ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു. ഇതോടെ സ്വർണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്.
ഗോൽഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബെഗുംപെറ്റിലെ അവരുടെ ഓഫിസിന് മുന്നിലാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ആദ്യമായി എടിഎമ്മിലൂടെ സ്വർണം വാങ്ങുന്ന യുവതിയുടെ വിഡിയോ ട്വിറ്ററിലൂടെ ഗോൾഡ്‌സിക്ക പങ്കുവച്ചിട്ടുണ്ട്. സ്വർണം...
ദില്ലി: മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് ദില്ലിയിൽ അറസ്റ്റിലായ എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകരെ കാണാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് പിൻവലിച്ച തീരുമാനത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു.
വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ്...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇവയില്‍ താല്‍ക്കാലികമായി കാഴ്ചക്കാരെ ആസ്വദിപ്പിക്കുന്നതിന് ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകളാണ് അധികവും കാണാറ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് വലിയ രീതിയില്‍ ശ്രദ്ധ നേടാറ്.
ഇത് രസകരമായ സംഭവങ്ങളുടെ തുടങ്ങി അപകടങ്ങളുടെ വരെ ദൃശ്യങ്ങളാകാം. ഇക്കൂട്ടത്തില്‍...
ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു.
എന്നാൽ നിലവിലെ...
ജാംനഗർ: ഗുജറാത്ത് ജാംനഗർ നോർത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയായ ഭാര്യ റിവാബയുടെ വിജയം പണം വിതറി ആഘോഷിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഡിസംബർ എട്ടിന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് താരം നടത്തിയ ആഘോഷ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ താരം ഒരു കൂട്ടം ഡോൾ മേളക്കാർക്കൊപ്പം...
ബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രത്തിൽ പിന്തുടരുന്ന പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റുന്നു. ഇനി മുതതൽ 'ആരതി നമസ്‌കാര' എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ്...
ന്യൂഡൽഹി∙ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിലെന്നു സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ഒരേതരം ചാർജർ നടപ്പാക്കുന്നതു പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു.
ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക്...
ന്യൂഡൽഹി: കൂറുമാറി ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് തന്നെ കോൺഗ്രസിലേക്ക് തിരികെയെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു മഹ്ദിയുടെ തിരിച്ചുവരവ്.
'ഞാൻ ഒരു വലിയ തെറ്റുചെയ്തു. എന്റെ അച്ഛൻ 40 വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു....
ദില്ലി: ഏക സിവില്‍ കോഡ് വിഷയത്തിൽ കോൺഗ്രിനോടുള്ള അതൃപ്തി പരസ്യമാക്കി മുസ്ലിംലീഗ്. സിവിൽ കോഡിനോടുള്ള സ്വകാര്യബില്ലിനെ കോണ്‍ഗ്രസ് ആദ്യം എതിർക്കാത്തതിലാണ് മുസ്ലീം ലീഗ് എം പി പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ അതൃപ്തി അറിയിച്ചത്. ബി ജെ പി എം പി കിരോഡി ലാല്‍ മീണയുടെ ഏകീകൃത സിവില്‍ കോഡ് സ്വകാര്യബില്ലിനെ പ്രതിപക്ഷം...
ദില്ലി: മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...