ലക്‌നൗ: ഭർത്താവിന്റെ വീട്ടിലെത്താൻ ദൂരം കൂടുതലാണെന്ന് മനസിലാക്കിയ വധു വിവാഹം ഉപേക്ഷിച്ച് തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോയി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് സ്വന്തം സ്ഥലമെന്നായിരുന്നു യുവാവ് വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്‌രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. പിന്നീട് നാടകീയ സംഭവങ്ങൾ...
കടം നൽകിയ അഞ്ഞൂറ് രൂപ തിരിച്ചു നൽകാത്തതിന്റെ പേരിൽ അയൽവാസി നാൽപ്പതുകാരനെ അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം.
ബൻമലി പ്രമാണിക്(40) ആണ് മരിച്ചത്. അയൽവാസിയായ പ്രഫുല്ല റോയിയിൽ നിന്നും ബൻമലി അഞ്ഞൂറ് രൂപ കടമായി വാങ്ങിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികേ നൽകാൻ ബൻമലിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ...
ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു.
ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...
ദില്ലി:ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലിം ലീഗ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിലാണ് ലീഗിൻ്റെ ആവശ്യം. കേസില്‍ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ...
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽനിന്നാണെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പിടികൂടിയ കള്ളക്കടത്തുസ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2021ൽ രാജ്യത്തു 2,154.58 കിലോഗ്രാം സ്വർണമാണു പിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 2,383.38 കിലോഗ്രാമായി. ഈ വർഷം ആദ്യ 2 മാസം തന്നെ 916.37 കിലോഗ്രാം...
ശിവമോഗ: ബാങ്കുവിളിക്കും അല്ലാഹുവിനുമെതിരായ ബിജെപി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിൽ ബാങ്ക് വിളിച്ച് പ്രതിഷേധം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ബിജെപി എംഎൽഎ കെ.എസ് ഈശ്വരപ്പയുടെ വിവാദ പരാമർശത്തിനെതിരെ ആയിരുന്നു മുസ്‌ലിം യുവാക്കളുടെ പ്രതിഷേധം.
എംഎൽഎയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, വേണ്ടിവന്നാൽ വിധാൻ സഭയ്ക്ക് മുന്നിൽ നിന്നും ബാങ്ക് വിളിക്കുമെന്നും അറിയിച്ചു....
നഗരത്തിന്റെ കോർപ്പറേഷൻ പരിധിക്കുള്ളിൽ ബൈക്ക് യാത്രക്കാർ ഇനി ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമല്ലെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സാഗർ കുമാർ ജെയിൻ എന്ന വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് ഈ തീരുമാനമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
എങ്കിലും, ഹൈവേകളിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഏതെങ്കിലും ട്രാഫിക് പോലീസോ നിയമപാലകരോ ഹെൽമന്റ് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചാൽ, നിങ്ങളുടെ ബൈക്ക്...
ക്ലാസ് മുറിയില്‍ കുറച്ച് വിദ്യാർത്ഥികള്‍ ബെഞ്ചും ഡെസ്‌കും നശിപ്പിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെയും വിഡിയോയില്‍ കാണാം. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉൾപ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്ന സ്‌കൂൾ കുട്ടികളാണ് വിഡിയോയിലുള്ളത്.
എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത്...
അഹമ്മദാബാദ്: കാമുകിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, യുവാവിന്റെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 5000 രൂപ പിഴ വിധിച്ചു.
യുവതിയുമായി താനുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.
അവളുടെ ഇഷ്ടത്തിന്...
പട്ന: റമസാൻ നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവുമായി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് മടങ്ങാമെന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മുസ്ലീം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം കണക്കിലെടുത്ത്, റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...