Saturday, September 13, 2025

National

ആധാർ പുതുക്കാൻ ഇനി അധിക സമയമില്ല; അവസാന തിയതി ഇത്

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം...

‘മാഫിയയോടൊപ്പം വേദി പങ്കിടില്ല’: സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി മുൻ എംപി; അയോധ്യ ബിജെപിയിൽ വിള്ളൽ?

അയോധ്യ: ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ അംഗത്വ ഡ്രൈവ് ആരംഭിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിംഗ് ഇറങ്ങിപ്പോയി. ഒരു പാർട്ടി പ്രവർത്തകനെ പരാമർശിച്ച് 'മാഫിയ'യുമായി താൻ വേദി പങ്കിടില്ലെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദിനോട് ഫൈസാബാദിൽ നിന്ന് ലല്ലു...

ഗംഗാവലി പുഴയുടെ വൃഷ്‌ടി പ്രദേശത്ത് മഴ മാറി, ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്‌ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത്...

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിലേക്ക്

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേരുന്നു. ഇരുവരും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാനിറങ്ങും. ഇന്ന് വൈകുന്നേരം 3 മണിക്ക് പാർട്ടി രണ്ട് പേരും കോൺഗ്രസിൽ അംഗത്വം എടുക്കും. ഇരുവരും മല്ലികാർജുൻ ഖാർഗെയുമായും കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. അവർ ഇന്ന് പാർട്ടിയിൽ ചേരും. ഇരുവരും മത്സരിക്കുമോ ഇല്ലയോ എന്നത്...

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല; പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ

ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധച്ചതിനെ തുടർന്ന് ചാനൽ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുൻ എംഎൽഎ. ബിജെപി നേതാവായ ശശി രഞ്ജൻ പാർമർ ആണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നതിനിടെ കരഞ്ഞത്. ഭിവാനി, തോഷാം മണ്ഡലങ്ങളിൽ തനിക്ക് മത്സരിക്കാൻ അർഹതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലിസ്റ്റിൽ എന്റെ പേരുണ്ടാകുമെന്നാണ് ഞാൻ കരുതിയിരുന്നത്...എന്ന് പറഞ്ഞ പാർമർ പിന്നാലെ പൊട്ടിക്കരയുകയായിരുന്നു....

വിസ്‌കി കലർത്തിയ ഐസ്‌ക്രീം വിൽപ്പന: പാർലർ ഉടമകൾ അറസ്റ്റിൽ, 11.50 കിലോഗ്രാം ഐസ്ക്രീം പിടിച്ചെടുത്തു

ഹൈദരാബാദ്: ഐസ്ക്രീം പാർലറിൽ നിന്ന് വിസ്‌കി കലർത്തിയ ഐസ്‌ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്‌സൈസ് വകുപ്പാണ് നടപടിയെടുത്തത്. ജൂബിലി ഹിൽസ് പ്രദേശത്തെ ഐസ്ക്രീം പാർലറിൽ നിന്നാണ് വിസ്കി കലർത്തിയ ഐസ്ക്രീം പിടികൂടിയത്. 60 ഗ്രാം ഐസ് ക്രീമിൽ 100 ​​മില്ലി വിസ്കി കലർത്തിയായിരുന്നു വിൽപ്പന. ഈ ഐസ്ക്രീമിന് വലിയ വില ഈടാക്കുകയും...

വിമാന യാത്രയില്‍ വൈഫൈ നല്‍കാൻ എയര്‍ ഇന്ത്യയും

വിമാനങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ ഇന്ത്യ. ഇതുവഴി യാത്രക്കാര്‍ക്ക് ആകാശത്ത് വച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സർവീസിലായിരിക്കും ഇത് ആദ്യമായി ഉള്‍പ്പെടുത്തുക. സെപ്തംബര്‍ രണ്ടിനാണ് എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ ട്രിപ്പില്‍ വൈഫൈ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ...

‘ഞങ്ങൾക്കും വേണം ഒരു ഹേമ കമ്മറ്റി’; സിദ്ധരാമയ്യക്ക് കത്തയച്ച് കന്നഡ സിനിമാ പ്രവർത്തകർ

കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. കന്നഡ...

‘യുപിഐ സർക്കിൾ’ എത്തി; ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം

ഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്ക്...

രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img