Friday, May 3, 2024

National

പൗരത്വ ഭേദഗതി നിയമം; ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റേത് ഉൾപ്പെടെ നിയമത്തിനെതിരെ 200ലധികം ഹർജികളാണ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 2019ലാണ് ഹർജികൾ സമർപ്പിച്ചത്. ഹർജികൾ പരിഗണിച്ച സുപ്രീംകോടതി നേരത്തെ സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദം...

കന്യാകുമാരി-കശ്മീർ, 3500 കീമി പദയാത്ര, രാഹുലിനൊപ്പം 118 നേതാക്കൾ; ഭാരത് ജോഡോ യാത്ര ചരിത്ര ദൗത്യമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ (സെപ്റ്റംബര്‍ 7) തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ...

വെള്ളക്കെട്ടില്‍ ബെംഗളൂരു; ടെക്കികൾക്കു പോകാൻ ട്രാക്ടർ

ബെഗളൂരു: ശക്തമായ മഴയിൽ ബെംഗളൂരു നഗരത്തിലെ ജനജീവിതം താറുമാറായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ നഗരത്തിൽ പലഭാഗങ്ങളും വെള്ളത്തിലായി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്‌. ഞായറാഴ്ച പെയ്ത മഴയിൽ മാറത്തഹള്ളി, കുബീസനഹള്ളി, തനിസാന്ദ്ര തുടങ്ങിയിടങ്ങളിലെ നിരവധി ഐ.ടി, ബിസിനസ് പാർക്കുകളിൽ വെള്ളം കയറി. https://twitter.com/bhushan_vikram/status/1566713976507215872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1566713976507215872%7Ctwgr%5E382d5c7a7aeb39e02ff161753fe2ab5455e05835%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fbengaluru-rain-update-in-flooded-bengaluru-techies-rides-tractor-to-office-1.7851982 ബെംഗളൂരു നഗരം വെള്ളക്കെട്ടിലായതോടെ ഏറ്റവും കൂടുതൽ...

കാലില്‍ കടിച്ച് വളര്‍ത്തുനായ, ലിഫ്റ്റില്‍ വേദന കൊണ്ട് പുളഞ്ഞ് കുട്ടി, കൂസലില്ലാതെ ഉടമയായ സ്ത്രീ

ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെപേര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ...

‘ഓണക്കാലത്തെ അമിത നിരക്ക് ഈടാക്കി ചൂഷണം’; വിമാന കമ്പനികൾക്കെതിരെ കേന്ദ്രത്തിന് കത്ത് നൽകി വി ശിവദാസൻ എംപി

ദില്ലി: ഓണക്കാലത്ത് വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വി ശിവദാസൻ എം പി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഓണക്കാലത്ത് ചില റൂട്ടുകളിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഈ നടപടി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്ക് തിരിച്ചടിയാണെന്നും കത്തില്‍ ആരോപിക്കുന്നു. മറ്റ് ആഘോഷ കാലത്തും അമിത നിരക്ക് ഇടാക്കി...

മൂന്ന് ഭാര്യമാർ, മോഷ്ടിച്ചത് 5000 കാറുകൾ, നിരവധി കൊലപാതകങ്ങൾ; 27 വർഷം കൊണ്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെയ്തത്

കഴിഞ്ഞ ദിവസം ദില്ലിയിൽ പിടിയിലായ കുപ്രസിദ്ധ കുറ്റവാളി അനിൽചൗഹാന്റെ ജീവിതം കേട്ടാൽ നമ്മൾ അമ്പരന്നു പോകും. കഴിഞ്ഞ 27 വർഷംകൊണ്ട് ഇയാൾ ചെയ്തുകൂട്ടിയത് എണ്ണിയാലൊടുങ്ങാത്തത്ര കുറ്റകൃത്യങ്ങൾ. 57 -കാരനായ ഇയാൾ രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്ടാവാണന്നാണ് പൊലീസ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെ കാൺപൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു അനിൽ. 1995 -ൽ...

രാജ്യത്ത് പ്രതിദിനം റോഡിൽ പൊലിയുന്നത് 426 ജീവനുകൾ; മണിക്കൂറിൽ 18 പേർ

ലോകത്തിലെ വാഹനങ്ങളിൽ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാൽ ലോകത്തിലെ റോഡപകട മരണങ്ങളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേരാണ് മരിച്ചത്. ശരാശരിയെടുത്താൽ പ്രതിദിനം 426 പേരും ഓരോ മണിക്കൂറിൽ 18 പേരും. ഒരു കലണ്ടർ വർഷം...

ട്രെയിനിന് മുന്നിൽ റീൽസ്, 17 കാരനെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ, എന്നിട്ടും വീഡിയോ പുറത്തുവിട്ട് കൂട്ടുകാർ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത് അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്. അത്തരത്തിൽ ഒരു വാ‍ർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ...

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ദില്ലി: മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ്...

കനത്തമഴ; ബെംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളപ്പൊക്കം, ഗതാഗതക്കുരുക്ക്

ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഈയാഴ്ചയില്‍ രണ്ടാം തവണയാണ് നഗരം മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കിയിരിക്കുകയാണ്. എക്കോസ്പേസ്, ബെല്ലന്തൂര്‍, സര്‍ജാപുര്‍ , വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബി.ഇ.എം.എല്‍ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img