Thursday, November 13, 2025

National

മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ചു; 2 പേര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനുനേരെ ആക്രമണം. ബഗ്‌വാ ലൗ ട്രാപ്പാണെന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പെട്ട യുവാവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നതു പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനു പിറകെ രണ്ടുപേര്‍ അറസ്റ്റിലായി. സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയ ബുധനാഴ്ചയാണു...

കർണാടക മന്ത്രിസഭ വികസനം; പേരുകൾ നിർദേശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വവും

ന്യൂഡൽഹി/ബെംഗളൂരു : മുഖ്യമന്ത്രി പദവിക്കു പിന്നാലെ കർണാടകയിൽ മന്ത്രി സ്ഥാനങ്ങൾക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിഭാഗങ്ങൾ അവകാശവാദം തുടരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ഇരുവരും തങ്ങൾക്കൊപ്പമുള്ളവർക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇവർ നിർദേശിച്ചവർക്കു പുറമേ 8 പേരുകളെങ്കിലും കേന്ദ്ര നേതൃത്വവും മുന്നോട്ടുവച്ചിട്ടുണ്ട്. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഇരുവരും...

‘ഭര്‍ത്താവിന് ദീര്‍ഘനാള്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

പ്രയാഗ്രാജ്: ന്യായമായ കാരണമില്ലാതെ ദീർഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഹരജിക്കാരന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹമോചനം...

കർണാടകയിൽ പൂഴ്ത്തിവെച്ച വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​തി​രു​ന്ന കേ​സു​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​മേ​റ്റ ശേ​ഷം ജീ​വ​ൻ വെ​ച്ചു. വി​ദ്വേ​ഷ വി​ഡി​യോ-​ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ഹി​ന്ദു ജ​ന​ജാ​ഗ്ര​തി നേ​താ​വ് ച​ന്ദ്രു മൊ​ഗ​ർ, ടി​പ്പു​വി​നെ പോ​ലെ സി​ദ്ധ​രാ​മ​യ്യ​യെ​യും തീ​ർ​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ഡോ. ​അ​ശ്വ​ത് നാ​രാ​യ​ൺ, സി​ദ്ധ​രാ​മ​യ്യ​യു​ടെ കാ​ല​ത്ത് 24 ഹി​ന്ദു​ക്ക​ൾ...

നാണക്കേടായി ‘ഗുജറാത്ത് മോഡല്‍’; 157 സ്‌കൂളുകളിൽ വിജയശതമാനം ‘പൂജ്യം’

ഗാന്ധി നഗർ: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത്. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 157 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും ജയിച്ചില്ല. 1,084 സ്‌കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയം. 64.62 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം വിജയം. 272 സ്‌കൂളുകൾ മാത്രമാണ്...

അഭിമാന നിമിഷത്തിന് ഒരു അടയാളം: പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

ദില്ലി: കേന്ദ്രസർക്കാർ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രകാശന കർമ്മം നിർവഹിക്കുക.

2,000ന്റെ നോട്ട്: മോദിയെ നമ്പിയ അയല്‍ രാജ്യങ്ങള്‍ ആപ്പിലായി, ഭൂട്ടാനിലെയും നേപ്പാളിലെയും വാണിജ്യരംഗത്തിന് വന്‍ തിരിച്ചടി

രാജ്യത്തെ 2000 രൂപ നോട്ട് പിന്‍വലിച്ച നടപടിയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദി സര്‍ക്കാരിനെതിരെ ഉയരുന്നത്. സമസ്ത മേഖലകളെയും പൊടുന്നനെയുള്ള ഈ നിരോധനം ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നോട്ടുനിര്‍ത്തലാക്കലുണ്ടാക്കിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഈ തീരുമാനം ഇന്ത്യയുടെ അയല്‍രാജ്യങ്ങളെയും വലിയ രീതിയില്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്...

‘കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച് കര്‍ണാടക കോളജ്; റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

വര്‍ഗീയ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' കാണാന്‍ നിര്‍ബന്ധിച്ച കര്‍ണാടകയിലെ കോളജ് നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ചത്. പ്രിന്‍സിപ്പല്‍ കെ.സി ദാസ് ആണ് നോട്ടീസ് ഇറക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ ഇടപെട്ടതോടെ കോളജ്...

വിലക്കയറ്റം, അടിവസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു; ജോക്കിക്കും രക്ഷയില്ലെന്ന് ഇന്ത്യയിലെ നിർമ്മാതാക്കൾ

മുംബൈ: ഇന്ത്യയിൽ ജോക്കി, സ്പീഡോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന പേജ് ഇൻഡസ്ട്രീസ് നഷ്ടം റിപ്പോർട്ട് ചെയ്തു. ത്രൈമാസ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള പേജ് ഇൻഡസ്ട്രീസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിലക്കയറ്റം ഉപഭോക്താക്കളെ കാര്യമായിത്തന്നെ ബാധിച്ചതിനാൽ അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിമാൻഡ് കുത്തനെ...

ഒരു ദിവസത്തിൽ 3 ദശലക്ഷം പേർ കണ്ട വീഡിയോ, സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ച വയോധികൻ; നഗരമധ്യത്തിൽ ചെയ്തത്!

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് ആളുകളെ രസിപ്പിക്കുമ്പോൾ ചിലത് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തിയേക്കും. എത്ര കഠിന ഹൃദയരിൽ നിന്നും രണ്ട് തുള്ളി കണ്ണീർ പൊഴിപ്പിക്കുന്ന നിലയിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വീഡ‍ിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മരിച്ചുപോയ ഭാര്യയോടുള്ള വയോധികന്‍റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img