മുംബൈ (www.mediavisionnews.in):വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര മഹാ വികാസ് അഗാഡി സര്‍ക്കാര്‍. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന്...
റിയാദ്: (www.mediavisionnews.in) തലസ്ഥാനം കത്തിയപ്പോൾ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ദേശീയ പാർട്ടികളടക്കം മൗനത്തിലായത് ഭയപ്പെടുത്തിയെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ. സൗദി സന്ദർശനത്തിനെത്തിയ അദ്ദേഹം റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാജ്യത്തോട് ഉത്തരവാദിത്വമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും അടിയന്തര ഇടപെടൽ നടത്തി സമാധാനം തിരികെ കൊണ്ടുവരണം. ഇനിയും വൈകിക്കൂടാ. ഡൽഹിയിൽ കണ്ടത് ഭരണകൂടം കൂട്ടുനിൽക്കുന്ന ഫാഷിസമാണ്.
പൗരത്വ വിഷയത്തെ ഹിന്ദു...
ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടതോടെ ദല്‍ഹി അക്രമത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 43 ആയി. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ഫെബ്രുവരി 23നാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ അക്രമം ആരംഭിച്ചത്. ജാഫ്രാബാദ് എന്ന സ്ഥലത്ത് നടന്നിരുന്ന...
ഹൈദരാബാദ്: (www.mediavisionnews.in) സാമുദായി സാഹോദര്യം ഇല്ലാതാക്കുന്ന തരത്തിലു രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല് മീഡിയകള്ക്കെതിരെ കേസ്. ഹൈദരാബാദ് പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയുണ്ടാക്കുന്ന, സാമുദായിക സാഹോദര്യം തകര്‍ക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതിന് ഐപിസിയിലേയും, ഐടിആക്ട് 2000ത്തിലേയും വകുപ്പുകള്‍...
ന്യൂഡൽഹി (www.mediavisionnews.in) :വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ രണ്ട് പ്രത്യേക സംഘം അന്വേഷിക്കും. ഡിസിപി ജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അഡിഷനൽ കമ്മിഷണർ ബി.കെ.സിങ്ങിനാണ് ഇരു സംഘങ്ങളെയും ഏകോപന ചുമതല.
വടക്കു കിഴക്കൻ ഡൽഹിയിൽ പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34...
ന്യൂഡല്‍ഹി (www.mediavisionnews.in) : പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിക്കു ജാമ്യം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. യൂസഫ് ചോപനെ പുല്‍വാമ ഭീകരാക്രമണക്കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിയായ യൂസഫ് ചോപ്പാനെ ജാമ്യത്തില്‍ വിട്ടത് എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.
പുല്‍വാമ...
ന്യൂദല്‍ഹി (www.mediavisionnews.in) : ദിവസങ്ങളായി രാജ്യത്ത് പ്രചരിക്കുന്ന ഒരു കാര്യമാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുവാന്‍ പോവുന്നു എന്നത്. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ബാങ്കുകള്‍ അത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
ഗുവാഹത്തിയില്‍ വെച്ചാണ് മന്ത്രിയുടെ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവന്‍ ലോകമറിഞ്ഞത് ഖുതുബുദ്ദീന്‍ അന്‍സാരിയെന്ന ചെറുപ്പക്കാരന്റെ ചിത്രത്തിലൂടെയായിരുന്നു. അതിന് സമാനമായ വിധത്തില്‍ ഡല്‍ഹി കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ചിത്രമായിരുന്നു തലകുമ്പിട്ടിരിക്കുന്ന ഒരു യുവാവിനെ സംഘപരിവാര്‍ തീവ്രവാദികള്‍ വളഞ്ഞിട്ട് തല്ലിച്ചതക്കുന്ന ചിത്രം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം കലാപത്തിന്റെ മുഖമായി മാറി.
ഇത് സുബൈര്‍..ഡല്‍ഹിയിലെ ചാന്ത്ബാഗിലാണ് വീട്. തന്റെ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...