ദില്ലി: (www.mediavisionnews.in) പൗരത്വം തെളിയിക്കാനായി ഒറ്റ ഇന്ത്യന്‍ പൗരനും പഴയ രേഖകള്‍ സമര്‍പ്പിച്ച് വലയേണ്ടി വരില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ ട്വീറ്റ്. ജനന തിയതിയോ, ജനിച്ച സ്ഥലമോ തെളിയിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം ട്വിറ്ററില്‍ വിശദമാക്കുന്നു.
രാജ്യത്ത് ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരായ...
ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായതായി റിപ്പോര്‍ട്ട്. ന്യൂസ് 18-നും ടൈംസ് ഓഫ് ഇന്ത്യയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ബിജ്‌നോര്‍, സംഭാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലാണു മരണം സംഭവിച്ചിരിക്കുന്നത്.
നേരത്തേ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിരുന്നു....
അഹമ്മദാബാദ്(www.mediavisionnews.in) : രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുകയാണ്. അഹമ്മദാബാദില്‍ പ്രതിഷേധക്കാരെ നേരിടാനെത്തിയ പൊലീസുകാരെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷിച്ച് യുവാക്കള്‍. അഹമ്മദാബാദിലെ ഷാ ഇ ആലം പ്രദേശത്താണ് സംഭവം.
ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ എത്തിയ പൊലീസുകാരില്‍ ചിലര്‍ ഒരിടത്തു ഒറ്റപ്പെട്ടു പോകുന്നു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് പൊലീസുകാര്‍ രക്ഷ തേടി ഓടി. എന്നാല്‍...
ദിസ്പൂര്‍: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസം ബി.ജെ.പിയില്‍ പൊട്ടിത്തെറി. അസമിലെ 12 ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനാവാളിനെ സന്ദര്‍ശിച്ചു.
ജനങ്ങളുടെ പ്രതിഷേധം കാരണം പുറത്തിറങ്ങാനാവുന്നില്ലെന്നും ആവശ്യമെങ്കില്‍ രാജിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ദേശീയപൗരത്വഭേദഗതി നിയമം പാസ്സാക്കിയതിന് പിന്നാലെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നത...
ഉത്തര്‍പ്രദേശ്: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ ലക്‌നൗവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസ് വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു.
മുഹമ്മദിന്റെ വയറിലാണ് വെടിയേറ്റത്. പൗരത്വനിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ്...
ബെംഗളൂരു (www.mediavisionnews.in) : പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ബന്ദറിലെ മുസ്ലിം സെൻട്രൽ കമ്മിറ്റിയുടെ ഓഫീസിന് സമീപം പോലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് പേർക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. മുഴുവൻ പേരെയും ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. നേരത്തെ തന്നെ...
ഉത്തർപ്രദേശ് (www.mediavisionnews.in) :പ്രധാനമന്ത്രി നരേന്ദ്രമോദി കാല്‍ തട്ടി വീണ ഗംഗാ തീരത്തുള്ള അടൽ ഘട്ടിന്റെ പടി പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് നമാമി ഗംഗ പദ്ധതി വിലയിരുത്തുന്നതിനിടെ ഗംഗാ തീരത്തുള്ള പടവുകള്‍ കയറുമ്പോള്‍ മോദി പടിക്കെട്ടിൽ തട്ടിവീണത്. ഉടനെ എസ്.പി.ജി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. പ്രധാനമന്ത്രി പടിയില്‍ തട്ടിവീഴുന്ന വീഡിയോ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...