ദില്ലി:ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ...
യാത്രക്കിടെ വിമാന യാത്രക്കാരുടെ തമ്മിൽ തല്ല് വീഡിയോ വൈറലായി. ആകാശത്തുവെച്ചാണ് യാത്രക്കാർ തമ്മിൽ തല്ലിയത്. തായ് സ്‌മൈൽ എയർവേയ്‌സ് ഫ്ലൈറ്റിലായിരുന്നു സംഭവം. സംഭവം യാത്രക്കാരിലെ ചിലർ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും തർക്കം അടിയിലെത്തി....
ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും.
72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. നിലവിൽ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ...
പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ഠവും സമീകൃതവുമായിരുന്നു. എന്നാല്‍ ഇന്ന് വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുകയാണ് ഇന്ന്.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലം കൂടിയാണിത്. പ്രത്യേകിച്ച്...
മുംബൈ: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് രാഹുല്‍ മനസ്സുതുറന്നത്.
തന്‍റെ ജീവിതത്തിലെ...
ദില്ലി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവേ മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഭോപ്പാൽ എംപിക്കെതിരായ പരാതി. അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂർച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ ഠാക്കൂർ ചടങ്ങിൽ പറഞ്ഞിരുന്നു....
ന്യൂഡൽഹി: ഇന്ത്യൻനിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദം കെട്ടടങ്ങുംമുമ്പ് ഉസ്ബെകിസ്താനിലും സമാനരീതിയിൽ മരണമെന്ന് ആരോപണം.
ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമസിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‌ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഉസ്ബെകിസ്താൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം...
കൊല്‍ക്കത്ത: കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ, മൂന്ന് മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ്...
ബംഗളൂരു: രാജ്യത്ത് കോവിഡ് പടരാൻ കാരണക്കാർ മുസ്ലിം സമുദായമാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ‘കുട്ടയിലെ ചീത്ത ആപ്പിളുകൾ’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച മൈസൂർ ആസ്ഥാനമായ ‘സ്റ്റാർ ഓഫ് മൈസൂർ’ സായാഹ്ന പത്രത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) വിലക്ക്. തുടർച്ചയായ മൂന്നുമാസങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പരസ്യങ്ങൾ പത്രത്തിന് നൽകരുതെന്നും കൗൺസിൽ ഉത്തരവിട്ടു. 2020...
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലെത്തിയവർക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം സന്ദർശിച്ച് സ്ഥിതി വിലയിരുത്തും.
പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 6000 പേരെ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചിരുന്നു. റാൻഡം പരിശോധനയാണ് നടത്തിയത്. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തിയത്.രാജ്യത്ത്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...