Saturday, November 15, 2025

National

സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി; പട്ടികയിൽ എൻസിപിയും തൃണമൂൽ കോൺഗ്രസും

ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു....

രാജ്യം ചുട്ടു പൊള്ളും; അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്. ക്രമേണയുള്ള താപനില വര്‍ധന രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും അനുഭവപ്പെടും. എന്നാല്‍, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയും സാധാരണ നിലയിലായിരിക്കും. മധ്യപ്രദേശ്,...

ഹരിയാനയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; നമസ്‌കരിക്കാനെത്തിയവരെ ജനക്കൂട്ടം മർദിച്ചു

ഹരിയാനയിലെ സോനിപത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദിക്കുകയും ചെയ്തു. സോനിപത്തിലെ സന്ദൽ കലൻ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധധാരികളായ 20 പേർ ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ മുളവടികൾ...

വിദ്വേഷ പ്രസംഗം നടത്തി ലഹള ഉണ്ടാക്കി: കാജൽ ഹിന്ദുസ്ഥാനി റിമാൻഡിൽ‌‌

ന്യൂ‍ഡൽഹി ∙ ഗുജറാത്തിൽ രാമനവമി ദിനത്തിൽ വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ലഹള ഉണ്ടാക്കിയെന്ന കേസിൽ തീവ്ര വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിലാണ് ഈ മാസം ഒന്നിന് ലഹളയുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ചടങ്ങിലാണ് മാർച്ച് 30ന് കാജൽ വിദ്വേഷപ്രസംഗം നടത്തിയത്. https://twitter.com/InvincibleBabu/status/1643662042157711361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643662042157711361%7Ctwgr%5E9c673f34ada46610af679880c930e517ef9e983e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F10%2Fhate-speech-case-kajal-hindustani-arrested-communal-clash-gujarats-una.html ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ...

പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു

ന്യൂഡൽഹി∙ ഡൽഹി സിരാസ്പുരിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിയുതിർത്തത്. വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഹരീഷിന്റെ സുഹൃത്ത് അമിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നിനാണ് സംഭവം. ഡെലിവറി ബോയിയായി ജോലി...

ജയിലില്‍ വനിതയടക്കം 44 തടവുകാർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഭരണകൂടം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്.ഐ.വി പോസ്റ്റീവ് സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടുന്നു.ജയിലിൽ തടവുകാർക്ക് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എച്ച്‌ഐവി ബാധിതരായ തടവുകാർക്ക് യഥാസമയം ചികിത്സ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി തുടർ പരിശോധനയും ജയിലിൽ നടത്തുന്നുണ്ടെന്ന് സുശീല തിവാരി ആശുപത്രിയിലെ എആർടി സെന്റർ ഇൻചാർജ് ഡോ....

‘ജോലിയും വരുമാനവും കൊണ്ടുവരും’; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ഹിമാചൽ പ്രദേശ്

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ. സമഗ്രമായി പഠിക്കാൻ എംഎൽഎമാരുടെ അഞ്ചംഗ സമിതിക്ക് രൂപം നൽകി. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിലും ജോലി സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കാൻ കഞ്ചാവ് കൃഷിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ധാരാളം ഔഷധഗുണമുള്ള കഞ്ചാവ്, പല രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗപ്രദമാകുമെന്നും...

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

ദില്ലി: വമ്പൻ കടമെടുപ്പ് നടത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമും ചേർന്ന് 5 ബില്യൺ യുഎസ് ഡോളർ ആണ് സമാഹരിച്ചത്. അതായത് ഏകദേശം  40920 കോടി ഇന്ത്യൻ രൂപ. ഇത് ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിൻഡിക്കേറ്റഡ് വായ്പയാണ്. കഴിഞ്ഞയാഴ്ച  55 ബാങ്കുകളിൽ നിന്ന് റിലയൻസ് 3...

താപനില ഉയരും; അടുത്ത അഞ്ച് ദിവസം കടുത്ത ചൂടിന് സാധ്യത

ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരാൻ സാധ്യതയു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാർട്ട്മെന്റ് പ്രവചനം. താപനിലയിൽ രണ്ട് മുതൽ നാല് ഡിഗ്രിയുടെ വരെ വർധനവുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കുടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസവും ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്....

കോൺഗ്രസ് വിട്ട സി രാജഗോപാലാചാരിയുടെ കൊച്ചുമകൻ സിആർ കേശവൻ ബിജെപിയിൽ

ദില്ലി: കോൺഗ്രസ് വക്താവായിരുന്ന സി ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഫെബ്രുവരിയിൽ ഇദ്ദേഹം കോൺഗ്രസിലെ പ്രാഥമിക അംഗത്വം അടക്കം രാജി വെച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയുടെ ചെറുമകന്റെ മകനാണ് സി കേശവൻ. നിലവിൽ കോൺഗ്രസിന്റെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img