ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പദവി(status)യെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസി(സി.ആര്‍.എസ്)ന്റെതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍.എസ്. റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൈമാറി.
പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു ശേഷമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്...
ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ബുലന്ദര്‍, മഥുര, ഗാസിയാബാദ്, ആഗ്ര തുടങ്ങി നിരവധി നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്....
മുംബൈ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും കരുതിയിരുന്നില്ലെന്നു ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുകൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്നും...
കൊല്‍ക്കത്ത (www.mediavisionnews.in) :മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ...
ഹൈദരാബാദ്: (www.mediavisionnews.in) ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.
‘ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുന്നെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്‌നേഹിക്കുന്നവരാകും. ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും...
കോയമ്പത്തൂര്‍: (www.mediavisionnews.in) ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലെ 3000 ദലിതര്‍ ഇസ്‍ലാം മതത്തിലേക്ക്. കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും തമിഴ് പുലിഗല്‍ കച്ചി പ്രവര്‍ത്തകരുമാണ് ഇസ്‍ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്. ജനുവരി അഞ്ചിനാണ് ഇവര്‍ ഔദ്യോഗികമായി മതംമാറുക. തമിഴ് പുലിഗല്‍ കച്ചി മേട്ടുപ്പാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
നാടുരില്‍ ജാതിമതില്‍ 17 ദലിതരുടെ ജീവനെടുത്തിട്ടും,...
ബെംഗളൂരു: (www.mediavisionnews.in) സിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രണം. ചൊവ്വാഴ്ച രാത്രിയോടെയാണ് മല്ലീശ്വരത്തുള്ള പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം നടന്നത്. പെട്രോളൊഴിച്ച ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു.
കെട്ടിടത്തിന് പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. എട്ടോളം ബൈക്കുകള്‍ നശിച്ചിട്ടുണ്ട്.ഓഫീസിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തീയണച്ചത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ...
വിജയപുര: (www.mediavisionnews.in) പൗരത്വ ഭേദദതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് പങ്കുണ്ടെന്ന് ബിജെപി. മംഗലാപുരത്തെ അക്രമ സംഭവങ്ങളില്‍ യുടി ഖാദറിനെതിരെയാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. മംഗലാപുരത്തും തീരപ്രദേശങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ക്കും പിന്തുണ നല്‍കിയത് ഖാദറാണെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി.
അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് എംഎല്‍എ യുടി ഖാദറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്...
ദില്ലി: (www.mediavisionnews.in) അസമില്‍ മാത്രം നടപ്പാക്കിയ എൻ.ആർ.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ ക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററും(NRC),ദേശീയ ജനസംഖ്യ രജിസ്റ്ററും (NPR) തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കുകയായിരുന്നു...
ബംഗളൂരു: (www.mediavisionnews.in) കമ്പിവേലിയുളള ചുറ്റുമതില്‍, അടുക്കളയും കുളിമുറിയുമുളള 15 മുറികള്‍, രണ്ട് നിരീക്ഷണ ടവറുകള്‍. പുതിയ വീടിന്റെ സാങ്കേതികത്തികവിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. രാജ്യത്ത് പൗരത്വപട്ടികയില്‍ നിന്നു പുറത്താകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയത്തെക്കുറിച്ചാണ്. കര്‍ണാടകയിലെ ബംഗളൂരുവില്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റല്‍ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നാവ് വായിലിടും...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...