ന്യൂദല്‍ഹി: ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇ.ഡി തള്ളിക്കളഞ്ഞത്.
അതേസമയം, ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്തയും തെറ്റാണെന്ന് ഇ.ഡി...
ന്യൂഡല്‍ഹി: (www.mediavisionnews.in) ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാന്‍. അഭിനയത്തിലൂടെ സമ്പത്തും പ്രശസ്തിയും ആവോളം ലഭിച്ചുവെന്നും എന്നാല്‍ അതില്‍ കാര്യമൊന്നുമില്ലെന്നും താരം പറഞ്ഞു. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയായിരുന്ന താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്.
‘ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍...
ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി. തബ്‌ലീഗ് ജമാഅത്ത് കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമര്‍ശം.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും നിസാമുദ്ദീന്‍ മര്‍കസ് സംഭവത്തില്‍ മാധ്യമങ്ങള്‍ വിദ്വേഷം പരത്തി എന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് എസ്.എ...
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് സമരമുഖത്തേക്ക്. തൊഴിൽ നിയമങ്ങളിൽ മോദി സർക്കാർ ഈയടുത്ത് വരുത്തിയ ഭേദഗതികൾക്കെതിരെയാണ് പ്രതിഷേധം. ബിഎംഎസിന്റെ 19ാമത് വെർച്വൽ കോൺഫറൻസിലാണ് പ്രക്ഷോഭം എന്ന ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. 12 ഓളം തൊഴിൽ നിയമങ്ങളെ കൂട്ടിയോജിപ്പിച്ച് മൂന്ന് നിയമമാക്കുകയാണ് കേന്ദ്രം ചെയ്തത്.
ലേബർ...
മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു.
വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന്...
മുംബൈ: അഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രാക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥന്‍. തന്റെ ഗണിതാധ്യാപകനായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്കാണ് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ വൈദ്യനാഥന്‍ സമ്മാനിച്ചത്.
കരിയര്‍ 360 സ്ഥാപകനായ പെരി മഹേശ്വറാണ് ഇക്കാര്യം പങ്കുവെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്...
ഹിസാർ(ഹരിയാന):മുപ്പത്തഞ്ചുകാരനായ ബിസിനസുകാരനെ തടഞ്ഞുനിറുത്തി 11ലക്ഷം രൂപ കൊളളയടിച്ചശേഷം കാറിനുളളിലിട്ട് ചുട്ടുകൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രാം മൊഹർ എന്ന യുവ വ്യവസായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളും പ്ലേറ്റുകളും നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് രാം മൊഹർ.ബാങ്കിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ച ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു സംഭവം....
റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികുടാന്‍ നടപടികള്‍ സ്വീകരിക്കാതെ പൊലീസ്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ശേഷം മാത്രമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജൂലൈ 20നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്.
ബന്ധുവിന്റെ വിവാഹചടങ്ങിന് പങ്കെടുക്കാന്‍...
ലക്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. ‘ഹാത്രാസ് കാണുക’ എന്ന പേരിലാണ് രാഹുല്‍ വീഡിയോ പുറത്തു വിട്ടത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹാത്രാസ് കുടുംബത്തോട് ചെയ്ത് അനീതി ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും പ്രധാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ...