Sunday, May 19, 2024

National

‘അവിഹിതബന്ധം’; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ

ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് അവിഹിത ബന്ധം അവസാനിപ്പിച്ചില്ല. ഇതിൽ പ്രകോപിതയായ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങളിൽ തിളച്ച വെള്ളൊമൊഴിച്ചു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32–കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന്...

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പതിനാറുകാരിയെ പിന്നിൽനിന്നു വെടിവച്ച് യുവാവ്‌ – വിഡിയോ

പട്ന ∙ ബിഹാറിലെ പട്നയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതൻ പിന്നിൽനിന്നും വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പട്‍നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഒൻപതാം...

യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല? ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ളവയ്ക്ക് ചാര്‍ജ് ആലോചനയില്‍

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആർബിഐ. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ ​ഗൂ​ഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും...

വൈദ്യുതിയിൽ ഷോക്ക് മാസം തോറും, ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം

തിരുവനന്തപുരം : ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ...

കോവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്‌ക് കര്‍ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വിമാന കമ്പനികളോട് ഡിജിസിഎ നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍...

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരൊറ്റ ചാർജർ; യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മൊബൈൽ മുതൽ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ ഒരൊറ്റ ചാർജർ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക. ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ, ലാപ്ടോപ് നിർമ്മാതാക്കൾ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്നിവർ...

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ക്ക് വിശ്വഹിന്ദു പരിഷത്തിലും സ്വീകരണം; മോദി ചെയ്യുന്നത് രാജ്യം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വീകരണം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്. പ്രതികള്‍ മാലയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് വി.എച്ച്.പി ഓഫീസിലും സ്വീകരണം നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്....

‘ഇനി ഒരുപാട് ലഗേജ് വേണ്ട’; അധിക ലഗേജിന്റെ നിരക്കു കൂട്ടി ഇന്ത്യൻ റെയിൽവേ

ട്രെയിന്‍ യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് വേണ്ട. അങ്ങനെയുണ്ടെങ്കില്‍, അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യുക. ലെസ് ലെഗ്ഗേജ് മോര്‍ കംഫര്‍ട്ട് എന്നാണ് യാത്രകളില്‍ ഓര്‍മ്മിക്കേണ്ടത്. ഇതു കരുതിയാവണം ഇന്ത്യന്‍ റെയില്‍വേ പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടിവരും. അതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ ഇനിമുതല്‍ ലഗേജ്...

കാഡ്ബറിയുടെ ഗോഡൗണിൽ വന്‍ കവര്‍ച്ച; മോഷണം പോയത് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാഡ്ബറിയുടെ ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകൾ മോഷണം പോയി. ലഖ്‌നൗവിലെ വിതരണക്കാരനായ രാജേന്ദ്ര സിംഗ് സിദ്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്‍റെ വീടാണ് ഗോഡൗണായി പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് രാജേന്ദ്ര സിംഗ് ഇവിടെ ഗോഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വിതരണക്കാർ ഗോഡൗണിലെത്തിയപ്പോഴാണ് മോഷണവിവരം...

വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം; പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ

ന്യൂഡൽഹി: വനിതാ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. ഡൽഹിയിലെ കരോൾ ബാഗിലാണ് സംഭവം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പെൺകുട്ടികളെ ഉപദ്രവിക്കുകയും മ‌ർദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ഡൽഹിയിലെ ഗോൾഡ്‌സ് വില്ല പേയിംഗ് ഗസ്റ്റ് ഹോസ്റ്റലിലാണ് അതിക്രമം നടന്നത്. പെൺകുട്ടികൾ കൂട്ടത്തോടെ നടന്നുപോകുന്നതും കുറച്ച്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img