National

യുപി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസും എസ്‍.പിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി

ലഖ്‍നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിയിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസുമായി ചേർന്ന് 'ഒരു കൈയിൽ നിന്ന് കൊടുക്കുക, മറ്റൊരു കൈയിൽ നിന്ന് വാങ്ങുക' എന്ന...

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക്...

ലേയ്സ് പാക്കറ്റില്‍ വായു മാത്രം; 10 രൂപയുടെ ലേയ്സ് പാക്കറ്റില്‍ കിട്ടിയത് വെറും 4 ചിപ്സെന്ന കുറിപ്പ് വൈറല്‍

ലേയ്സ് പാക്കറ്റുകളില്‍ വായുവാണ് കൂടുതലെന്നുള്ള പാരതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴും അക്കാര്യത്തില്‍ മാത്രം ഒരു മാറ്റവുമില്ലെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ലേയ്സ് പാക്കറ്റുകള്‍ എപ്പോഴും വീർത്താണ് ഇരിക്കുക. പാക്കറ്റുകളുടെ വലുപ്പം അതിനുള്ളില്‍ ധാരാളം ചിപ്സ് ഉള്ളതായി തോന്നിക്കും. എന്നാല്‍ പലപ്പോഴും പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞാല്‍ ഒരു തവണ ഉള്ളം കൈയില്‍...

ഭർത്താവിൽനിന്ന് മാസം ആറ് ലക്ഷത്തിലധികം രൂപ ജീവനാംശം വേണം; ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് ഹൈക്കോടതി

ബെംഗളൂരു: മുൻഭർത്താവിൽ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് കർണാടക ഹൈക്കോടതിയുടെയുടെ രൂക്ഷ വിമർശനം. കേസിൻറെ വാദം കോടതിയിൽ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭർത്താവ് എം.നരസിംഹയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനാംശം ആവശ്യപ്പെട്ടത്. പ്രതിമാസ ജീവനാംശമായി ഭർത്താവിനോട് യുവതി ആവശ്യപ്പെട്ടത് 6,16,300 രൂപയാണ്. മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5...

മുൻ മുഖ്യമന്ത്രി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പഫ്‌സുകൾ; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന് പിന്നാലെ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സ്നാക്സ്‌സിൻ്റെ ബില്ലിനെ മുട്ട...

അര്‍ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതി​ഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ...

വജ്രായുധം ഇറക്കി ജിയോ; തകര്‍പ്പന്‍ അണ്‍ലിമിറ്റ‍ഡ് പ്ലാന്‍ അവതരിപ്പിച്ചു, മെച്ചം അനവധി

മുംബൈ: താരിഫ് നിരക്ക് വര്‍ധനവുകളിലെ വിമര്‍ശനം തുടരുന്നതിനിടെ തകര്‍പ്പന്‍ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോയുടെ നീക്കം. 198 രൂപയ്ക്ക് 14 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം മറ്റൊരു ആനുകൂല്യവും ഈ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. പിണങ്ങിയവരെ തിരിച്ചുകൊണ്ടുവരാന്‍ വജ്രായുധം ഇറക്കിയിരിക്കുകയാണ്...

പ്രവാസികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; കേരളത്തിന് സ്വന്തം വിമാനം,അൽഹിന്ദ് എയറിന് കേന്ദ്രാനുമതി

കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിൽ നിന്നുള്ള വിമാന കമ്പനിയ്ക്ക് അനുമതി. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട് ചെയ്തു. അൽഹിന്ദ് ​ഗ്രൂപ്പാണ് അൽഹിന്ദ് എയർ എന്ന പേരിലുള്ള വിമാന കമ്പനി സ്ഥാപിക്കുന്നത്. മൂന്ന്‌ എടിആര്‍ 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര, പ്രാദേശിക കമ്യൂട്ടര്‍ എയര്‍ലൈനായി ആരംഭിക്കാനാണ്...

വേറെ ലെവല്‍ തട്ടിപ്പ്; സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി; വൈറലായി വീഡിയോ

മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില്‍ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ...

ചംപയ് സോറൻ ബി.ജെ.പിയിലേക്ക് പോയാൽ ഇൻഡ്യ സഖ്യത്തിന് ഒന്നും സംഭവിക്കില്ല: കോൺഗ്രസ്

ജംഷഡ്പൂർ: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ഉടൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എന്നാൽ സോറൻ ബി.ജെ.പിയിൽ ചേർന്നാൽ ഇൻഡ്യ സഖ്യത്തിന് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ്. ചംപയ് സോറൻ പാര്‍ട്ടവിട്ടാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലാണ് വിള്ളലുണ്ടാക്കുകയെന്നും കോൺഗ്രസ് നേതാവ് അജോയ് കുമാർ വ്യക്തമാക്കി. ചംപയ് സോറൻ ബിജെപിയിൽ ചേർന്നാൽ മുതിർന്ന ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രിമാരായ...
- Advertisement -spot_img

Latest News

‘ഹജ്ജിനായി കേന്ദ്രം ഒരു രൂപ പോലും നല്‍കില്ല’: കിരണ്‍ റിജിജുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ...
- Advertisement -spot_img