National

കോൺ​ഗ്രസിന് തിരിച്ചടി; മുൻ മന്ത്രിയായ പ്രമുഖ നേതാവ് പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിയിലേക്ക്

അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. കോൺ​ഗ്രസിൽ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്. ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺ​ഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം...

യു.എ.ഇ രാജകുടുംബ ജീവനക്കാരനെന്ന പേരിൽ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നാല് മാസം സുഖവാസം; 23 ലക്ഷം ബില്ലടയ്ക്കാതെ മുങ്ങി യുവാവ്

ന്യൂഡൽഹി: യു.എ.ഇ സ്വദേശിയും രാജകുടുംബത്തിലെ ജീവനക്കാരനും ആണന്ന വ്യാജേന ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി മുറിയെടുത്തയാൾ നാലു മാസത്തിനു ശേഷം 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി. ഡൽഹിയിലെ ലീലാ പാലസ് ​ഹോട്ടലിൽ എത്തിയ മുഹമ്മദ് ഷരീഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു. താൻ യു.എ.ഇയിൽ നിന്നാണെത്തിയതെന്നും രാജകുടുംബാ​ഗമായ ഷെയ്ഖ് ഫലാഹ് ബിൻ...

അവതാരകയെ ‘അടിമുടി തുറിച്ചു നോക്കി’ മുന്‍മുഖ്യമന്ത്രി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; കമന്റ് പ്രളയം

ബംഗലൂരു: വാര്‍ത്തകളിലൂടെയും പ്രവൃത്തികളിലൂടെയും മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കാറുള്ള നേതാവാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗലൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന വനിതാ കോണ്‍ഗ്രസ് പരിപാടിക്കിടെയുണ്ടായ സിദ്ധരാമയ്യയുടെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'നാ നായകി' കോണ്‍ഫറന്‍സ് ആയിരുന്നു വേദി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു പരിപാടിയുടെ...

ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

ഓരോ ഇന്ത്യക്കാരനും എവിടെയായിരുന്നാലും മറക്കാത്ത ഒരു തിയതിയാണ് ജനുവരി 26. രാജ്യം ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നതിന് പിന്നില്‍ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാം. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് രാജ്യം...

‘കശ്മീരിൽ രാഹുൽ ​ഗാന്ധി സൂക്ഷിക്കണം, ചിലയിടത്ത് നടക്കരുത്’; മുന്നറിയിപ്പുമായി കേന്ദ്രസുരക്ഷാ ഏജൻസികൾ

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത്...

ആരുടെയും കണ്ണ് നനയിക്കുകയും ഹൃദയം നിറയ്ക്കുകയും ചെയ്യും ഈ ദൃശ്യം

നിത്യവും സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് വീഡിയോകള്‍ പുതുതായി വരുന്നു. ഒരുപക്ഷേ ഇതിലും കൂടുതല്‍ വരുന്നുണ്ടാകാം. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി നാം ദിവസവും കണ്ടുതീര്‍ക്കുന്ന വീഡിയോകള്‍ തന്നെ എത്ര! എന്നാലിവയില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന നമ്മെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ വളരെ കുറവായിരിക്കും. എങ്കിലും ഇടയ്ക്കെങ്കിലും ചില വീഡിയോകള്‍ നമുക്ക് ജീവിതത്തില്‍ പ്രതീക്ഷയോ വിശ്വാസമോ പകര്‍ന്നുതരാറുണ്ട്. അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ...

രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈയ്യിൽ; ജിഎസ്ടിയുടെ പകുതിയും നൽകുന്നത് സാധാരണക്കാർ

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ രാജ്യത്തിൻറെ ആകെ സാമ്പത്തിന്റ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് ഒന്നിച്ച് ചേർത്താൽപോലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട്. സ്വയംഭരണാധികാരമുള്ള ഇന്ത്യൻ സംഘടനയാണ് ഓക്‌സ്‌ഫാം ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഇന്ത്യയിലെ അസമത്വം...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; കര്‍ണാടകയില്‍ പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടിലെയും വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാര്‍ക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു....

ഇനി എല്ലാ ബില്ലുകളും പേടിഎം വഴി ചെയ്യാം; ആര്‍ബിഐയുടെ അന്തിമാനുമതി

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി ഇനി മുതല്‍ എല്ലാ ബില്ലുകളും അടയ്ക്കാം. ഫോണ്‍, വൈദ്യുതി, വെള്ളം തുടങ്ങി വിവിധ സേവനങ്ങളുടെ ബില്‍ അടയ്ക്കുന്നതിന് സൗകര്യം ചെയ്ത് കൊടുക്കുന്ന ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി ആയി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയതായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു. ഡിടിഎച്ച്, വായ്പാ തിരിച്ചടവ്,...

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി, ടെറസില്‍ നിന്ന് വീണു; നാലുകുട്ടികള്‍ ഉള്‍പ്പടെ 11 മരണം; ആംബുലന്‍സ് സേവനത്തിനായി 7000 കോളുകള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഉത്തരായന ആഘോഷത്തിനിടെ നാലുകുട്ടികള്‍ ഉള്‍പ്പടെ പതിനൊന്നുപേര്‍ മരിച്ചു. പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണുമാണ് പതിനൊന്നു പേര്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടിയന്തര ആംബുലന്‍സ് സേവനം ആവശ്യപ്പെട്ട് ശനി, ഞായര്‍ ദിവസങ്ങളില്‍ 7000ത്തിലധികം കോളുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയും കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടത്തിന്റെ...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img