Thursday, May 9, 2024

National

പിടികൂടിയവയില്‍ 27 കോടിയുടെ വാച്ചും; ഡല്‍ഹി വിമാനത്താവളത്തില്‍ കോടികളുടെ കസ്റ്റംസ് വേട്ട

ന്യൂഡല്‍ഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 28 കോടി രൂപയുടെ വാച്ചുകളും ടൈംപീസുകളും പിടികൂടി. വജ്രങ്ങൾ പതിപ്പിച്ച 27 കോടി രൂപ വിലമതിക്കുന്ന വാച്ച് കൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും പിടിച്ചെടുത്തു. വൈരക്കല്ലുകൾ പതിച്ച ബ്രേസ് ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 പ്രോയും...

രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 82 കടന്നു

മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം...

സീറ്റിനു വേണ്ടി വനിതാ കംപാര്‍ട്ട്‌മെന്റില്‍ കൂട്ടത്തല്ല്; പൊലീസുകാരിക്കും പരിക്ക് – വൈറല്‍ വിഡിയോ

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകളുടെ കൂട്ടത്തല്ല്. താനെ - പന്‍വേല്‍ ട്രെയിനിലാണ് സീറ്റിനു വേണ്ടി യാത്രക്കാര്‍ തമ്മില്‍ത്തല്ല് നടത്തിയത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സ്ത്രീ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിള്‍  ശാരദ ഉഗ്ലെയ്ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീറ്റിനു വേണ്ടി ആദ്യം വാക്കു...

16 കിലോ ഹെറോയിനുമായി മലയാളി മുംബൈയില്‍ പിടിയില്‍

മുംബൈയില്‍ 80 കോടിയുടെ ഹെറോയിനുമായി മലയാളി പിടിയില്‍. ബിനു ജോണെന്നയാളാണ് പിടിയിലായത്. ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത്. ട്രോളി ബാഗില്‍ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ ഹെറോയിന്‍ പിടികൂടിയത്. ഒരു...

കുട്ടികളുടെ മരണം; ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനി നിര്‍മിച്ച ചുമയ്ക്കുള്ള നാല് മരുന്നുകള്‍ക്കെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഹരിയാന ആസ്ഥാനമായ മെയ്ഡിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം. വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നതും...

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇല്ല, റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആനുകൂല്യം

ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഫീസ് ചുമത്തിലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അടുത്തിടെയാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകള്‍ സേവനം ആരംഭിച്ചിട്ടുണ്ട്. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്,...

‘പാകിസ്താൻ എനിക്ക് വിസ നിഷേധിച്ചിട്ടില്ല, പ്രശ്‌നമിതാണ്…’; വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

തന്റെ യാത്രയുടെ പുരോഗതി അറിയിച്ച് വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ...

ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കും, ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്ര സര്‍ക്കാര്‍ നയം വേണം; മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന്‌ വീണ്ടും ആവര്‍ത്തിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. സംഘപരിവാറിനെതിരെ രാജ്യത്ത് ചിലര്‍ പടുത്തുവിട്ടിരുന്ന വെറുപ്പും, ഭയവും, മറ്റ് വ്യാജപ്രചരണങ്ങളുമെല്ലാം കാലഹരണപ്പെട്ടുപോയെന്നും ഭാഗവത് പറഞ്ഞു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള ആര്‍.എസ്.എസ് റാലിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. രാജ്യത്ത് ചിലര്‍ സംഘപരിവാറിനെതിരെ വെറുപ്പിന്റെ രാഷ്ട്രീയം പയറ്റിയിരുന്നു. ഭയവും വ്യാജ പ്രചരണങ്ങളും അഴിച്ചുവിട്ടിരുന്നു. ഇതിന്റെയൊക്കെ...

സൂറത്തിലെ കള്ളനോട്ട് വേട്ട; ആകെ പിടികൂടിയത് 317 കോടിയുടെ കള്ളനോട്ടുകള്‍ എന്ന് പൊലീസ്

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യം 317 കോടിയിലെത്തിയതായി ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൂറത്ത് ജില്ലയിലെ കാമ്രെജ് പോലീസ് അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന ഹൈവേയിൽ പാർഡി ഗ്രാമത്തിന് സമീപം ദിക്രി എജ്യുക്കേഷൻ ട്രസ്റ്റിന്റെ ആംബുലൻസ് തടഞ്ഞ് അതിനുള്ളിൽ നിന്ന് 25 കോടിയുടെ കള്ളനോട്ട് നിറച്ച ആറ് പെട്ടികൾ...

മൊബൈൽ ഫോണുകൾക്കെല്ലാം ഒറ്റ ചാർജർ: വെട്ടിലായി ആപ്പിൾ, യൂറോപ്പ് നിയമം പാസാക്കി

ലണ്ടൻ: ഏത് കമ്പനിയുടെ മൊബൈൽ ഫോൺ ആണെങ്കിലും അവയ്‌ക്കെല്ലാം ഒരേ ചാർജർ. സുപ്രധാന നിയമവുമായി യൂറോപ്യൻ പാർലമെന്റ്. ഇതോടെ യൂറോപ്യൻ യൂണിയനിൽ അംഗമായ എല്ലാ രാജ്യങ്ങളിലും ഫോണുകൾക്കെല്ലാം ഒരേ ചാർജറായിരിക്കും. ഫോണുകൾക്ക് പുറമെ ടാബ് ലറ്റുകൾക്കും ക്യാമറകൾക്കും ഒരേ ചാർജറായിരിക്കും. വമ്പന്‍ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. 602 എംപിമാർ നിയമത്തെ അനുകൂലിച്ചപ്പോൾ എതിര്‍ത്തത് 13 പേർ....
- Advertisement -spot_img

Latest News

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി,...
- Advertisement -spot_img