ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന്...
അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379...
മരിച്ചെന്ന് കരുതി കുടുംബം സംസ്കരിച്ച 60 കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ജീവനോടെ കണ്ടെത്തിയത്. സുഹൃത്തുമായി ഇയാൾ നടത്തിയ വീഡിയോ കോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജീവനോടെയുള്ള വിവരം പുറത്തറിയുന്നത്.
ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം...
ന്യൂഡൽഹി: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ പാകിസ്താനിൽ കടന്നു. നാല് മാസത്തോളമായി പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്‌യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി.
https://twitter.com/sihabchottur786/status/1622524048772317185?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1622524048772317185%7Ctwgr%5E16ff9c12a8df6285164f962d61041783e9801bd3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Ftravel%2Fshihab-chotoor-crossed-into-pakistan-for-hajj-207690
'അൽഹംദുലില്ലാഹ്,...
കലബുറഗി- കത്തി വീശി ആളുകളെ ഭയപ്പെടുത്തിയ ഗുണ്ടയെ പോലീസ് കാലിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കലബുറഗിയിൽ വെച്ചാണ് കർണാടക പോലീസ് കാലിൽ വെടിവെച്ച് അക്രമിയെ കീഴ്പ്പെടുത്തിയത്. നിലത്തുവീണ ഗുണ്ടയെ പൊതിരെ തല്ലുകയും ചെയ്തു.
കലബുറഗി നഗരത്തിലെ മാർക്കറ്റ് ഏരിയയിൽ ഫസൽ ഭഗവാൻ എന്ന റൗഡിയാണ് കത്തി ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസിനു മുന്നിലും ഇയാൾ ആളുകളെ കാത്തി...
ഗുവാഹതി: അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 2,278 പേർ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അറസ്റ്റിലായി.
ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും...
റാംപൂർ: അർധരാത്രിയെത്തി നഗ്നയായ വീടുകളുടെ കോളിങ്ബെൽ അടിച്ച യുവതി ഭീതി പടർത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം. കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു. സംഭവം ആവർത്തിച്ചതോടെ മിലാക് ഗ്രാമത്തിൽ ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചു.
ആളുകളുടെ ഭീതി വർധിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റാംപൂർ പൊലീസ് പ്രസ്താവന പുറത്തിറക്കി. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ്...
ന്യൂഡൽഹി: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ നാളെ യാത്ര പുനരാരംഭിക്കും. പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചത്. ഇന്നാണ് പാകിസ്താൻ വിസ നൽകിയത്. ഏതാനും മണിക്കൂറുകൾക്കകം യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ...
സേലം: കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.
കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടതോടെ പരിഭ്രാന്തനായ വിദ്യാര്‍ഥി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും...
ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ നടന്നത്. ഒരു ഗർഭസ്ഥ ശിശുവായിരുന്നു വിഷയം. ഗർഭച്ഛിദ്രത്തിന് അനുമതി തേടി 20 വയസ്സുള്ള അവിവാഹിതയായ എൻജിനീയറിങ് വിദ്യാർഥിനി കോടതിയെ സമീപിച്ചപ്പോഴാണ്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി ജഡ്ജിമാരും അഭിഭാഷകരും ഗൗരവമായി സംസാരിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഗർഭം 29 ആഴ്ച പിന്നിട്ടതിനാൽ,...
റിയാദ്: സൗദി ഭരണകൂടത്തിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം, മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം മടക്കയാത്ര തടസ്സപ്പെട്ട വിദേശികൾക്കായി ആഭ്യന്തര മന്ത്രാലയം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി...