ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നാലുടൻ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്ന് മലയാളിയും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ യു.ടി.ഖാദർ.
ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും...
മണിപ്പൂര്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ അറിയിച്ച് എംഎല്‍എമാര്‍. ആഴ്ചകളായി തുടരുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ ഇങ്ങനൊരു നിവേദനം ആഭ്യന്തരമന്ത്രിക്ക് നല്‍കിയത്. ചിന്‍ കൂകി മിസോ സോമി ഹമര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള 10 എല്‍എല്‍എ മാരാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
മയ് 3 ന് കലാപം പൊട്ടിപ്പുറപ്പെട്ടതോടെ താഴ്വാരത്ത്...
ചെന്നൈ: ചെന്നൈയിലെ റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുമായി വില്ലുപുരത്തേക്ക് വന്ന രണ്ട് കണ്ടെയ്‌നര്‍ ട്രക്കുകള്‍ ചെന്നൈ താംബരത്ത് നിര്‍ത്തിട്ടു. ഒരു ട്രക്കിന് സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിയിട്ടത്. ദേശീയ പാതയില്‍ 17 പൊലീസ് ഉദ്യോഗസ്ഥര്‍ ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കി.
535 കോടി രൂപയുമായി വന്ന ട്രക്ക് തകരാറിലായതറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി. സംരക്ഷണം ആവശ്യപ്പെട്ട്...
ദില്ലി/ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ പതിനഞ്ചിൽ താഴെ മന്ത്രിമാരാവും ചുമതല ഏൽക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ദില്ലിക്ക് തിരിക്കും. മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരുടെയും യാത്ര.
കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ...
ദില്ലി: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയുക്ത കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്...
കർണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്...
ബെംഗളൂരു: കർണാടകയിൽ 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുസ്‌ലിം, ലിംഗായത്, വൊക്കലിഗ സമുദായങ്ങൾക്ക് മൂന്ന് വീതം പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. മലയാളികളായ കെജെ ജോർജും യുടി ഖാദറും പരിഗണനയിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം കോൺഗ്രസിന്റെ...
ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്.
കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താൻ വിഷം കഴിച്ചുവെന്ന് വരൻ വധുവിനെ അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കുടിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും 21 കാരനായ വരന്റെ ജീവൻ...
ന്യൂഡൽഹി: രാജ്യത്തെ മിക്ക വിവാഹമോചനങ്ങളും നടക്കുന്നത് പ്രണയവിവാഹങ്ങളിലാണെന്ന് സുപ്രിംകോടതി. ദമ്പതികളുടെ തർക്കത്തെതുടർന്നുള്ള സ്ഥലംമാറ്റ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരുവരുടെയും പ്രണയ വിവാഹമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മിക്ക വിവാഹമോചനങ്ങളും ഉണ്ടാകുന്നത് പ്രണയ വിവാഹങ്ങളിൽ നിന്നാണെന്നും ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടതായി ബാർ ആൻഡ്...
ന്യൂഡൽഹി: ഡി.കെ ശിവകുമാറിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങി കോൺഗ്രസ് നേതൃത്വം. ഡി.കെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രി പദവിയിലിരിക്കുക. ആറ് വകുപ്പുകളിൽ രണ്ട് സുപ്രധാനവകുപ്പുകൾ ഡികെ ശിവകുമാറിന് തന്നെ തീരുമാനിക്കാമെന്നും നേതൃത്വം അറിയിച്ചു.ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സിദ്ധരാമയെയും ഡികെ ശിവകുമാറും മാത്രമാകും.
അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ വ്യാഴാഴ്ച പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. പ്രതീക്ഷിച്ചിരുന്ന പോലെ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...