ലഖ്നൗ: അയോധ്യാ മസ്ജിദിന്റെ നിര്‍മാണം 2023 ഡിസംബറോടെ പൂര്‍ത്തീകരിക്കരിക്കാനാകുമെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ധന്നിപൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് നിര്‍മാണത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ഗ്രന്ഥശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
നവംബര്‍ അവസാനത്തോടെ...
ബെംഗളൂരു: പ്രണയബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരം കേസുകളില്‍ ഐപിസി 420 ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എട്ട് വര്‍ഷം പ്രണയിച്ചിട്ടും വിവാഹം കഴിച്ചില്ലെന്ന് ആരോപിച്ച് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതിയുടെ നിർണായക പരാമർശം. കാമുകനും കുടുംബവും വഞ്ചിച്ചെന്ന് ആരോപിച്ച് രാമമൂര്‍ത്തിനഗര്‍ സ്വദേശിയായ...
ഹൈദരാബാദ്: നബിവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ലോ കോളേജ് വിദ്യാർത്ഥിക്ക് നേരെ ഹോസ്റ്റലിൽ സംഘം ചേർന്ന് ക്രൂരമർദ്ദനം. ഹൈദരാബാദ് ഐഎഫ്എച്ച്ഇ കോളേജിലാണ് സംഭവം. ബിരുദ വിദ്യാർത്ഥിയായ ഹിമാങ്ക് ബൻസാൽ ആണ് ആക്രമിക്കപ്പെട്ടത്.
നവംബർ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. നവംബർ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റൽ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന...
മൂത്രാശയത്തിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയ ആളുടെ വൃക്ക കാണാനില്ല. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഹോം ഗാർഡായി ജോലി ചെയ്യുന്ന 53 കാരനാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ഇടതു വൃക്ക കാണാനില്ലെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുപി ആരോഗ്യ വകുപ്പ് അറിയിച്ചു.
അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ...
അഹമ്മദാബാദ്∙ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയം എന്നാക്കി മാറ്റുമെന്ന് വാഗ്ദാനം നല്‍കി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്...
ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അഥോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും...
മുംബൈ ∙ നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യവേയാണു സിദ്ധാന്ത് മരിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും സജീവ സാന്നിധ്യമായ സിദ്ധാന്തിന്റെ അകാലമരണത്തിന്റെ ഞെട്ടലിലാണു സഹതാരങ്ങളും ആരാധകരും.
നടനും മുൻ ക്രിക്കറ്റ് താരവുമായ സലിൽ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ സിദ്ധാന്തിന്റെ മരണവിവരം അറിയിച്ചത്. മംമ്താ ആൻഡ്...
ബിരിയാണി ഇഷ്ടവിഭവമായിട്ടുള്ള നിരവധി പേരുണ്ട്. ഇഷ്ടവിഭവമായതിനാല്‍ തന്നെ ബിരിയാണിയെ ചൊല്ലി തര്‍ക്കങ്ങളുണ്ടാകുന്ന സംഭവങ്ങളും പലപ്പോഴും നാം കാണാറുണ്ട്. എന്നാല്‍ തര്‍ക്കങ്ങളില്‍ കവിഞ്ഞ് അത് വലിയ രീതിയിലുള്ള വഴക്കിലേക്കും കയ്യേറ്റത്തിലേക്കും കൊലപാതകത്തിലേക്കും വരെ എത്തുന്ന കാഴ്ചകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നത് തന്നെയാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ദാരുണമായ സംഭവമുണ്ടായത് കാര്യമായ രീതിയിലാണ് വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. ചെന്നൈയില്‍ ബിരിയാണി പങ്കിട്ട്...
ലഖ്നൗ: യുവതിയെ 'മുത്തലാഖ്' ചൊല്ലിയ ശേഷം ഭർത്താവും സഹോദരനും ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ഒരു മതപുരോഹിതൻ ഉൾപ്പടെ നിരവധി പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ആറ് പേർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.
സൽമാൻ എന്ന വ്യക്തി അഞ്ചുവർഷം മുമ്പ് തന്നെ വിവാഹം ചെയ്തതാണെന്ന് യുവതി പരാതിയിൽ പറയുന്നു. കുറച്ച്...
കശ്മീര്‍ പരാമര്‍ശത്തില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ. കെട്ടിച്ചമച്ച ജല്പനങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമാണെന്നും സംഘിയുടെ രാജ്യദ്രോഹപരാതി കോടതി തള്ളിയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെടിജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങളാണ് നേരത്തെ വന്‍ വിവാദമായത്. ‘പാക് അധീന കശ്മീര്‍’ എന്ന്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...