Wednesday, May 8, 2024

National

ഭാര്യയെ കൊന്ന് ഉപ്പിട്ട് കുഴിച്ചിട്ട് പച്ചക്കറി കൃഷി ചെയ്തു; യുവാവ് അറസ്റ്റില്‍

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊന്ന് മൃതദേഹം വയലിൽ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ ദേഹത്ത് ഉപ്പ് വിതറിയതിനു ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. അതിനു ശേഷം കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു. ജനുവരി 25നാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്നത്തിന്‍റെ പേരിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം...

1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിധി വന്നു; തടവ് ശിക്ഷയും 15000 രൂപ പിഴയും

ലഖ്നൗ: 32 വർഷം മുമ്പത്തെ കേസിൽ 82കാരനായ റിട്ടയേഡ് റെയിൽവേ ക്ലർക്കിന് ശിക്ഷ വിധിച്ച് സിബിഐ കോടതി. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും 15000 രൂപ പിഴയും വിധിച്ചത്. പ്രായാധിക്യം പരി​ഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിയുടെ വാദം ജഡ്ജി...

ബി ബി സി ഡോക്കുമെന്ററി നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ബി ബി സിയുടെ ഇന്ത്യ : ദ മോദി ക്വസ്റ്റിന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ ആധികാരിക രേഖ ഹാജരാക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം...

കഠിനമായ തണുപ്പിൽ വാതിലിൽ മുട്ടുന്ന 25 വയസ് പ്രായം തോന്നിക്കുന്ന നഗ്നയായ യുവതി, വീഡിയോ പ്രചരിക്കുന്നു, കണ്ടെത്താനാവാതെ കൈമലർത്തി പൊലീസ്

ലക്നൗ : കൊടുംതണുപ്പിൽ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇനിയും യുവതിയെ കണ്ടെത്താനായിട്ടില്ല. ജനുവരി 29നാണ് യുവതിയുടെ വീഡിയോ പുറത്ത് വന്നത്. തെരുവിലൂടെ നടന്ന യുവതി...

അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി, ആളെത്തേടി പൊലീസ്

അയോധ്യ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാൾക്കാണ് ഫോണിൽ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ് ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടൻ പൊലീസ് സുരക്ഷ ശക്തമാക്കി....

ഇസ്‌ലാം നഗർ ഇനി ജ​ഗ​ദീഷ്പൂർ‍: ‌മധ്യപ്രദേശിൽ വീണ്ടും പേരുമാറ്റവുമായി ബി.ജെ.പി സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റം. ഭോപ്പാലിലെ ഇസ്‌ലാം നഗർ​ ​ഗ്രാമത്തിന്റെ പേരാണ് മാറ്റിയത്. ഇനി ജ​ഗ​ദീഷ്പൂർ‍ എന്നായിരിക്കും ഇസ്‌ലാം നഗർ അറിയപ്പെടുകയെന്ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പേരുമാറ്റത്തിന് കഴിഞ്ഞവർഷം കേന്ദ്രം അനുമതി നൽകിയിരുന്നതായും സർക്കാർ പറയുന്നു. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 12 കി.മീ അകലെയാണ് കോട്ടകൾക്ക് പേരുകേട്ട ഇസ്‌ലാം നഗർ സ്ഥിതി ചെയ്യുന്നത്....

2019 മുതല്‍ പ്രധാനമന്ത്രി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍, ചെലവായത് 22.76 കോടി രൂപ

ന്യൂഡല്‍ഹി: 2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയതായും ഇതിനായി 22.76 കോടിരൂപ ചെലവഴിച്ചതായും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയില്‍ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 20,87,01,475 രൂപയും ചെലവഴിച്ചതായി,...

അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി

ദില്ലി: അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻഡിടിവി പ്രസിഡന്റ് ആയിരുന്ന സുപർണ സിംഗ് എന്നിവരും രാജി അറിയിച്ചു. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർആർപിആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ...

എഐഎഡിഎംകെ- ബിജെപി ഉരസൽ ശക്തമാകുന്നു? തെരഞ്ഞെടുപ്പ് പോസ്റ്ററിൽ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കി

ചൈന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും തമ്മിൽ ഉരസലുകൾ ഉണ്ടെന്ന അഭ്യൂഹം ശക്തമാകുന്നു. ഉപതെരഞ്ഞെടുപ്പ് പോസ്റ്ററിൽ നിന്ന് എഐഎഡിഎംകെ ബിജെപിയെ ഒഴിവാക്കിയെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ഈ മാസം 27ന് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപിഎസ് വിഭാ​ഗത്തിന്റെ ഈ നീക്കം. ബിജെപി എതിർപ്പുമായി രം​ഗത്തെത്തിയതിനു പിന്നാലെ പോസ്റ്റർ...

ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചാല്‍ പിഴത്തുക അവകാശിയില്‍നിന്ന് ഈടാക്കാം: ഹൈക്കോടതി

ബംഗളൂരു: കേസില്‍ പിഴശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവില്‍നിന്നോ പിന്തുടര്‍ച്ചാവകാശിയില്‍നിന്നോ തുക ഈടാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മരിച്ചയാളുടെ വസ്തുവില്‍നിന്നോ അതു കൈവശം വയ്ക്കുന്ന അവകാശിയില്‍നിന്നോ തുക ഈടാക്കാനാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരാണ്ണവരുടെ ഉത്തരവ്. ഹാസനിലെ തോട്ടിലെ ഗൗഡ എന്നയാള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗൗഡയ്ക്ക് ഹാസന്‍ അഡീഷണല്‍ സെഷന്‍സ് കോടതി 29,204 രൂപ...
- Advertisement -spot_img

Latest News

സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ; ‘ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു’

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ്...
- Advertisement -spot_img