ജയ്പൂർ: കുപ്രസിദ്ധ അധോലോക നേതാവിനെ വെടിവച്ചു കൊന്നും. ഇയാള്‍ ഉൾപ്പെടെ രണ്ട് പേർ ഗുണ്ട സംഘങ്ങളുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം സ്വന്തം വീട്ടിന് മുന്നില്‍ വച്ചാണ് അധോലോക നേതാവ് രാജു തേത്ത് കൊല്ലപ്പെട്ടത്. രാവിലെ 9.30ന് സിക്കാർ നഗരത്തിലെ പിപ്രാലി റോഡിൽ വച്ചാണ് കൊലയാളി സംഘം ഇയാള്‍ക്കെതിരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്.
തേത്തിന് രാജസ്ഥാനിലെ...
ഗുവാഹത്തി: മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളും ചെറുപ്പത്തിലേ വിവാഹം കഴിക്കണമെന്നും കൂടുതൽ കുട്ടികളുണ്ടാകണമെന്നും അസം എംപി മൗലാന ബദറുദ്ദീൻ അജ്മൽ. 'മുസ്ലിം ആൺകുട്ടികൾ 22 വയസ്സിലും പെൺകുട്ടികൾ 18 വയസ്സിലും വിവാഹിതരാകുന്നു. ഹിന്ദുക്കൾ 40 വയസ്സ് വരെ ഒന്നു മുതൽ മൂന്ന് വരെ ഭാര്യമാരെ അനധികൃത പാർപ്പിക്കുന്നു. അവർ കുഞ്ഞുങ്ങളെ ജനിക്കാൻ അനുവദിക്കുന്നില്ല. അവർ പണം ലാഭിക്കുകയും ആസ്വദിക്കുകയും...
ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഡൽഹി സ്വദേശിയായ മുപ്പതുകാരൻ അത്തർ റഷീദാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടത്ത്.
കുറച്ച് നാളുകൾക്ക് മുൻപാണ് അത്തർ കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു.
‘എന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചത്. അവന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനമെല്ലാം...
രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍...
ദില്ലി: ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തിൽ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹിതേഷ് കുമാർ എന്ന യാത്രക്കാരനാണ് മരിച്ചത്. സീറ്റിൽ ജനലിനരികെ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചൽ എക്‌സ്പ്രസിലാണ് സംഭവം. ദൻവാറിനും സോമനയ്ക്കും ഇടയിൽ രാവിലെ 8:45നായിരുന്നു അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി....
ബെംഗളൂരു: സംസ്ഥാനത്ത് മുസ്ലീം വിദ്യാർത്ഥികൾക്കായി 10 ഹിജാബ് സൗഹൃദ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കർണാടക ഖഖഫ് ബോർഡിന് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈ വിഷയം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇത്തരമൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കന്നഡ, ശിവമോഗ, കുടക്, ചിക്കോടി, നിപ്പാനി, കലബുറഗി...
ബെംഗളൂരു: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി പ്രത്യേകകോളജുകള്‍ തുറക്കുന്നതിന് സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിന്ന് നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ണാടകമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി. സംസ്ഥാന വഖഫ് ബോര്‍ഡ് തലവന്റേത് ഒരു പ്രസ്താവന മാത്രമാണെന്നുംഅത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിലില്ലെന്നും ശിവമോഗയിലെ ബൊമ്മനക്കാട്ടെയില്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിവിധ ജില്ലകളിലായി 2.5 കോടി രൂപ വീതം ചെലവിട്ട് പെണ്‍കുട്ടികള്‍ക്കായി 10 കോളജുകള്‍...
ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു. ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി.
ഇനി മുതല്‍ അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന...
കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ യുവമോര്‍ച്ചാ നേതാവിന്റെ വെല്ലുവിളി. കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപി പറഞ്ഞു. കേരളത്തില്‍ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു.
കേരളത്തില്‍ നിക്ഷേപം വരുന്നില്ല. ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാര്‍ക്ക് മാത്രമേ...
ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ആദ്യ ഘട്ടം നിലവിൽ വന്നു. ഡിജി യാത്ര സംവിധാനത്തിലൂടെയാണ് കടലാസ് രഹിത യാത്രയ്ക്ക് വഴിതുറന്നിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാരെ തിരിച്ചറിയുന്നതാണ് പുതിയ സംവിധാനം. ഡൽഹി, ബെംഗളൂരു, വാരണാസി വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയിലൂടെ യാത്ര...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...