Sunday, June 15, 2025

National

തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിദേശികളെ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ബലിയാടാക്കി; മാധ്യമങ്ങളും, സര്‍ക്കാരും വേട്ടയാടി: ബോംബെ ഹൈക്കോടതി

മുംബൈ: തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിദേശികളെ മാധ്യമങ്ങളും, സര്‍ക്കാരും വേട്ടയാടുകയായിരുന്നെന്ന് ബോംബെ ഹൈക്കോടതി.തബ്‌ലീഗ് ജമാഅത്തില്‍ അംഗങ്ങളായ 29 വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച്...

ഇന്ത്യയില്‍ മനുഷ്യരില്‍ വാക്സീൻ പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറിൽ, 250 രൂപയ്ക്കു വില്‍ക്കാനാകുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി ∙ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരിൽ...

‘ഭര്‍ത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

ലക്‌നൗ: ഭര്‍ത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നത് ചൂണ്ടിക്കാട്ടി വിവാഹമോചന ഹര്‍ജിയുമായി യുവതി കോടതിയില്‍. ‘അദ്ദേഹം എന്നെ ആവശ്യത്തിലേറം സ്‌നേഹിക്കുന്നു.തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.അതിനാല്‍ വിവാഹമോചനം അനുവദിക്കണം’.എന്നാണ് ഹര്‍ജിയിലെ വാക്കുകള്‍. എന്നാല്‍ യുവതിയുടെ ആവശ്യമറിഞ്ഞ് ഉത്തര്‍പ്രദേശ് സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു.18 മാസത്തെ ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവിന്റെ സ്‌നേഹം...

നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം; കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി കമ്മീഷന്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, പ്രചരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.  പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും...

കോവിഡ് നിയമ ലംഘനം; ബീച്ചില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ 17 പേര്‍ക്കെതിരെ കേസ്

മുംബൈ  (www.mediavisionnews.in): കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. ബുധനാഴ്ച കെല്‍വ് ബീച്ചിലാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് സംഘത്തിനെതിരെ...

വായില്‍ വെള്ളം നിറച്ച് പരിശോധന ; കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍

ന്യൂദല്‍ഹി: കൊവിഡ് 19 പരിശോധനയ്ക്ക് സ്രവ സാംപിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ദല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നാണ് റിപ്പോര്‍ട്ട്. സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം ഇതുവഴി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയെന്നും ഐ.സി.എം.ആര്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സജ്ജമായാല്‍...

ഇടപാടുകാര്‍ക്ക് ആശ്വാസം; എസ്ബിഐ മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി, എസ്എംഎസ് നിരക്കുകളും ഇല്ല

മുംബൈ: ഇടപാടുകാര്‍ക്ക് ആശ്വാസകരമാവുന്ന തീരുമാനവുമായി എസ്ബിഐ. സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴ...

എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട്; ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ജീവനക്കാരുടെ കത്ത്

ന്യൂദല്‍ഹി: ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജീവനക്കാര്‍. തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് പതിനൊന്ന് ജീവനക്കാര്‍ കമ്പനി നേതൃത്വത്തിന് കത്തയച്ചു. മുസ്‌ലിങ്ങള്‍ക്കെതിരായി ഫേസ്ബുക്കില്‍ നടക്കുന്ന പ്രചരണത്തെ തള്ളിപറയണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാന്‍ ഫേസ്ബുക്ക്...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12% വര്‍ധനവുണ്ടാകും; ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 12 ശതമാനം വര്‍ധനവ് ഉണ്ടാകാന്‍ സാധ്യയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ ഭാഗത്താണ് ഇത്തരം കേസുകള്‍ കൂടുതലും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവും ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവുമാണ് കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരില്‍ ശ്വാസകോശം, വായ്, വയറ്,...

രാജ്യത്തെ സിനിമശാലകള്‍ തുറക്കാം; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ഉന്നതാധികാര സമിതി

ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് നാലിന്റെ ഭാഗമായി തീയേറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. തീയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്ക് ആദ്യം അനുവാദം നൽകിയേക്കും. സെ‌പ്‌തംബർ 1 മുതലായിരിക്കും അനുമതി. മാളുകളിലെ മൾട്ടി‌സ്ക്രീനിംഗ് തീയേറ്ററുകൾക്കായിരിക്കും രണ്ടാം ഘട്ടത്തിൽ അനുമതി നൽകുക. സാമൂഹ്യ അകലം പാലിച്ചായിരിക്കും സ്‌ക്രീനിംഗ് നടത്തുക. കുടുംബാംഗങ്ങൾക്ക് അടുത്തടുത്തുള്ള സീറ്റുകളിൽ ഇരിക്കാൻ അനുമതി നൽകുമെങ്കിലും...
- Advertisement -spot_img

Latest News

കുമ്പള പൊലീസ് സ്റ്റേഷനിൽ മാഫിയകളുടെ പണമുപയോഗിച്ച് നവീകരണ പ്രവൃത്തികൾ നടത്തിയതായി പരാതി

കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...
- Advertisement -spot_img