മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് ഒപ്പമുള്ള 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും ബി.ജെ.പി സഖ്യത്തിൽ അസംതൃപ്തരെന്ന് ശിവസേന ഉദ്ധവ് വിഭാഗം മുഖപത്രമായ 'സാംന'. അവർ ഷിൻഡെ ക്യാമ്പ് വിടാനുള്ള ഒരുക്കത്തിലാണെന്നും പത്രം പറയുന്നു.
തങ്ങളുടെ മണ്ഡലങ്ങളിൽ ഒരു വികസനവും നടക്കാത്തതിനാൽ ചില എം.എൽ.എമാർ ഷിൻഡെ ക്യാമ്പ് വിടാൻ സന്നദ്ധതയറിയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശിവസേന ഉദ്ധവ്...
വാരാണസി: നഗരത്തിലെ ഹോട്ടലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഭോജ്പുരി നടി ആകാംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്. ഫോറൻസിക് പരിശോധനയിൽ നടിയുടെ അടിവസ്ത്രത്തിൽനിന്ന് പുരുഷബീജം കണ്ടെത്തയതായി പൊലീസ് വെളിപ്പെടുത്തി. നേരത്തെ മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. നടിയുടെ അമ്മ മധു ദുബേയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
മരണത്തിന് പിന്നാലെ, ആത്മഹത്യാ പ്രേരണാ...
ദില്ലി: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് അയവില്ല. 24 മണിക്കൂറിനിടെ രണ്ട് പൊലീസുകാരുൾപ്പടെ 10 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സൈനിക നടപടി വിഘടനവാദത്തിനെതിരായിട്ടല്ലെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നടക്കുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. മണിപ്പൂരിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി. ഇന്ന്...
വിവാഹദിവസം വൈകുന്നേരം കസിന്റെ സഹായത്തോടെ ഒളിച്ചോടിയ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. അപകടത്തിൽ പെൺകുട്ടിയും കാമുകനും കസിനും മരിച്ചു. ദാരുണമായ സംഭവം നടന്നത് ഉത്തർ പ്രദേശിലെ മിർസാപൂരിലാണ്. ജിഗ്ന പ്രദേശത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അപകടം നടക്കുന്ന സമയത്ത് പെൺകുട്ടിയും കാമുകനും കസിനും...
വിവാഹദിവസം ഓടിപ്പോയ വധുവിന് വേണ്ടി വധൂഗൃഹത്തിലെ വിവാഹവേദിയിൽ വിവാഹവസ്ത്രവും ധരിച്ച് വരൻ കാത്തിരുന്നത് 13 ദിവസം. ഒടുവിൽ വധു തിരികെ എത്തി വിവാഹം നടന്ന ശേഷമാണത്രെ ഇയാൾ തിരികെ പോകാൻ കൂട്ടാക്കിയത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ നിന്നുള്ള ശ്രാവൺ കുമാറായിരുന്നു വരൻ. വധുവായ മനീഷയ്ക്ക് വേണ്ടി മണ്ഡപത്തിൽ വിവാഹ വേഷത്തിൽ 13...
ബീച്ചിൽ പോയാൽ ചിലപ്പോൾ ചില പ്രതീക്ഷിക്കാത്ത അപകടങ്ങളും അബദ്ധങ്ങളും ഒക്കെ സംഭവിക്കാറുണ്ട്. എന്നാൽ, ബീച്ചിൽ നിർത്തിയിട്ട കാർ ഒഴുകി കടലിൽ പോയാൽ എന്ത് ചെയ്യും? അതും ബിഎംഡബ്ല്യു ആണെങ്കിലോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. അതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. മണിക്കൂറുകൾ കഷ്ടപ്പെട്ടാണ് കാറിനെ കരയിൽ കയറ്റിയത്.
ബീച്ചിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പ്രസ്തുത കാർ....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ എത്തിയതായി ബാങ്ക് ചെയര്മാന് ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്. 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്മാന് പറഞ്ഞു.
നിയമപരമായി...
മൈസുരുവില്‍ കാറും ബസും കൂട്ടിയിടിച്ച് നാലു കുട്ടികളടക്കം പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടകയിലെ ബെള്ളാരിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലുണ്ടായ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെല്ലാം സംഗനക്കല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചാമുണ്ടി ഹില്‍ സന്ദര്‍ശിച്ച...
ന്യൂഡൽഹി: 'സാരെ ജഹാൻ സെ അച്ഛാ' എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് നീക്കാൻ കഴിഞ്ഞ ദിവസം ഡൽഹി സർവകലാശാല(ഡി.യു) തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സർവകലാശാല.
ബി.എ പൊളിറ്റിക്കൽ സയൻസ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേർക്കാൻ ഡി.യു...
ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...