ദില്ലി : ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിംഗ് ചൗധരി മുൻ മന്ത്രിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ഭുവനേശ്വര്‍: ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്നെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനുവരി 11നാണ് രാജശ്രീയെ കാണാതായത്. കട്ടക്കിന് സമീപം ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പിനക് മിശ്ര പറഞ്ഞു.
ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കവേയാണ് രാജശ്രീയെ കാണാതായത്. പുതുച്ചേരിയിൽ...
വീണ്ടും ജീവന്‍ രക്ഷിച്ച് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം. ഐഫോണ്‍ 14 ലെയും വാച്ച് 8 സീരിസിലേയും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്പറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്.
യു.എസ് സ്വദേശിയായ നോളന്‍ ആബേലിനാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ തുണയായത്. ആബേല്‍ സഞ്ചരിച്ച കാര്‍...
കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെ ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ പഠനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കര്‍ണാടക യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ...
ഡൽഹി: പതിനഞ്ചു വയസ്സായ മുസ്ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പഞ്ചാബ് സർക്കാരിനും മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. സീനിയർ അഡ്വക്കേറ്റ് രാജശേഖർ റാവുവിനെ അമിക്കസ് ക്യൂരിയായി നിയമിക്കാനും ചീഫ്...
ന്യൂഡൽഹി: കാക്കകൾ, പഴംതീനി വവ്വാൽ, എലി തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂൾ രണ്ടിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. പാർലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമ ഭേദഗതി പ്രകാരം സംരക്ഷിത പട്ടികയിലെ ജീവികളെ കൊല്ലുന്നത് മൂന്നു വർഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വിളകൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ...
ഇന്ത്യയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പി ഐ ബി ഫാക്റ്റ് ചെക്ക് യൂണിറ്റ് (FCU) കണ്ടെത്തി നടപടി സ്വീകരിച്ചു. ഈ ചാനലുകള്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളുടെ ആറ് വ്യത്യസ്ത ട്വിറ്റര്‍ ത്രെഡുകള്‍, ഫാക്റ്റ് ചെക്ക് യൂണിറ്റ് വെളിവാക്കിയിട്ടുണ്ട്. നൂറിലധികം വസ്തുതകളാണ് ഇതുമായി ബന്ധപ്പെട്ട് ഫാക്റ്റ് ചെക്ക്...
ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐ.എസ്.ആർ.ഒയുടെ മുന്നറിയിപ്പ്. അപകടാവസ്ഥയിലുള്ള നഗരത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് ഐ.എസ്.ആർ.ഒ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഡിസംബര്‍ 27നും ജനുവരി എട്ടിനും ഇടയില്‍ നഗരം 5.4 സെന്‍റി മീറ്റർ താഴ്ന്നുപോയതായി ഐ.എസ്.ആർ.ഒ അറിയിക്കുന്നു. ഇത് 2022 ഏപ്രിലിനും നവംബറിനും ഇടയില്‍...
ഭോപ്പാൽ: പട്ടിണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആറംഗ കുടുംബം. എട്ട് വയസുകാരി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം.
ഖജുരിയിൽ താമസിക്കുന്ന കോൺട്രാക്ടറായ കിഷോർ ജാദവി (40)ന് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ദിവസങ്ങളായി വീട്ടിലെ കാര്യങ്ങളും വളരെ ബുദ്ധിമുട്ടിലായിരുന്നു...
അഹമ്മദാബാദ്: സെക്സ് വീഡിയോ കോളിന് പിന്നാലെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.69 കോടി രൂപ തട്ടിയതായി പരാതി. റിന്യൂവബിൾ എനർജി മേഖലയിൽ ബിസിനസ് നടത്തുന്ന വ്യവസായിക്കാണ് പണം നഷ്ടമായത്. പലതവണയായാണ് ഇയാളിൽനിന്ന് പണം തട്ടിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മോർബിയിൽ നിന്നുള്ള റിയ ശർമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയിൽ നിന്ന്...
ആലപ്പുഴ: രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കളക്ടർ അറിയിച്ചു.
പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ...