Friday, April 26, 2024

National

12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധം ; അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് വേണ്ട; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ...

പുതിയ വകഭേദമില്ലെങ്കില്‍ കോവിഡ് മാര്‍ച്ചോടെ കുറയും, കരുതല്‍ തുടരണം

കോവിഡ് മാര്‍ച്ച് മാസത്തോടെ നിയന്ത്രണ വിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ഡെയാണ് ഇത്തരം ഒരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതല്‍ തുടരണം. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് ആകുമ്പോള്‍...

കൊവിഡ് ധനസഹായം; സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങൾ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങൾക്ക്   സുപ്രീം കോടതിയുടെ നിർദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. ധനസഹായം കുട്ടികളുടെ പേരിൽ നല്കണം. ഇത് ബന്ധുക്കളുടെ പേരിലാകരുത് നൽകുന്നത് എന്നും കോടതി നിർദ്ദേശിച്ചു. സഹായത്തിന് അപേക്ഷിക്കാൻ ജനങ്ങളെ ബോധവത്ക്കരിക്കണം എന്നും...

കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കി. എന്നാൽ പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തെ ബാധിക്കുന്നതല്ല. ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുവദിച്ചിട്ടുള്ള പ്രത്യേക സർവീസുകൾക്കും പുതിയ ഉത്തരവ്...

‘ഹിന്ദു സ്ത്രീയും മുസ്‌ലിം യുവാവും ഒരുമിച്ച് യാത്ര ചെയ്താല്‍ ലൗ ജിഹാദ്’; യുവാവിനെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍

ഭോപ്പാല്‍: ഹിന്ദു സ്ത്രീക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്തതിന് മുസ്‌ലിം യുവാവിനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌രംഗ് ദളിന്റെ മൂന്ന് പ്രവര്‍ത്തകര്‍ ഇവരെ ട്രെയിനില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വലിച്ചിറക്കുകയും യുവാവിനെ തല്ലുകയുമായിരുന്നു. പിന്നീട് അക്രമികള്‍ തന്നെ ഇരുവരെയും പൊലീസില്‍ ഏല്‍പ്പിച്ചു. ഉജ്ജ്വയിനിലെ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ലൗ ജിഹാദിന് ശ്രമിക്കുകയാണ് എന്നാരോപിച്ച് മുസ്‌ലിം യുവാവിനെ...

മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചു; രാജ്യമാണ് പ്രധാനം; അപര്‍ണാ യാദവ് ബിജെപിയില്‍

ലക്‌നൗ: സമാജ് വാദി പാര്‍ട്ടി തലവനും യുപി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങ് എന്നിവരില്‍ നിന്നാണ് അപര്‍ണ ബിജെപി അംഗത്വം സ്വീകരിച്ചത്. രാജ്യമാണ് തനിക്ക് എല്ലായിപ്പോഴും...

”കേസെടുത്തോളൂ, ഞാനും ആർഎസ്എസ് വിമർശകയാണ്”-കേരള പൊലീസിനെതിരെ വിമർശനവുമായി നജ്ദ റൈഹാൻ

ആർഎസ്എസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട 90ഓളം പേർക്കെതിരെ കേരള പൊലീസ് പരാതികളൊന്നുമില്ലാതെ കേസെടുത്തത് സർക്കാറിന്റെ ഹിന്ദുത്വ വിധേയത്വം പ്രകടമാക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മുസ്‌ലിം സമുദായത്തിനെതിരെ വംശീയ ഉന്മൂലനം ലക്ഷ്യംവച്ചുള്ള നിരവധി ആഹ്വാനങ്ങൾ പൊതു ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഉണ്ടാകുമ്പോൾ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പൊലീസാണ് ഇതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ കേസെടുക്കാൻ അമിതാവേശം കാണിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്...

കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകിയത്. മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്. അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.കുറ്റക്കാരായ നഴ്‌സുമാർക്കെത്രെ അന്വേഷണത്തിന് ഉത്തരവിടുകയും...

ഐപിഎല്‍ താരലേലത്തിന് മുമ്പ് ആഹമ്മദാബാദ് സ്വന്തമാക്കിയത് ഈ 3 താരങ്ങളെ

അഹമ്മദാബാദ്: അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിന് മുന്നോടിയായി മൂന്ന് യുവതാരങ്ങളെ അഹമ്മദാബാദ് ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ൾ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍...

ആശ്വാസം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img