മൊബൈൽ ബാങ്കിങ്ങും, എടിഎം സർവീസും, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുൾപ്പടെ നിലവിലുണ്ടെങ്കിലും ബാങ്കിൽ നേരിട്ടെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നുമില്ല. ബാങ്കുകളിലെ തിരക്കുകൾ തന്നെയാണ് അതിന് തെളിവും. എന്നാൽ ബാങ്ക് ജീവനക്കാർക്ക് സന്തോഷമുള്ള വാർത്തയാണ് ഇപ്പോൾ വരുന്നത്.
ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടൻ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇത്...
കൊൽക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനർജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടി ആയി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ താഴെ സീറ്റുകളിൽ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ...
ആധാർ – പാൻ കാർഡ് മാർച്ച് 31നകം ലിങ്ക് ചെയ്യാനായില്ലെങ്കിൽ സാമ്പത്തിക ഇടപാടുകളിലും ആദായനികുതി റിട്ടേണിലും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ നിങ്ങൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല.
എന്താണ് പാൻ-ആധാർ ലിങ്ക്?
നിങ്ങളുടെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ്...
ബെംഗളൂരു: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബാംഗ്ലൂർ സഫോടനക്കേസിൽ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന മഅ്ദനി രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് സുപ്രിം കോടതി. ഒരു വലിയ വിഭാഗം മാധ്യമങ്ങൾ കടമ മറന്ന് പക്ഷപാതമായി പ്രവർത്തിച്ചുവെന്ന് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനങ്ങൾക്കായി പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്/ ഏറ്റവും...
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിൽ ഉൾപ്പെടും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷനെയും അംഗങ്ങളെയും ഈ കൊളീജിയമാകും തീരുമാനിക്കുക.
കേന്ദ്രസർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളെ...
കർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കർണാടക സംസ്ഥാന തലസ്ഥാനത്തെയും ചരിത്രനഗരമായ മൈസൂരുവിനെയും 90 മിനിറ്റിനുള്ളിൽ ബന്ധിപ്പിക്കുമെന്നും...
ബെംഗളൂരു: കർണാടകയിൽ പിയു പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി പെൺകുട്ടികൾ. കോളേജ് പ്രിൻസിപ്പൽമാർക്കാണ് മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് ധരിക്കാൻ അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷകൾ പരിഗണിക്കരുതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്കും ഓഫീസർമാർക്കും നിർദേശം നൽകി. ഉഡുപ്പി, ചിക്കബല്ലാപ്പൂർ, ചാമരാജനഗർ, ബെംഗളൂരു റൂറൽ ജില്ലകളിലെ...
മുംബൈ: റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്കാരം നിർബന്ധമാക്കാൻ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിധി. യുവാവിനോട് മരങ്ങൾ നാട്ടുപിടിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കുറ്റം ആവർത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാൻ അനുവാദമുണ്ടെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് തേജ്വന്ത് സിങ് പറഞ്ഞു.
താക്കീത്...
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ബദ്‌നഗർ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം.ദയാറാം ബറോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ദയാറാമിനെ മുഖത്തും മറ്റ് ശരീരഭാഗങ്ങൾക്കും പൊളളലേറ്റ നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ബറോഡ്. എന്നാല്‍...
തിരുവനന്തപുരം: എസ്.ഐ.ആറിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയോടെ അവസാനിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ഡിസംബർ 23 മുതലാണ് പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ സമർപ്പിക്കാൻ...