ദില്ലി: വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ...
പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ. ഭക്ഷ്യധാന്യത്തിന്റെ പണം പിന്നീട് നൽകുമെന്ന ധാരണയിലാണ് അനുവദിക്കുന്നത്. ഭക്ഷ്യധാന്യത്തിന് വേണ്ട പണം ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നും ഭക്ഷ്യമന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.
ജോസ് കെ മാണി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേന്ദ്രം...
ലഖ്നൗ: രണ്ടാം തവണയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് 34 കാരനായ മുഹമ്മദ് അൻവർ 30കാരിയായ ഭാര്യ റുക്സാറിനെ കൊലപ്പെടുത്തിയത്. ഇയാൾ കുറ്റസമ്മതം നടത്തുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിങ്കളാഴ്ച രാത്രി ഇയാൾ ഭാര്യയുമായി...
അഹമ്മദാബാദ്: ഗുജറാത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതിന് പലകാരണങ്ങള്‍ ഉണ്ടെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയായോ? എ.എ.പിയുടെയും മജ്‌ലിസിന്റെയും സാന്നിധ്യം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. എ.എ.പിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടി ആയെങ്കിലും മജ്‌ലിസിന്റെ സാന്നിധ്യം കോണ്‍ഗ്രസിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് മജ്‌ലിസ് മത്സരിച്ച...
ന്യൂഡൽഹി∙ രാജ്യസഭയിൽ ചിരി പടർത്തി ആം ആദ്മി പാർട്ടി എംപി ഹർഭജൻ സിങ്ങും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള ചോദ്യത്തോരവേള. പ്രവാസി ക്ഷേമത്തിലൂന്നിയ ചോദ്യങ്ങളുമായാണ് ഹർഭജൻ സിങ് രാജ്യസഭയിലെത്തിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് അറിയാമോ, എങ്കിൽ അതിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ, അനധികൃത ഏജൻസികൾ വഴിയുള്ള കുടിയേറ്റം എങ്ങനെ തടയാനാകും തുടങ്ങിയവയായിരുന്നു...
കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു മനോഹരമായ മുസ്ലീം പള്ളിയുണ്ട്. മോദി മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. എന്നാല്‍ ഈ പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. ഈ പള്ളി മോദി അബ്ദുള്‍ ഗഫൂർ എന്ന വ്യവസായിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ധനികനായ ഒരു വ്യാപാരിയായിരുന്നു മോദി അബ്ദുള്‍ ഗഫൂര്‍. 1849കളില്‍ അദ്ദേഹം ബംഗളൂരുവിലെ ടസ്‌കര്‍ ടൗണിലാണ് താമസിച്ചിരുന്നത്. മിലിട്ടറി...
മുത്തശി കഥകളില്‍ മാത്രം കേട്ടുമറന്നിട്ടുള്ള, മണ്ണിനടിയില്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന ‘നിധി’ ഇപ്പോള്‍ നമ്മുടെ നാട്ടിലും യാഥാര്‍ത്ഥ്യമായിരിക്കകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്.
ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെയാണ് ഒരു മണ്‍പാത്രം ലഭിച്ചത്. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണ്ണനാണയങ്ങള്‍...
കൊല്‍ക്കത്ത: ദേഹത്തേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പി തട്ടി പൊള്ളലേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ടിക്കറ്റ് കളക്ടര്‍.
പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സുജന്‍ സിങ് സര്‍ദാറിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. പ്ലാറ്റ്‌ഫോമില്‍ മറ്റൊരു ടിക്കറ്റ് കളക്ടറുമായി സംസാരിച്ചു...
അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി വിജയത്തില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് പാര്‍ട്ടി ഈ വിജയം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഗുജറാത്തിൽ മുസ്ലീം ആധിപത്യമുള്ള പല സീറ്റുകളിലും കോൺഗ്രസിന്റെ പതനം അവസരമാക്കി ബിജെപി വിജയിക്കുന്ന അവസ്ഥയാണുണ്ടായത്. ഉയർന്ന മുസ്ലീം ജനസംഖ്യയുള്ള 17 സീറ്റുകളിൽ 12-ലും ബിജെപി ലീഡ്...
ജയ്പുർ∙ യുവതിക്കൊപ്പമുള്ള രാജസ്ഥാൻ ന്യൂനപക്ഷ ക്ഷേമ മന്ത്രി സാലിഹ് മുഹമ്മദിന്റെ വിഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി. ഇതാദ്യമായല്ല സ്ത്രീക്കൊപ്പമുള്ള കോൺഗ്രസ് മന്ത്രിയുടെ വിഡിയോ പുറത്തുവരുന്നതെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഉൾവസ്ത്രമണിഞ്ഞ ഒരു യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
‘അന്തരിച്ച മുൻ കാബിനറ്റ് മന്ത്രിയും മതനേതാവുമായ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...