Thursday, January 29, 2026

National

രാഹുലിനെ കുറിച്ചുള്ള സ്റ്റാലിന്റെ വാക്കുകൾ ച‍ര്‍ച്ച, ഊര്‍ജം കോൺഗ്രസിന്, പക്ഷെ എവിടെ നിൽക്കും ‘ഇന്ത്യ’

ചെന്നൈ: ഇന്ത്യ സഖ്യത്തിൻറെ നേതാവ് രാഹുൽ ഗാന്ധിയാണ് എന്ന എംകെ സ്റ്റാലിന്റെ പരാമർശം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചർച്ചയാകുകയാണ്. മല്ലികാർജ്ജുന ഖർഗയുടെ പേര് സജീവമാക്കിയ നേതാക്കൾക്ക് സ്റ്റാലിൻറെ നിലപാട് തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടാവില്ല എന്ന നിലപാടിൽ ഉറച്ചു നില്ക്കും എന്നാണ് പല പ്രാദേശിക നേതാക്കളും നല്കുന്ന സൂചന. രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ ഇന്ത്യ സഖ്യത്തിലെ...

ട്രെയിനില്‍ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ചെന്നൈയില്‍ ട്രെയിനില്‍ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ തിരുനെല്‍വേലി ബിജെപിയുടെ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ബന്ധു ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായി. തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്. സതീഷ് (33), നവീന്‍ (31), പെരമാള്‍...

അരുണാചലിലെ മലയാളികളുടെ മരണം; മരിച്ച നവീന്‍റെ കാറില്‍ അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും

അരുണാചലിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച്...

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ‘കട്ട്’; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

ദില്ലി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി. രാമക്ഷേത്രം നിർമ്മിച്ചത് പകരം പുസ്തകങ്ങളില്‍ ഉൾപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇറങ്ങാനിരിക്കുന്ന പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയൻസ് പുസ്തകത്തിലാണ് പരിഷ്കാരം. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെയാണ് പാഠപുസ്തകത്തിലെ എൻസിഇആ‍ർടി മാറ്റം. 2024-25 അധ്യയന വർഷത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയൻസി‍ന്‍റെ പുസ്തകത്തിലാണ് മാറ്റം...

രാമേശ്വരം കഫേ സ്‌ഫോടനം; ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി. ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള സായ് പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് തീർത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. വൈറ്റ്ഫീല്‍ഡിലെ കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. കേസുമായി...

ബി.ജെ.പി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ മറ്റ് പാർട്ടികൾ വിട്ടുവന്നവർ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ മറ്റ് പാർട്ടികൾ വിട്ടുവന്നവരെന്ന് കണക്കുകൾ. ഇത്തരത്തിൽ കൂറുമാറിയെത്തിയവരിലേറെയും കോൺഗ്രസിൽ നിന്നാണ്. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പറ്റി ‘ദ പ്രിന്റ്’ തയാറാക്കിയ വിശകലന റിപ്പോർട്ടിലാണ് കൂറുമാറിയെത്തിയവരെ സ്ഥാനാർഥികളാക്കിയതിന്റ കണക്കുകൾ ഉള്ളത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതര പാർട്ടികളിൽ നിന്നുള്ളവരെ ബി.ജെ.പിയിലെത്തിച്ചതിന് പിന്നിൽ....

‘രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ല’; സിദ്ധരാമയ്യ

ബെംഗളൂരു: രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നല്‍കിയാല്‍ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്സഭാ സ്ഥാനാര്‍ത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യര്‍ത്ഥിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനം നടത്തിയത്. ബി.ജെ.പി-ആര്‍.എസ്.എസ് എന്നിവയില്‍ പോയി ആരും വീഴരുത്. ശൂദ്രര്‍-ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് സങ്കേതത്തില്‍ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി...

‘കൂട്ടം ചേര്‍ന്ന് വളഞ്ഞ് നായ്ക്കള്‍, അലറി വിളിച്ച് കുഞ്ഞ്…; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൃശ്യം വൈറൽ

തെരുവ് നായ ആക്രമണം കേരളത്തിലെ തെരുവുകളില്‍ ഒരു പുതിമയുള്ള പ്രശ്നമല്ല. ഓരോ വര്‍ഷവും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സതേടുവന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തില്‍ മാത്രമല്ല, തെരുവ് നായ ശല്യം രൂക്ഷമായിട്ടുള്ളതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസവും പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു വീഡിയോ ഏറെ പേരുടെ...

ചിരാഗ് പാസ്വാൻ സീറ്റ് വിറ്റെന്നാരോപിച്ച് 22 നേതാക്കൾ പാർട്ടി വിട്ടു; ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് രാജിവെച്ച നേതാക്കൾ

പട്ന: ലോക്സഭാ സീറ്റുകൾ പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) യി​ൽ കൂട്ടരാജി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജനറൽ സെക്രട്ടറിയും മുൻമന്ത്രിമാരുമടക്കം 22 നേതാക്കളാണ് എൻ.ഡി.എയുടെ ഘടകക്ഷിയായ എൽ.ജെ.പി വിട്ടത്. ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് രാജിവെച്ച നേതാക്കൾ ​പ്രഖ്യാപിച്ചു.ബിഹാറിൽ എൻ.ഡി.എ മുന്നണിക്ക് തലവേദനയാകും ​​കൂട്ടരാജിയെന്നാണ് വിലയിരുത്തൽ. മുൻ മന്ത്രി...

എം.എ യൂസഫലിയുടെ ആസ്തി 63,374 കോടി; 100 ബില്യന്‍ ഡോളര്‍ പിന്നിട്ട് അംബാനി; സമ്പന്നപ്പട്ടികയില്‍ ഇന്ത്യന്‍ കുതിപ്പ്

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ ആസ്തിയില്‍ വന്‍ മുന്നേറ്റം. യുക്രെയ്ന്‍, പലസ്തീന്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരിവിപണി മുന്നേറ്റം തുടരുന്നതാണ് നേട്ടമായതെന്ന് ഫോര്‍ബ്സ് മാസിക റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി 100 ബില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 116.4 ബില്യന്‍ ഡോളറാണ് (9,70,781.82 കോടി രൂപ)...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img