Sunday, November 16, 2025

National

പൗരത്വ നിയമത്തിനെതിരെ ചെന്നൈയിലെ പ്രതിഷേധം: പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്. നഗരത്തിലെ വാഷര്‍മാന്‍പേട്ടില്‍ പ്രകടനം നടത്തിയ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചത് പ്രതിഷേധം അക്രമാസക്തമകാന്‍ ഇടയാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ 150ഓളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തങ്ങള്‍ പ്രദേശത്ത് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും, എന്നാല്‍...

എന്‍.പി.ആറില്‍ അനുനയ നീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ച

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. എന്‍.പി.ആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. പിന്നാലെയാണ് കേന്ദ്രം അനുനയനീക്കത്തിനൊരുങ്ങുന്നത്. പശ്ചിമബംഗാളും എന്‍.പി...

അയോധ്യയില്‍ രാമക്ഷേത്രം ഉറപ്പായതോടെ അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

ദില്ലി: (www.mediavisionnews.in) അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉറപ്പായതോടെ, അടുത്ത ‘ലക്ഷ്യ’ങ്ങളായ കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്‌.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ മസ്ജിദ് നീക്കണമെന്ന ആവശ്യത്തിലും സംഘടന ഉറച്ചു നില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് വി.എച്ച്‌.പി.യുടെ തീരുമാനം. ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ്...

‘പ്രണയിക്കുകയോ പ്രണയിച്ച് വിവാഹം ചെയ്യുകയോ ഇല്ല’; വാലന്റൈന്‍സ് ഡേയില്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകര്‍

അമരാവതി: (www.mediavisionnews.in) പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളെജിലെ അധ്യാപകര്‍. വാലന്റൈന്‍സ് ഡേയുടെ പശ്ചാത്തലത്തിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.ആരോഗ്യമുള്ളതും ശക്തവുമായ ഇന്ത്യയ്ക്കുവേണ്ടി വിദ്യാര്‍ത്ഥിനികളെ സജ്ജരാക്കുന്നു എന്ന വിശദീകരണത്തോടെയായിരുന്നു അധികൃതരുടെ നടപടി. മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. അധ്യാപകര്‍ എഴുതി നല്‍കിയ പ്രതിജ്ഞ ഇങ്ങനെ,...

ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല ; പതിനഞ്ചു ദിവസം കൂടി കാത്തിരിക്കാന്‍ സഹോദരിയോട് കോടതി

ദില്ലി: (www.mediavisionnews.in) ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച്‌ രണ്ടിനു പരിഗണിക്കാനായി മാറ്റി. സഹോദരൻ വീട്ടു തടങ്കലിൽ ആണെന്നും വേഗത്തിൽ കേസ് പരിഗണിക്കണം എന്നും സാറ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ...

ഈ രാജ്യത്ത് എന്താണ് നടക്കുന്നത്, വിധികള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ടെലികോം കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീം കോടതി. കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിരിക്കുന്നില്ലെന്നും പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം...

പ്രണയദിനമാഘോഷിക്കാൻ മോദിയെ ക്ഷണിച്ച് ഷഹീൻബാഗ് പ്രതിഷേധക്കാർ

ന്യൂഡല്‍ഹി: (www.mediavisionnews.in) തങ്ങള്‍ക്കൊപ്പം പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷഹീന്‍ബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാര്‍. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന്‌ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും'...

ക്രിമിനല്‍ കേസ് വെളിപ്പെടുത്തല്‍; വെട്ടിലായി പാര്‍ട്ടികള്‍, ബി.ജെ.പിയുടെ 116 എം.പിമാര്‍ക്ക് ക്രിമിനല്‍ കേസ്

ന്യൂഡൽഹി: (www.mediavisionnews.in) സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാതലം വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവോടെ എല്ലാ പാര്‍ട്ടികളും വെട്ടിലായിരിക്കുകയാണ്. ലോക്സഭയില്‍ ബി.ജെ.പിയുടെ 116ഉം കോണ്‍ഗ്രസിന്റെ 57ഉം എം.പിമാര്‍ ക്രിമിനല്‍ കേസുകളുള്ളവരാണ്. ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ 42ഉം ബി.ജെ.പിയുടെ 26 ഉം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍പെട്ടവരായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും മത്സരിപ്പിക്കാനുള്ള കാരണവും...

ജനസംഖ്യാ നിയന്ത്രണം: രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്തു ചെയ്യും? ബില്ല് അവതരിപ്പിക്കാൻ നീക്കവുമായി ശിവസേന

ന്യൂഡൽഹി: (www.mediavisionnews.in) ജനസംഖ്യാ നിയന്ത്രണത്തിന് ബില്ല് അവതരിപ്പിക്കാൻ നീക്കവുമായി ശിവസേന. അതേസമയം, രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്ത് ചെയ്യും എന്നതുൾപ്പടെ ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ബില്ലിനെ കുറിച്ചുള്ള സംശയങ്ങളായി ഉയരുന്നുണ്ട്. സർക്കാർ ബില്ല് കൊണ്ടുവരാത്തപ്പോൾ ഇത്തരം ചർച്ചയ്ക്ക് തത്കാലം ഇടമില്ലെന്നാണ് ബിജെപി നിലപാട്. തത്കാലം നിയമം കൊണ്ടു വരാൻ സമയമായില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി പറ‍ഞ്ഞു. ജനസംഖ്യാ...

രാജ്യം നടുങ്ങിയ ദിനം; പുല്‍വാമയില്‍ പൊലിഞ്ഞത് 40 ജവാന്മാരുടെ ജീവന്‍, നമിച്ച് രാജ്യം

രാജസ്ഥാന്‍: (www.mediavisionnews.in) രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തിൽ മലയാളി ജവാൻ വി.വി വസന്തകുമാറുൾപ്പടെയുളള 40 സൈനികരുടെ ജീവത്യാഗത്തിന് മുന്നിൽ പ്രണാമർപ്പിക്കുകയാണ് രാജ്യം. പ്രണയദിനത്തിലെ ഒരു സായന്തനത്തിനാലാണ് ഭൂമിയിലെ...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img