Sunday, May 19, 2024

National

കൊവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എയുമായി കൂടിക്കാഴ്ച; ഗുജറാത്ത് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

അഹമ്മദാബാദ്: (www.mediavisionnews.in) സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി വിജയ് രൂപാനി സ്വയം നിരീക്ഷണത്തിലേക്ക് മാറി. കൊവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എ നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എല്‍.എയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എയായ ഇമ്രാന്‍ ഖെഡാവാലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും മറ്റു എം.എല്‍.എമാരും പങ്കെടുത്ത ഒരു വാര്‍ത്താസമ്മേളനത്തിലും ഇമ്രാന്‍...

കൊവിഡ് 19: ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും പ്രത്യേക വാര്‍ഡുമായി ഗുജറാത്തിലെ ആശുപത്രി

അഹമ്മദാബാദ്: (www.mediavisionnews.in) കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അഹമ്മദാബാദിലെ ആശുപത്രി. ഹിന്ദു, മുസ്ലിം വാര്‍ഡുകളായാണ് ഹോസ്പിറ്റലിലെ 1200 ബെഡുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വേര്‍തിരിവ് നടത്തിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. സാധാരണ നിലയില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന രീതിയിലാണ് വാര്‍ഡുകള്‍ തിരിക്കാറെന്ന് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ...

പൊതുഗതാഗതത്തിന് ഇളവില്ല, നിയന്ത്രണങ്ങളില്‍ അമിത ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; പുതുക്കിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: (www.mediavisionnews.in) പുതുക്കിയ കൊവിഡ് ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ. പൊതുഗതാഗതത്തിൽ ഒരു കാരണവശാലും ഇളവുകൾ ഉണ്ടാകില്ല. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. അവശ്യസർവീസുകൾക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല.  വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത,...

ട്രെന്‍ഡ് പിന്തുടര്‍ന്ന് മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു;സാനിറ്റൈസര്‍

ലഖ്നൗ (www.mediavisionnews.in): ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ, കൊവിഡ്, ലോക്ക് ഡൗൺ എന്നിവ ആയിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഇവയൊക്കെയാണ്. ഉത്തർപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ഇത്തവണ പേരിന്...

രാജ്യത്തെ ജനങ്ങളോട് ഏഴ് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ ലോക്ക്ഡൗൺ 40 ദിവസം നീളുമെന്നുറപ്പായി. നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിഞ്ഞതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഇതിനൊപ്പം ജനങ്ങളോട് സഹായവും അഭ്യർത്ഥിച്ചു. ഏഴു കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ആവശ്യപ്പെട്ട ഏഴുകാര്യങ്ങൾ 1. വീട്ടിലുള്ള മുതിർന്നവര്‍ക്ക്...

മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി; 19 ദിവസം കൂടി സമ്പൂര്‍ണ അടച്ചിടല്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരും. അടുത്ത ആഴ്ച...

കൊവിഡിനെ നേരിടാന്‍ പണമില്ല, സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി യെദ്യൂരപ്പ

ബംഗളൂരൂ (www.mediavisionnews.in): കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. ബംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വയ്ക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി. ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍വച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി...

റമസാനിൽ പ്രാര്‍ഥന വീടുകളിലാകണം; കേന്ദ്രമന്ത്രി നഖ്‍വി

ന്യൂഡൽഹി (www.mediavisionnews.in) : റമസാന്‍ മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നു കേന്ദ്രസര്‍ക്കാര്‍. പ്രാര്‍ഥനകള്‍ വീടുകളില്‍ത്തന്നെയാകണമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി അഭ്യര്‍ഥിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തീരുമാനം പ്രഖ്യാപിക്കും. രാവിലെ 10നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ഡൗണ്‍...

പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാൻ സാധിക്കില്ല: സുപ്രീം കോടതി

ന്യൂഡൽഹി: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനത്തിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന‌ കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടങ്ങളില്‍ തുടരുകയാണ് വേണതെന്നും ചീഫ്...

ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം

ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ നാളെ അവസാനിക്കാനിരിക്കെ അത് നീട്ടുന്നത് സംബന്ധിച്ച മുന്നൊരുക്കങ്ങളിലാണ് സർക്കാർ കേന്ദ്രങ്ങൾ. ലോക്ക് ഡൌൺ രണ്ടാഴ്ച കൂടി നീട്ടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ, ഏതൊക്കെ മേഖലകളിൽ നിയന്ത്രിതമായ ഇളവ് നൽകണമെന്നത് സംബന്ധിച്ച് ഇന്നത്തോടെ അന്തിമ തീരുമാനമാകും. ഇളവുകളുണ്ടാകുമെങ്കിലും ട്രെയിൻ, വിമാന...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img