Thursday, November 13, 2025

National

നൽകിയത് 2000 രൂപനോട്ട്; സ്‌കൂട്ടറിലടിച്ച പെട്രോൾ മുഴുവൻ ഊറ്റിയെടുത്ത് ജീവനക്കാരൻ-വീഡിയോ വൈറല്‍

ലഖ്‌നൗ: ദിവസങ്ങൾക്ക് മുമ്പാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുതൽ കൈയിലുള്ള 2000 രൂപ നോട്ട് മാറിയെടുക്കാൻ ജനങ്ങൾക്ക് ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നോട്ട് പിൻവലിച്ചതോടെ കൈയിലുള്ളവർ എങ്ങനെയെങ്കിലും ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും പണമായി തന്നെയാണ് മിക്കവരും ഇടപാടുകൾ നടത്തുന്നത്. എന്നലിത്...

സൗജന്യ ടിക്കറ്റും അവധിയും; കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കോളജ്

ബെംഗളൂരു: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്‌റ്റോറി കാണാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് കർണാടക ഇൽകലിലെ എസ്.വി.എം ആയുർവേദിക് മെഡിക്കൽ കോളജ്. ബിഎഎംഎസ്, പിജി കോഴ്‌സുകളിലെ വിദ്യാർത്ഥികളെയാണ് കോളജ് മാനെജ്‌മെന്റ് സിനിമ കാണാൻ നിർബന്ധിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റും അവധിയും അധികൃതർ അനുവദിച്ചു. ബുധനാഴ്ച പന്ത്രണ്ടരയ്ക്ക് ശ്രീനിവാസ് ടാക്കീസിലാണ് പ്രദർശനം ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള...

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മൊബൈല്‍ നമ്പര്‍ കടക്കാരന് നല്‍കണ്ട

സാധനങ്ങല്‍ വാങ്ങി കഴിഞ്ഞ് ബില്ലടിക്കുമ്പോള്‍ പലപ്പോഴും കടക്കാരന്‍ നമ്മുടെ ഫോണ്‍ നമ്പര്‍ ചോദിക്കാറുണ്ട്. പലപ്പോഴും മിക്കവരും നമ്പര്‍ പറഞ്ഞുകൊടുക്കാറുമുണ്ട്. ഇനി നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചാലോ നമ്പര്‍ നല്‍കാതെ ബില്ലടിക്കാനാകില്ലെന്നായിരിക്കും കടക്കാര്‍ നല്‍കുന്ന വിശദീകരണം. പക്ഷേ ഇനി നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ല. ചില പ്രത്യേക സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര...

പൊലീസിലെ കാവിവത്ക്കരണം സർക്കാർ അനുവദിക്കില്ല: താക്കീതുമായി ഡി.കെ ശിവകുമാർ

തന്‍റെ സര്‍ക്കാര്‍ പൊലീസിലെ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. മുൻ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിന്‍റെ വിമര്‍ശനമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഉന്നതതല ചര്‍ച്ച നടത്തി. ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പൊലീസ് വകുപ്പിൽ...

മലയാളി യു ടി ഖാദർ കർണാടക സ്പീക്കർ, എതിരില്ലാതെ തെരഞ്ഞെടുത്തു

ബെംഗ്ലൂരു : കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥിയെ ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ....

കർണാടകയിൽ കാവിവൽക്കരണമോ സദാചാര പൊലീസിങ്ങോ അനുവദിക്കില്ല -ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിൽ കാവിവൽക്കരണമോ സദാചാര പൊലീസിങ്ങോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാനത്ത് അഴിമതി രഹിത സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോർട്ട് നൽകാൻ പൊലീസ് കമ്മീഷണറോടും മുനിസിപ്പൽ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പാർട്ടിയിലെ...

ബിജെപി ഭരണകാലത്ത് നിയമിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷാഫി സാദിയെ പുറത്താക്കി; ഉത്തരവിട്ട് സിദ്ധരാമയ്യ സർക്കാര്‍

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ പുറത്താക്കി. ഷാഫി സാദി അടക്കം നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയ ഷാഫി സാദി കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. ബോര്‍ഡ് അംഗങ്ങളായ...

അശ്രദ്ധമായി ​ഗ്ലാസുയർത്തി ഡ്രൈവർ; വധൂ-വരൻമാർ സഞ്ചരിച്ച കാറിലിരുന്ന ഒമ്പത് വയസുകാരി കഴുത്ത് കുടുങ്ങി മരിച്ചു

ഹൈദരാബാദ്: വധൂ- വരന്മാർക്കൊപ്പം പോവുകയായിരുന്ന ബന്ധുവായ ഒമ്പതു വയസുകാരി കാറിന്റെ ​ഗ്ലാസ് കഴുത്തിൽ കുടുങ്ങി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ​ഗ്രാമത്തിലാണ് ദാരുണ സംഭവം. ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെ തിങ്കളാഴ്ച നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറത്തറിയുന്നത്. ബനോത്ത് ഇന്ദ്രജയെന്ന കുട്ടിയാണ് മരിച്ചത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെയും കൊണ്ടുള്ള കാർ വേദിയിൽ നിന്ന് പുറപ്പെടുമ്പോൾ...

അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; അധികാര കൈമാറ്റമില്ല- കര്‍ണാടക മന്ത്രി എംബി പാട്ടീല്‍

ബെംഗളൂരു: കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ലെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തളളുന്നതാണ് വെളിപ്പെടുത്തല്‍. 'അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു....

രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ക്കെതിരെ കേസ്. യുപിയിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറിനാണ് ഫോണിലൂടെ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു ലല്ലന്‍ കുമാറിന്റെ ഫോണില്‍ രാഹുലിനെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ചിന്‍ഹട്ട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img