ന്യൂഡൽഹി∙ കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറാനുള്ള നീക്കവുമായി സുരേഷ് ഗോപി. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര േനതൃത്വത്തെ അറിയിച്ചു. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ....
ന്യൂഡൽഹി: ന്യൂനപക്ഷ സമുദായങ്ങളെ പൂർണമായും ഭരണപക്ഷത്തുനിന്ന് തുടച്ചുനീക്കിയും സവർണ ജാതി മേധാവിത്വം ശക്തമാക്കിയും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ അധികാരത്തിലേക്ക്. മുസ്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്‌സഭയിലില്ല.
എൻ.ഡി.എ എം.പിമാരിൽ 33.2 ശതമാനവും ഉയർന്ന ജാതിക്കാരാണ്. 14.7 ശതമാനം...
ഡൽഹി: നീറ്റ് ക്രമക്കേടിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി. മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപേ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും തകർത്തു. ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർത്ഥികൾ പരമാവധി മാർക്ക്...
നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ്...
ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‍ലാനി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്‍റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. "സിഐഎസ്എഫ് അവര്‍ക്കെതിരെ എന്തെങ്കിലും നടപടി...
ലോകസഭ തിരഞ്ഞെടുപ്പില്‍ ജനപിന്തുണയ്ക്ക് കുറവുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്താനുള്ള ധാര്‍മിക അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
മോദി തരംഗം രാജ്യത്തുണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മോദിയുടെ ജനപിന്തുണയ്ക്ക് കുറവുവന്നതിന്റെ സൂചനയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.
പരാജയം വരുന്ന വിവരം മോദി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പിന്നീട്...
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ ഇന്ത്യ മുന്നണിക്കും മഹാവികാസ് അഘാടി സഖ്യ(എം.വി.എ)ത്തിനും പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് എംഎൽഎ വിശ്വജീത് കദത്തിനൊപ്പം വ്യാഴാഴ്ച ഡൽഹിയിലെത്തിയ വിശാൽ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ഖാർഗെയ്ക്ക്...
ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 543 ലോക്‌സഭാംഗങ്ങളിൽ 251 പേർക്കെതിരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അവരിൽ 27 പേർ കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എ.ഡി.ആർ) പുറത്തുവിട്ടു. മൊത്തം അംഗങ്ങളുടെ 46 ശതമാനം വരും ഇവർ.
അംഗങ്ങളിൽ 170 പേർ (31 ശതമാനം) ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ...
ഡൽഹി: മൂന്നാമൂഴത്തിനായി ഒരുങ്ങിക്കഴിഞ്ഞു നരേന്ദ്രമോദി. ഞായറാഴ്‌ച വൈകിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 8 ശനിയാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. ഇതോടെ ജവഹർ ലാൽ നെഹ്‌റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന നേതാവ് കൂടിയാകും മോദി.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്...
ഡല്‍ഹി: മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഒഹരി വിപണിയില്‍ കുംഭകോണം നടത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് വേണ്ടി ഉപയോഗിച്ചു. സംയുക്ത പാര്‍ലിമെന്ററി അന്വേഷിക്കണം.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...