ദില്ലി: കാമുകി ചതിച്ചതിന് നഷ്ടപരിഹാരമായി കിട്ടിയത് 25000 രൂപയെന്ന് യുവാവ്. പല രീതിയിലുള്ള പ്രണയ പരാജയ സംഭവങ്ങള്‍ പതിവാകുന്നതിനിടയില്‍ പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യന്‍ എന്ന യുവാവ് ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേര്‍ന്ന് ഒരു ജോയിന്‍റ് അക്കൌണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അക്കൌണ്ടില്‍...
കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിർദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
രാജ്യത്ത് ഇന്ന് പുതിയതായി...
കോയമ്പത്തൂർ: സമൂഹമാധ്യമങ്ങൾ വഴി കൊലവിളി നടത്തിയ 23കാരിയെ അറസ്റ്റു ചെയ്ത് വിരുതുനഗർ പൊലീസ്. തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് പൊലീസ് രണ്ടാഴ്ച നീണ്ട തെരച്ചിലിന് ശേഷം പിടികൂടിയത്. സേലം ജില്ലയിലെ സൻഗാഗിരിയിൽ വച്ചാണ് ഇവർ പൊലീസിന്റെ വലയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
'ഫ്രണ്ട്സ് കാൾ മി തമന്ന' എന്ന...
അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പൊലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ (NHRC) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 80 കസ്റ്റഡി മരണങ്ങളാണ് നടന്നിട്ടുള്ളത്.
2017-18 കാലയളവില്‍ 14 പേര്‍, 2018-19 കാലയളവില്‍ 13 പേര്‍, 2019-20...
ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നൽകാതെ അത് ചെയ്യാൻ കഴിയുമെന്ന്...
പല കാരണങ്ങൾ കൊണ്ടും വിവാഹം വേണ്ട എന്ന് വയ്ക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഈ സോഷ്യൽ മീഡിയാ കാലത്ത് അത്തരത്തിലുള്ള അനേകം വാർത്തകൾ നാം കാണാറും ഉണ്ട്. എന്നാൽ, പണ്ടേക്ക് പണ്ടേ കഴിഞ്ഞു പോയ ഒരു പരീക്ഷയുടെ മാർക്കിന്റെ പേരിൽ ആരെങ്കിലും വിവാഹം വേണ്ട എന്ന് വയ്ക്കുമോ? അങ്ങനെ വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരും ഉണ്ട്.
ഉത്തർ പ്രദേശിലുള്ള...
മനുഷ്യരെ കണ്ടാല്‍ കടിച്ചുകീറി കൊല്ലുന്ന ഏറ്റവും അപകടകാരികളായ ജീവികളാണ് മുതലകള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കണ്ടാല്‍ മുതലകള്‍ക്ക് മനുഷ്യന്‍മാരെ പേടിയാണോ എന്ന് തോന്നിപ്പോകും.
ഒരു ചതുപ്പ് നിലത്തിലൂടെ ഒരാള്‍ നടന്നു വരുന്നതാണ്. അവിടെ അങ്ങുമിങ്ങുമായി വെള്ളം കിടക്കുന്നുണ്ട്. എന്നാല്‍, അതിന് അധികം അകലെ അല്ലാതെ രണ്ട് മുതലകള്‍ കരയ്ക്ക് കയറി വിശ്രമിക്കുന്നതും...
പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ബാലവിവാഹത്തില്‍ കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം.
എസ്എസ്‌സി പരീക്ഷ നടന്നു കൊണ്ടിരിക്കെ 18 വയസ് തികയാത്ത പെണ്‍കുട്ടി കണക്കിന്റെ പരീക്ഷ എഴുതാന്‍ വരാത്തതിനെ തുടര്‍ന്ന്...
ബംഗളൂരു: ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മറ്റൊരു വെല്ലുവിളി കൂടെ നേരിട്ട് ദേശീയ പാത അതോറിറ്റി. ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന മിക്ക യാത്രക്കാരും ടോള്‍ ഒഴിവാക്കാനായി സര്‍വ്വീസ് റോഡ് ഉപയോഗിക്കുന്നതാണ് അതോറിറ്റിക്ക് തിരിച്ചടിയായിട്ടുള്ളത്. ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കനിമിനികെയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കയറുകയാണ്...
കൊവിഡ് 19ന് ശേഷം ആരോഗ്യമേഖല പലവട്ടം പല പ്രതിസന്ധികളിലൂടെ കടന്നുപോയി. ഇപ്പോഴിതാ എച്ച്3എൻ2, എച്ച്1എൻ1 വൈറസ് ബാധയാണ് രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര്‍ കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്.
എഴുപത്തിനാലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...