Monday, November 17, 2025

National

പൗരത്വപ്രതിഷേധത്തിനിടെ മേഘാലയയിലും സംഘര്‍ഷം, മരണം മൂന്നായി

മേഘാലയ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി, ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് മേഘാലയയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്ത് പേര്‍ക്ക് സംഘര്‍ത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഖാസി ഹില്‍സില്‍ ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളും തമ്മില്‍ വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ...

ഷഹീൻ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത സുരക്ഷ

ദില്ലി: (www.mediavisionnews.in) പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഷഹീൻ ബാഗ് അടക്കമുള്ള ദില്ലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ദില്ലി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ നാല്‍പ്പതിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷെഹീന്‍...

സമുദായാംഗത്തെ മന്ത്രിയാക്കണം; യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി

ബെംഗളൂരു: (www.mediavisionnews.in)  മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ലിംഗായത്ത് മഠാധിപതി. കലബുറഗി എം.എല്‍.എ. ദത്താത്രേയ പാട്ടില്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ബി.ജെ.പി. എം.എല്‍.എ.മാരുടെ കൂട്ടരാജിയുണ്ടാകുമെന്ന് ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി മുന്നറിയിപ്പുനല്‍കി. യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ദത്താത്രേയ പാട്ടീല്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍...

ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍; ബാക്കിയായത് നാല് കുട്ടികള്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷിയോപൂരില്‍ യുവതിക്ക് ഒറ്റപ്രസവത്തില്‍ ആറ് കുട്ടികള്‍. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രസവശേഷം ഉടന്‍ മരിച്ചു. ആണ്‍കുട്ടികളെ എന്‍എന്‍സിയുവിലേക്ക് മാറ്റി. രണ്ട് പെണ്‍കുട്ടികള്‍ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. ബറോദ ഗ്രാമത്തിലെ 22 കാരിയായ മൂര്‍ത്തി മാലി എന്ന യുവതിയാണ് ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്....

ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷം; അവകാശങ്ങൾക്കായി ഹർജി

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. മറ്റു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു ലഭിക്കുന്ന അവകാശങ്ങൾ ഈ സംസ്ഥാനങ്ങളിലെ ഹിന്ദു ന്യൂനപക്ഷത്തിനും നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര, നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മറുപടി തേടി ചീഫ് ജസ്റ്റിസ് ഡി. എൻ...

ദല്‍ഹി കലാപത്തിനിടെ ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡൽഹിയിൽ അഞ്ച് പുരുഷന്മാരെ മർദിച്ചതിനു ശേഷം റോഡിൽ കിടത്തി ദേശീയഗാനം ആലപിക്കുവാൻ പൊലീസുകാർ നിർബന്ധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിൽ ദേശീയഗാനം ആലപിക്കുവാൻ നിർബന്ധിതനായ ഇരുപത്തിമൂന്ന് വയസുള്ള യുവാവ് വ്യാഴാഴ്ച മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി നിവാസിയായ ഫൈസാൻ എന്നയാളാണ് മരിച്ചത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട്...

കലാപ സമയത്ത് സഹായം തേടിയെത്തിയത് 13,200 ഫോണ്‍ കോളുകള്‍; അനങ്ങാതെ ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയില്‍ കലാപം നടക്കുന്ന സമയത്ത് സഹായം അഭ്യര്‍ഥിച്ചുള്ള ഫോണ്‍കോളുകള്‍ ഡല്‍ഹി പൊലീസ് അവഗണിച്ചെന്ന് രേഖ.എന്ത് നടപടി സ്വീകരിച്ചുവെന്ന് രേഖപ്പെടുത്തുന്ന പൊലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററിലെ കോളം മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. അക്രമം രൂക്ഷമായ ചൊവ്വാഴ്ച മാത്രം ഡൽഹി പൊലീസിന് വന്നത് 7500 കോളുകളാണ്. യമുന വിഹാർ പോലീസ് സ്റ്റേഷനിലേക്ക് വന്ന കോളുകൾ ഭൂരിഭാഗം കോളുകളും...

പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയിട്ട് 79 ദിവസം; കൊല്ലപ്പെട്ടത് 69 പേര്‍; രാജ്യത്തെ സംഘര്‍ഷഭരിതമാക്കി സി.എ.എ

ന്യൂഡല്‍ഹി: (www.mediavisionnews.in) പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം രാജ്യത്ത് ഇതുവരെ പൊലീസ് വെടിവെപ്പിലും ആക്രമങ്ങളിലും വര്‍ഗീയ കലാപങ്ങളിലുമായി കൊല്ലപ്പെട്ടത്‌ 69 പേരെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ട് 79 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് 69 പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ പുറത്ത് വരുന്നത്. അസമില്‍ 6 ഉം, ഉത്തര്‍പ്രദേശില്‍ 19 ഉം,...

ദ്വാരകയില്‍ ‘ജയ് ശ്രീറാം’ വിളികളോടെ മുസ്‍ലിം പള്ളിക്ക് നേരെ ആക്രമണം – വീഡിയോ

ഡല്‍ഹി: (www.mediavisionnews.in) തെക്ക് - പടിഞ്ഞാറൻ ഡല്‍ഹിയിലെ ദ്വാരകയില്‍ സെക്ടർ 11 ലെ ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റിന് സമീപമുള്ള മുസ്‍ലിം പള്ളിക്ക് നേരെ ആക്രമണം. ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. അക്രമികൾ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയായിരുന്നുവെന്ന് ഷാജഹാനാബാദ് അപ്പാർട്ട്‌മെന്റ് നിവാസി സാദ് മജീദ് ദി ക്വിന്റിനോട് പറഞ്ഞു. ഈ സമയത്ത്...

പമ്പുകള്‍ ബി.എസ് 6 നിലവാരത്തിലേക്ക്; ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകൂടും

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ബി.എസ് 6 നിലവാസത്തിലേക്ക് ഉയരുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വിലയും കൂടും. ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികം കുറയ്ക്കും. പെട്രോളിന്റെ നിലവാരും ഉയരുന്നതോടെ വില കൂടുമെന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img