Friday, November 14, 2025

National

ഇത്തവണ പുതുവര്‍ഷം ആദ്യമെത്തുക ഈ ദ്വീപുകളില്‍

ദില്ലി: (www.mediavisionnews.in) പുതുവർഷ പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 2020നെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. പസഫിക് സമുദ്രത്തിലെ കിരിബാത്തി, സമോഒ ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തുക. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെ കിരിബാത്തിയില്‍ 2020 പിറക്കും. ഒരു മണിക്കൂറിനകം ആഘോഷം വന്‍നഗരങ്ങളിലേക്ക് പടരും. ആദ്യം ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍. പിന്നെ ആസ്ട്രേലിയയിലെ സിഡ്നിയും മെല്‍ബണും. അതിന് പിന്നാലെ ടോക്കിയോയിലും...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; പ്രതിഷേധത്തില്‍ അക്രമം അഴിച്ചുവിടുന്നു, യു.പി, ഡി.ജി.പി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു

ലഖ്‌നൗ: (www.mediavisionnews.in) പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിങ് കത്തയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളില്‍ യുപിയിലെ പോപ്പുലര്‍ ഫ്രണ്ട്...

ബാബരി മസ്ജിദിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി യു.പി സര്‍ക്കാര്‍

ലഖ്​നോ: (www.mediavisionnews.in) അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി ഉത്തരവ്​ അനുസരിച്ച്​ ബാബരി മസ്ജിദിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി യു.പി സര്‍ക്കാര്‍. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദാപുർ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണ്​ പള്ളി നിർമിക്കുന്നതിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. അയോധ്യയിലെ പുണ്യസ്ഥലം എന്ന്​ കരുതപ്പെടുന്ന ഇടത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളാണ്​ സർക്കാർ പരിഗണിക്കുന്നത്​. പള്ളിക്ക്​ അനുയോജ്യമായ...

അയോധ്യക്കേസിന്റെ വിധിക്ക് മുമ്പ് സ്വീകരിച്ച നടപടികള്‍ പൗരത്വ ഭേദഗതിയില്‍ സ്വീകരിച്ചില്ല; ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ്

ദില്ലി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. സമാധാനം സംരക്ഷിക്കുന്നതിന് അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് മുമ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയില്‍ സ്വീകരിച്ചില്ലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തിയാല്‍ രാജ്യത്താകമാനം പ്രക്ഷോഭമുണ്ടാകുമെന്ന കാര്യം ബിജെപിയും സര്‍ക്കാറും തിരിച്ചറിഞ്ഞില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി. മീററ്റില്‍...

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം

ന്യൂദല്‍ഹി: (www.mediavisionnews.in) പ്രധാനമന്ത്രിയുടെ ഡൽഹി വസതിയിൽ തീപിടുത്തം. നരേന്ദ്രമോദിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് അഗ്നിബാധയുണ്ടായത്. വെെകീട്ട് 7.25 ഓടു കൂടിയാണ് തീ പിടിച്ചത്. തീപിടുത്തത്തെ തുടർന്ന് ഒമ്പത് അഗ്നിശമന യൂണിറ്റ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തിരിച്ചു. സുരക്ഷ മുൻനിർത്തി 7 ലോഗ് കല്യാൺ മാർഗിലേക്കുള്ള എല്ലാ വഴികളിലൂടെയുമുള്ള ഗതാഗതവും പൂർണ്ണമായും അടച്ചിരിക്കുകയാണ്. സംഭവത്തിൽ...

പൗരത്വ നിയമ പ്രക്ഷോഭകര്‍ 80 കോടി നല്‍കണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍; യോഗിക്ക് പിന്നാലെ നടപടിയുമായി റെയില്‍വേ

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ റെയില്‍വേക്ക് 80 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റെയില്‍വേ. തീവെയ്പ്പിലും അക്രമത്തിലും ഏര്‍പ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. പൊതുസ്വത്ത് നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യു.പി സര്‍ക്കാര്‍ സമാനമായ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ പ്രസ്താവന. ”സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ 80 കോടി രൂപയുടെ റെയില്‍വേ...

ബി.ജെ.പിക്ക് വലിയ തിരിച്ചടി; എന്‍.ഡി.എയിലെ 13ല്‍ 10 ഘടകക്ഷികളും എന്‍.ആര്‍.സിയെ പിന്തുണക്കുന്നില്ല

ന്യഡല്‍ഹി: (www.mediavisionnews.in) രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുന്നതിനെ എതിര്‍ത്ത് എന്‍.ഡി.എയിലെ 13ല്‍ 10 ഘടകക്ഷികളും രംഗത്ത് വന്നതോടെ ബി.ജെ.പി വന്‍ പ്രതിസന്ധിയില്‍. വളരെ പെട്ടെന്ന് തന്നെ ദേശവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന ബി.ജെ.പി ആഗ്രഹത്തെ എതിര്‍ക്കുന്നതാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ നിലപാട്. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് ശേഷം നിരവധി ഘടകകക്ഷികളാണ് എതിര്‍പ്പുയര്‍ത്തിയത്. ചില ഘടകകക്ഷികള്‍ ദേശീയ പൗരത്വ...

ട്രാഫിക് നിയമ ലംഘനം: പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടു പോയ കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ

ന്യൂഡൽഹി: (www.mediavisionnews.in) കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിലിരുത്തി കൊണ്ടു പോയ കോണ്‍ഗ്രസ് പ്രവർത്തകന് പിഴയിട്ട് യു.പി പൊലീസ്. ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് 6100 രൂപ പിഴ ചുമത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ റിട്ട.ഐപിഎസ് ഓഫീസറുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്ഥലത്തെത്തിയ പ്രിയങ്കയെ...

പൗരത്വപ്രക്ഷോഭം: ഉത്തര്‍പ്രദേശില്‍ യൂത്ത്‌ലീഗ് നേതാവ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യൂത്ത്‌ലീഗ് നേതാവ് ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നിയോജക മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറിയായ അഫ്താബ് ആലം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ആസൂത്രിതമായി നടത്തിയ വെടിവെപ്പിലാണ് അഫ്താബ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍...

പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു

ബിജ്നോര്‍(ഉത്തര്‍പ്രദേശ്): (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ ആക്രമിച്ചു. അര്‍മോഹ ജില്ല ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കെസെടുത്തു. ലകാഡ മഹല്ലിലെ ഒരു...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img