National

കർണാടകയിൽ നടു റോഡിൽ കൊള്ള; മലയാളിയായ ബിസിനസുകാരനെ ആക്രമിച്ച് കാറും പണവും തട്ടി

ബെംഗ്ലൂരു: കർണാടകയിൽ നടു റോഡിൽ കൊള്ള നടത്തി കവർച്ച സംഘം. മൈസൂരു ജയപുരയിലെ ഹരോഹള്ളിക്ക് സമീപമായിരുന്നു കവർച്ച. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലയാളിയായ ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവും കവരുകയായിരുന്നു. അക്രമികള്‍ കാര്‍ തടഞ്ഞ്...

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വെച്ച് കുത്തേറ്റു; ശരീരത്തിൽ ആറ് മുറിവുകൾ, രണ്ടെണ്ണം ​ഗുരുതരമെന്ന് പൊലീസ്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ്...

ഇവിടെ MVD, അവിടെ പെട്രോൾപമ്പ്!; ഹെല്‍മെറ്റില്ലാതെ പെട്രോൾ തരില്ലെന്ന് പറഞ്ഞതിന് ഫ്യൂസൂരി ലൈന്‍മാൻ

ന്യൂഡല്‍ഹി: കേരളത്തില്‍ വൈദ്യുതിവകുപ്പും മോട്ടോര്‍വാഹനവകുപ്പും കൊമ്പുകോര്‍ത്ത വാര്‍ത്ത നമ്മള്‍ കേട്ടത് 2023-ലാണ്. കെ.എസ്.ഇ.ബിയുടെ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് കൊണ്ടുപോയത് എ.ഐ. ക്യാമറയില്‍ പെട്ടതോടെയാണ് എം.വി.ഡി. നോട്ടീസ് നല്‍കിയത്. പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാത്ത എം.വി.ഡി. ഓഫീസിലെ ഫ്യൂസൂരുകയും ചെയ്തു. പിന്നീട് കുറച്ചുകാലം രണ്ട് വകുപ്പുകളും തമ്മിലുള്ള യുദ്ധമാണ് നമ്മള്‍ കണ്ടത്. അതുപോലൊരു സാഹചര്യത്തിലേക്ക് നയിക്കാനിടയുള്ള സംഭവമാണ്...

‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ്...

രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്...

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ചു,വേദനിപ്പിക്കില്ല

മുംബൈ: സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ചു. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് പറയുന്നു. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന്...

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ പണി കിട്ടും; പിഴ അഞ്ച് ലക്ഷം വരെ, ശിക്ഷ കടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ...

മൊബൈൽ ഉപയോക്താക്കൾ കാത്തിരുന്ന നിമിഷം ഇതാ എത്തി, ‘ട്രായ്’യുടെ നിർണായക നിർദ്ദേശം, റിചാർജിന് ഇന്‍റർനെറ്റ് വേണ്ട!

ദില്ലി: വോയ്സ് കോളുകൾക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നൽകണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടർ ആവശ്യമില്ലാത്ത സേവനങ്ങൾക്ക് കൂടി പണം നല്കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കണമെന്നാണ് ടെലികോം കമ്പനികളോട്...
- Advertisement -spot_img

Latest News

മൂന്ന് മാസത്തിനിടെ ഉംറക്കെത്തിയത്1.12 കോടിയിലധികം തീർഥാടകർ; 57 ലക്ഷവും വിദേശികൾ

ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...
- Advertisement -spot_img