Sunday, May 19, 2024

National

വാലെന്റൈന്‍സ് ദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു

പ്രണയദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു. ഈ ഉത്തരവ് വലിയ വിവാദത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റമെന്നറിയുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് ചൂണ്ടിക്കാട്ടിയാണ്...

അടിപിടി, സ്ത്രീധനം, ബുള്ളറ്റ്; യുപിയിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ വിവാഹം വേണ്ടെന്ന് വെച്ചത് ഏഴ് സ്ത്രീകള്‍

ഇന്ത്യൻ പാരമ്പര്യത്തിൽ വിവാഹം വളരെ പവിത്രമായ ഒരു ചടങ്ങ് ആണെങ്കിലും ഇത്രയേറെ കമ്പോളവൽക്കരിക്കപ്പെട്ട മറ്റൊരു ചടങ്ങും കാണില്ല. പലപ്പോഴും വിവാഹ കമ്പോളത്തിൽ ചതിയിൽ പെടുന്നതും ഇരകളാക്കപ്പെടുന്നതും സ്ത്രീകളാണ്. നിരന്തരമായ ചൂഷണങ്ങൾക്ക് ഇരയാകുമ്പോഴും നിശബ്ദയായി സഹിക്കുന്ന സ്ത്രീയെയാണ് മുമ്പ് കണ്ടിരുന്നതെങ്കിൽ ഇന്ന് ആ സ്ഥിതി മാറി തുടങ്ങിയിട്ടുണ്ട് എന്നത് ഒരു ശുഭസൂചനയാണ്. വിവാഹത്തിനുമുൻപും വിവാഹ വേളയിലും...

മുടി വെട്ടി കുളമാക്കിയതിന് മോഡലിന് 2 കോടി രൂപ നഷ്ടപരിഹാരം; ഇടപെടലുമായി സുപ്രീംകോടതി

ഡല്‍ഹി: മുടി വെട്ടി മോശമാക്കിയതിന് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഡല്‍ഹിയിലെ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലാണ് ആഷ്ന റോയ് പരാതി നല്‍കിയത്. റോയിയുടെ പരാതിയിൽ 2021 സെപ്റ്റംബറിലെ എൻസിഡിആർസി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നൽകിയ അപ്പീലിലാണ് വിധി. എൻ‌സി‌ഡി‌ആർ‌സിയുടെ...

കള്ളക്കടത്തുകാർ കടലിലെറിഞ്ഞു; 12 കിലോ സ്വർണം വീണ്ടെടുത്ത് കസ്റ്റംസ്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍ കളഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ശ്രീലങ്കയില്‍നിന്നു ബോട്ട് മാര്‍ഗം ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ണമാണ് കടലില്‍ എറിഞ്ഞത്. ബോട്ടില്‍നിന്ന് തമിഴ്‌നാട് മണ്ഡപം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇന്ത്യന്‍ തീരത്തേക്ക്...

ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം കൂടുന്നു; കഴിഞ്ഞ വര്‍ഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2 ലക്ഷം പേര്‍

ന്യൂഡൽഹി: 2022ൽ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇക്കാര്യമറിയിച്ചത്. 2011 മുതൽ 2022 വരെ 16 ലക്ഷം (16,63,440) ആളുകളാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന്...

തുർക്കിയിൽ തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം -വീഡിയോ

ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. "ഓപ്പറേഷൻ ദോസ്ത്" എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെ സംഘം...

രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോ​ഗം; ‌യുവതിക്ക് കാഴ്ച നഷ്ടമായി, ചികിത്സയിലൂടെ വീണ്ടെടുത്തു

ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോ​ഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉ​ദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്‌മാർട്ട്‌ഫോൺ...

തർക്കത്തിനിടെ കുത്തേറ്റ് സഹോദരൻ മരിച്ചു, കേസിൽ പ്രതി മലയാളി, 36 വർഷത്തിന് ശേഷം സുപ്രീംകോടതി തീർപ്പ്, ജയിൽമോചനം

ദില്ലി: നിലവിൽ ഛത്തീസ്‌ഗഢിലെ ദത്തേവാഡിൽ ( പഴയ മധ്യപ്രദേശിൽ) 1987 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ വിക്രമൻനായരും  കൊല്ലപ്പെട്ട സഹോദരൻ  വിജയകുമാറും ദത്തേവാഡിലെ ബൈക്കുന്തപൂരിലാണ് ജോലി ചെയ്തിരുന്നത്. 1987 സെപ്തംബർ 14 -ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്.  കടയിൽ എത്തിയ  ഇരുവരും തമ്മിൽ...

പ്ലേറ്റ് കിട്ടാൻ വൈകി, കല്യാണ വിരുന്നിനിടെ കാറ്ററിംഗ് ജീവനക്കാരനെ അടിച്ചുകൊന്നു

ന്യൂഡൽഹി: കല്യാണവീട്ടിലെ തർക്കത്തിനെത്തുടർന്ന് കാറ്ററിംഗ് ജീവനക്കാരനെ സംഗീത ബാൻഡിലെ അംഗങ്ങൾ പ്ളാസ്റ്റിക് പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഇന്നലെ രാത്രി ഡൽഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. കല്യാണ വിരുന്നിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഡി ജെ ഉൾപ്പെടെയുള്ള ബാൻഡ് അംഗങ്ങൾ സന്ദീപിനോട് പ്ളേറ്റ് ആവശ്യപ്പെട്ടു. പ്ളേറ്റുകൾ വൃത്തിയാക്കുകയാണെന്നും അൽപ്പസമയത്തിനകം എത്തിക്കാമെന്നും സന്ദീപ് മറുപടി നൽകി....

വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്; ഡിസ്നി 7000 ജീവനക്കാരെ പിരിച്ചുവിട്ടു

ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിന്റെയും വഴിയേ കൂട്ടപ്പിരിച്ചുവിടലുമായി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്നി. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബര്‍ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img