിച്ചു. മൃഗശാല ജീവനക്കാരനാണ് രക്ഷിച്ചത്. ചുറ്റുമതിലിനകത്തേക്ക് ചാടി സിംഹത്തിന് അരികിലെത്തിയ ഇയാള്‍ സിംഹത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാരന്റെ കൃത്യമായ ഇടപെടലോടെ ഒരു...

ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക്; വിപ്ലവ നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

ഭോപ്പാല്‍: (www.mediavisionnews.in) ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതിനിടെ വിപ്ലവകരമായ നീക്കവുമായി ഛത്തീസ്ഗഡിലെ ഭൂപേഷ് സിംഗ് ഭാഗല്‍ സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഛത്തീസ്ഗഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി...

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയായി: നവംബര്‍ എട്ടിനകം വിധി പറഞ്ഞേക്കും

ദില്ലി: (www.mediavisionnews.in) നാല്‍പ്പത് ദിവസം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് വര്‍ഷങ്ങളായി തുടരുന്ന കേസിലെ നടപടികള്‍ ഇന്നു തന്നെ തീരാന്‍ കാരണമായത്. വിധി പ്രസ്താവത്തിനായി മാറ്റി വച്ച...

രാജ്യത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുന്നു; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാന്റേയും പിന്നില്‍

ന്യൂഡല്‍ഹി (www.mediavisionnews.in): ആഗോള പട്ടിണി സൂചിക 2019ല്‍ ഇന്ത്യക്ക് 102ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ്. ഇന്ത്യയില്‍ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയല്‍രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് പുറകിലായിരുന്നു. എന്നാല്‍ ഇവരും ഇക്കുറി മുന്നിലെത്തിയതോടെ ഇന്ത്യയായി ഏറ്റവും പുറകില്‍....

ഇനി 5ജിയുടെ കാലം, ലേലം ഈ വര്‍ഷം തന്നെ നടന്നേക്കും: സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ദില്ലി: (www.mediavisionnews.in) ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഇന്ത്യയില്‍ 5 ജി സ്പെക്ട്രത്തിന്‍റെ ലേലം നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്. 5ജി സ്പെക്ട്രം സംബന്ധിച്ച കമ്യൂണിക്കേഷന്‍ പോളിസി തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം ലേലം നടക്കും. തികച്ചും ന്യായമായും...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img