Sunday, December 14, 2025

National

ഫാനിന്‍റെ വേഗത്തെച്ചൊല്ലി തര്‍ക്കം; വഴക്കിട്ട് പതിനഞ്ചുകാരി 12 നില കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി

ചെന്നൈ: മുറിയിലെ ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലി ബന്ധുക്കളോട് വഴക്കിട്ട് പതിനഞ്ചു വയസുകാരി 12 നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. സ്കൂൾ വിദ്യാർഥിനിയായ എ റുഹീയാണ് അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് 90 ശതമാനം മാര്‍ക്കോടെ റൂഹി വിജയിച്ചത്. ചെന്നൈയിലെ പുരസവാക്കത്ത്  കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ...

‘തങ്കു’ പൂച്ച ചതിച്ചതാ!!! ഭാര്യ ഗർഭിണിയായതിന്റെ കാരണം ഓമനിച്ചുവളർത്തിയ പൂച്ചയെന്ന് ഭർത്താവ്

വളർത്തുമൃഗങ്ങൾ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്നാണ് നമ്മുടെ അനുഭവം. എന്നാൽ ചിലപ്പോഴെങ്കിലും വളർത്തുമൃഗങ്ങളുടെ കുസൃതി വീട്ടിലെ സമാധാനാന്തരീക്ഷം തകർക്കാറുമുണ്ട്. ഒരു കാരണവുമില്ലാതെ തലവേദനയുണ്ടാക്കുന്നതിൽ പൂച്ചകളെക്കാൾ മിടുക്കർ വേറെയാരുമില്ല. അവിചാരിതമായി അച്ഛനാകേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇവിടെ പറയുന്നത്. ഭാര്യ ഗർഭിണിയായതിന്റെ കുറ്റം അദ്ദേഹം ചാർത്തുന്നത് ഓമനിച്ചുവളർത്തുന്ന പൂച്ചയുടെ തലയിലും. ഗർഭനിരോധന ഉറകളില്‍ സുഷിരമുണ്ടാക്കിവെച്ച് വളർത്തുപൂച്ച...

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന് കൊറോണ വൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ദയവായി ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും ചൗഹാന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക്‌ കോവിഡ് സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക്...

ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനിയോട് നൂറിലേറെ ചോദ്യങ്ങളുമായി കോടതി, മൊഴിയെടുപ്പ് നീണ്ടത് നാലര മണിക്കൂര്‍

ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിയുടെ മൊഴിയെടുപ്പ് നീണ്ടുനിന്നത് നാലരമണിക്കൂര്‍. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് തുടങ്ങിയ പ്രത്യേക സി.ബി.ഐ കോടതിയുടെ മൊഴിയെടുപ്പ് വൈകീട്ട് 3.30 വരെ നീണ്ടു. നൂറിലേറെ ചോദ്യങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്വാനിയോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അദ്വാനിയ്ക്ക് മേല്‍...

സെൽഫിയെടുക്കാൻ നദിയിലിറങ്ങി കുടുങ്ങി; ഒടുവിൽ പെൺകുട്ടികളുടെ രക്ഷക്കെത്തിയത്​ പൊലീസ്​ – വീഡിയോ

ന്യൂഡൽഹി: മധ്യപ്രദേശിൽ സെൽഫിയെടുക്കാനിറങ്ങി നദിയിൽ കുടുങ്ങിയ പെൺകുട്ടികളെ പൊലീസ്​ രക്ഷപ്പെടുത്തി. ചിന്ദ്​വാര ജില്ലയിലാണ്​ സംഭവം. കുത്തിയൊഴുകുന്ന നദിയിൽ നിൽക്കുന്ന പെൺകുട്ടികളുടേയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസി​േൻറയും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​​. രണ്ട്​ പെൺകുട്ടികൾ സെൽഫിയെടുക്കാനായി നദിയുടെ മധ്യഭാഗത്തേക്ക്​ ഇറങ്ങുകയായിരുന്നുവെന്നും ജലനിരപ്പ്​ പെ​ട്ടെന്ന്​ ഉയർന്നതിനാൽ ഇരുവരും അകപ്പെടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു. തുടർന്ന്​ കയറുപയോഗിച്ച്​  ഇരുവരേയും കരക്കെത്തിച്ചു.  വിനോദയാത്രക്കായാണ്​ പെൺകുട്ടികളുൾപ്പെടുന്ന...

വായ്പയെടുക്കാൻ പോയ ചായക്കടക്കാരന് ’50 കോടിയുടെ ഷോക്ക്’, ബാങ്കിന്റെ മറുപടി കേട്ട് അന്തംവിട്ട് കച്ചവടക്കാരൻ

ചണ്ഡീഗഡ്: കോവിഡ് പ്രതിസന്ധി കാരണം വ്യാപാരം മോശമായതോടെ വായ്പ തേടി ബാങ്കിനെ സമീപിച്ച ചായക്കടക്കാരനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ലോണിനുള്ള അപേക്ഷ നിരസിക്കുക മാത്രമല്ല ബാങ്കിന് 50 കോടി നൽകാനുണ്ടെന്നും പറഞ്ഞ് നോട്ടീസ് നൽകുകയും ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കോവിഡ് കാരണം ജീവിതം വഴിമുട്ടിയ ചായക്കടക്കാരൻ രാജ്കുമാറിനെ 50 കോടിയുടെ കടക്കാരനാക്കിയിരിക്കുകയാണ് ബാങ്ക്. അതേക്കുറിച്ച്...

രാജ്യത്ത് കൊവിഡ് മരണങ്ങൾ 30,000 കടന്നു; പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 30,601 പേർ. 24 മണിക്കൂറിനിടെ 49,310 പോസിറ്റീവ് കേസുകളും 740 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 440,135 ആണ്. പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49000 കടന്ന് പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം...

കോവിഡ്: ഒറ്റദിനം 5000 കടന്ന്​ കർണാടക; 97 മരണം

ബംഗളൂരു: കോവിഡ്​ ബാധിതരുടെ പ്രതിദിന എണ്ണം കർണാടകയിൽ​ 5000 കടന്നു​. 5030 പേർക്കാണ്​  വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ ആദ്യമായാണ്​ ഒറ്റദിനം കോവിഡ്​ കേസുകളു​െട എണ്ണം 5000 കടക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരായവരുടെ എണ്ണം 80,863 ആയി.   ബംഗളൂരുവിലെ 48 പേരടക്കം സംസ്​ഥാനത്ത്​ 97 പേർ കൂടി വ്യാഴാഴ്ച മരിച്ചു. ദക്ഷിണ കന്നട, ഉഡുപ്പി,...

യുപിയില്‍ കൊവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല

വരാണസി  (www.mediavisionnews.in): ഉത്തർപ്രദേശിലെ വരാണസിയിൽ കാണാതായ കൊവിഡ് രോഗികളെ കണ്ടെത്താൻ പോലിസും. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൊവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താൻ പോലിസ് തിരച്ചിൽ ആരംഭിച്ചത്. തെറ്റായ വിവരങ്ങൾ നൽകി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞയാഴ്ച കൊവിഡ് പരിശോധന നടത്തിയവരിൽ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരുവിവരവും...

സുപ്രീംകോടതിയില്‍ സച്ചിന്‍ പൈലറ്റിന് താത്കാലിക വിജയം; രാജസ്ഥാന്‍ ഹൈക്കോടതിക്ക് നാളെ വിധി പറയാം

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേ സമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന്...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img