Monday, May 20, 2024

National

തുറന്ന ജീപ്പില്‍ യാത്ര, പതാക ഉയർത്തല്‍; സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് പൊലീസിന്‍റെ പ്രത്യേക അതിഥിയായി ദുൽഖർ

ഹൈദരാബാദ്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിമാനത്തോടെ ജന്‍മനാടിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുകൊള്ളുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ഗവര്‍ണര്‍ രാജ്ഭവനിലും ദേശീയ പതാക ഉയര്‍ത്തി. ഇപ്പോൾ മലയാളികൾക്ക് അഭിമാനം നൽകുന്ന ഒരു വാർത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ...

ദേശീയപാതാ നിർമ്മാണത്തിന്‍റെ ദൈനംദിന സ്‍പീഡ് കുറയുന്നു!

നടപ്പുസാമ്പത്തിക വർഷത്തിന്‍റെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യയിലെ ദേശീയപാതാ നിർമാണത്തിന്റെ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രതിദിനം 20.43 കിലോമീറ്ററായി കുറഞ്ഞുവെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) കണക്കുകൾ വെളിപ്പെടുത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.   2020-21ൽ രജിസ്റ്റർ ചെയ്‍ത പ്രതിദിന റോഡ് നിർമ്മാണ വേഗത 37 കിലോമീറ്റർ ആണ്. ഈ കണക്കുകളുമായി...

വിഎൽസി മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു ?

ജനപ്രിയ മീഡിയ പ്ലെയര്‍ ആപ്ലിക്കേഷനായ വിഎല്‍സി (VLC) മീഡിയ പ്ലേയര്‍ ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വിഡിയോലാന്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.videolan.org ലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സ്‌മാർട്ട്‌ഫോണുകളിലോ ലാപ്‌ടോപ്പുകളിലോ  VLC മീഡിയ പ്ലെയർ ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അതേസമയം, നിരോധനത്തെ സംബന്ധിക്കുന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ...

നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍; കിറ്റില്‍ കോണ്ടവും ഗർഭനിരോധന ഗുളികകളും

ഭുവനേശ്വര്‍: ജനസംഖ്യാ നിയന്ത്രണത്തിന്‍റെ ഭാഗമായി നവദമ്പതികള്‍ക്ക് 'വെഡ്ഡിംഗ് കിറ്റ്' നല്‍കുന്ന പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. ശരിയായ കുടുംബാസൂത്രണം നടത്താന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നയ് പഹൽ പദ്ധതിയുടെ ഭാഗമായാണ് വിവാഹ കിറ്റ് നൽകുക. യുവദമ്പതികളില്‍ താൽക്കാലികവും സ്ഥിരവുമായ കുടുംബാസൂത്രണ രീതികൾ അവലംബിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുകയാണ്...

ലൈംഗികപീഡനക്കേസുകളിലെ വിചാരണ അടച്ചിട്ട മുറിയിൽ മതി -സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗികപീഡനക്കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ ക്യാമറ) മാത്രമേ നടത്താവൂയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 327-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിന്റെ കാര്യത്തിൽ മാത്രമാണ് ഇത് പറയുന്നത്. എന്നാൽ, മുഴുവൻ ലൈംഗികപീഡനക്കേസുകളിലേക്കും ഈ നിബന്ധന സുപ്രീംകോടതി വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ യോഗാധ്യാപിക അവിടത്തെ വൈസ് ചാൻസലർക്കെതിരേ നൽകിയ പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വൈസ്...

വിവാഹിതരാകാൻ പോകുന്നവർക്ക് സമ്മാന കിറ്റുമായി ആശാവർക്കർമാർ വീട്ടിലെത്തും; കിറ്റിലുള്ളത് ദമ്പതികൾക്ക് അത്യാവശ്യം വേണ്ട ഈ സാധനങ്ങൾ

ഭുവനേശ്വര്‍: നവദമ്ബതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മിഷന്‍ പരിവാര്‍ വികാസിന്റെ ഭാഗമായാണ് ഈ തീരുമാനം. 'നായി പഹല്‍', 'നബദാംപതി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന കിറ്റ് ആശാവര്‍ക്കര്‍ നവദമ്ബതികള്‍ക്ക് എത്തിച്ചു നല്‍കും. ഇതോടൊപ്പം സുരക്ഷിതമായ ലൈംഗിക ബന്ധത്തെ പറ്റിയും കുടുംബാസ്രൂത്രണത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള ബ്രോഷറുകളും...

ഹർ ഘർ തിരം​ഗ യാത്രയിക്കിടെ തെരുവ് പശു ആക്രമിച്ചു, ​ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക് -വീഡിയോ

അഹമ്മദാബാദ്: ഹർ ഘർ തിരം​ഗ യാത്രക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരം​ഗ ‌‌യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശു ഓടിയെത്തിയതോടെ ആളുകൾ ചിതറിയോടി. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌‌യ്തു. നിതിൻ പട്ടേലിന്റെ കാലിനാണ്...

ഒടുവിൽ മോദിക്ക് ‘ചെവികൊടുത്ത്’ ആർഎസ്എസും; സമൂഹമാധ്യമങ്ങളിൽ മുഖചിത്രമായി ദേശീയ പതാക

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിൽ മുഖചിത്രമായി ത്രിവർണ പതാക ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടും അതിനോടു മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന പ്രതിപക്ഷ വിമർശത്തിനിടെ, സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക മുഖചിത്രമാക്കി ആർഎസ്എസ്. സംഘടനയുടെ കാവി പതാകയുടെ സ്ഥാനത്താണ് സമൂഹമാധ്യമ പേജുകളിൽ ദേശീയ പതാക ഇടംപിടിച്ചത്. ആർഎസ്എസിന്റെ എല്ലാ ഓഫിസുകളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താറുണ്ടെന്നും...

നിയമപരമായ ആത്മഹത്യക്കായി ഇന്ത്യക്കാരൻ വിദേശത്തേക്ക്; അനുവദിക്കല്ലേയെന്ന് സുഹൃത്ത്

ആത്മഹത്യ അഥവാ സ്വയം ജീവനെടുക്കുന്നത് നമ്മുടെ നാട്ടില്‍ നിയമപരമായി കുറ്റമാണ്. അതുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തുന്നവരെ പോലും പൊലീസ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മാനുഷിക പരിഗണന മൂലം കൗണ്‍സിലിംഗ് പോലുള്ള നടപടികള്‍ മാത്രമേ ഇത്തരം കേസുകളില്‍ ഉണ്ടാകാറുള്ളൂ. വിദേശരാജ്യങ്ങളില്‍ ചിലയിടങ്ങളിലാകട്ടെ ആത്മഹത്യ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ്. സ്വന്തം താല്‍പര്യപ്രകാരം മരണം വരിക്കുന്നതിന് ബെല്‍ജിയം, ലക്സംബര്‍ഗ്, കാനഡ, നെതര്‍ലന്‍ഡ്സ്...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടനശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കളിക്കാവിളയില്‍ വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img