National

പി.എഫ്.ഐ ബന്ധമുണ്ടെന്ന് സംശയം: ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്, ആയുധങ്ങള്‍ കണ്ടെടുത്തു

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ ഉമര്‍ ഷെരീഫിന്റെ വീട്ടിലാണ് എന്‍.ഐ.എയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ നാലിന് നടത്തിയ റെയ്ഡില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഉമര്‍ ഷെരീഫിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ വസതിക്ക്...

‘ഒരാൾ തീവ്രവാദിയാണെന്ന് വെറുതെ പറയാമോ, ഇത് ബിജെപി തന്ത്രമാണ്’; മം​ഗളുരു സ്ഫോടനത്തിൽ ഡി കെ ശിവകുമാർ

ബം​ഗളൂരു: മം​ഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന കണ്ടെത്തൽ തെറ്റായിരിക്കാമെന്ന് കോൺ​ഗ്രസ് നേതാവ് ഡി കെ ശിവകുമാർ. മം​ഗളൂരുവിലെ കുക്കർബോംബ് സ്ഫോടനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. എൻഐഎ അന്വേഷണം ഏറ്റെടുത്തിട്ടുമുണ്ട്. കുക്കർ ബോംബുമായി ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താതെ തീവ്രവാദിയെന്ന് വിളിച്ചതിൽ ചോദ്യം ഉന്നയിച്ചാണ് ഡി കെ ശിവകുമാർ  ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്....

ഓണ്‍ലൈന്‍ സെര്‍ച്ചിനിടെ യുവാവ് കണ്ടത് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച

ഓണ്‍ലൈനില്‍ മസാജ് പാര്‍ലര്‍ തപ്പിയതായിരുന്നു ആ യുവാവ്. അതിനിടെ, അയാളുടെ കണ്ണില്‍ പെട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച. ഒരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍. മുംബൈ സ്വദേശിയായ യുവാവാണ് അവിചാരിതമായി അശ്ലീല സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടു ഞെട്ടിയത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളില്‍...

റെയിൽവേ ട്രാക്കിൽ റീൽ ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽ ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. യാത്രക്കാരാണ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചത്....

കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബിജെപിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും...

ദീപിക തുക്ക്ഡെ തുക്ക്ഡെ അനുകൂലി; ഗാനത്തില്‍ അശ്ലീലം; മാറ്റം വരുത്താതെ പത്താന്‍ പ്രദര്‍ശിപ്പിക്കില്ല; ഷാരൂഖ് ഖാന്‍ സിനിമയ്‌ക്കെതിരെ ബിജെപി മന്ത്രി

ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ...

നരേന്ദ്രമോദിക്ക് ശേഷം യോഗി ആദിത്യനാഥ് ബി ജെ പി യുടെ ദേശീയ മുഖം

നരേന്ദ്രമോദിക്ക് ശേഷം യോഗി അദിത്യനാഥ് ബി ജെ പിയുടെ ദേശീയ മുഖമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന ഉന്നത തല സംഘത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടുത്തിയ ഏക ബി ജെ പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ്...

അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍

ദില്ലി: രാജ്യത്ത് കഴിഞ്ഞ അ‌ഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന മരണത്തിലേത് ഞെട്ടിക്കുന്ന കണക്കുകള്‍. 2017 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ 35,493 പേര്‍ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് മരിച്ചതായി സർക്കാർ പാർലമെന്‍റിനെ അറിയിച്ചു.  ഏറ്റവും കൂടുതല്‍ സ്ത്രീധന മരണം ഉത്തർപ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടെ 11,874 പേരാണ് യുപിയില്‍ മരിച്ചത്.   സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകളും ആഭ്യന്തരമന്ത്രാലയം പാർലമെന്‍റില്‍...

കർണാടകയിലും പച്ച പെയിന്റ് വിവാദം; റെയിൽവേ സ്റ്റേഷന്റെ നിറം മാറ്റിയില്ലെങ്കിൽ കാവി പൂശുമെന്ന് പ്രതിഷേധക്കാർ

ബെം​ഗളൂരു: കർണാടകയിലെ കലബുറഗി റെയിൽവേ സ്‌റ്റേഷനിൽ പച്ച പെയിന്റടിച്ചത് വിവാദമായി. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പച്ച പെയിന്റ് മാറ്റുമെന്ന് റെയിൽവേ അറിയിച്ചു. മുസ്ലീം പള്ളിയുടെ നിറമാണ് റെയിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യാൻ ഉപയോ​ഗിച്ചതെന്നും മാറ്റിയില്ലെങ്കിൽ കാവി പെയിന്റടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു. 15...

ദീപികയുടെ ബിക്കിനിയുടെ നിറം പുലിവാലായി; ഷാരൂഖിന്റെ ‘പത്താന്’ ബഹിഷ്‌കരണാഹ്വാനം

അടുത്ത വര്‍ഷം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ ‘പത്താന്‍’. ചിത്രത്തിലെ ഗാനം പുറത്തു വന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനമാണ് നടക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. ‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ്...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img